- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താരങ്ങൾക്കല്ല, മേക്കിങ്ങിന് പണം മുടക്കണം; സിനിമയുടെ അന്തിമ വരുമാനം ബോളിവുഡിന് നേരെ സാൻഡൽവുഡ് അണു ബോംബ് ഇടുന്നത് പോലെയായിരിക്കും'; 'കെജിഎഫ് 2'നെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ
മുംബൈ: സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് കന്നഡ ചിത്രം കെജിഎഫ് പ്രദർശനം തുടരുന്നത്. ആദ്യ ഭാഗത്തെക്കാൾ മികച്ച പ്രേക്ഷക പ്രതികരണമാണ് രണ്ടാം ഭാഗത്തിന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ. താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിനു പകരം മേക്കിങ്ങിൽ പണം മുടക്കിയാൽ മികച്ച നിലവാരമുള്ള ഹിറ്റ് സിനിമയുണ്ടാകുമെന്നിന് തെളിവാണ് കെജിഎഫ് എന്നാണ് അദ്ദേഹം പറഞ്ഞു. ബോളിവുഡിന് കെജിഎഫ് പേടിസ്വപ്നമായിരിക്കുന്നതായും ആർജിവി കുറിച്ചു.
. @prashanth_neel ‘s #KGF2 is not just a gangster film but It's also a HORROR film for the Bollywood industry and they will have nightmares about it's success for years to come
- Ram Gopal Varma (@RGVzoomin) April 15, 2022
മുൻ നിര ചിത്രങ്ങളെ പിന്നിലാക്കി ബോക്‌സ് ഓഫീസിലും ആദ്യദിവസം ഹിറ്റടിച്ചിരുന്നു ഈ യാഷ് ചിത്രം. ഈ അവസരത്തിലാണ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ട്വീറ്റാണ് ശ്രദ്ധനേടുന്നത്. ചിത്രം ബോളിവുഡിന് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്നും സംവിധായകൻ ട്വീറ്റ് ചെയ്യുന്നു.
''കെജിഎഫിന്റെ മോൺസ്റ്റർ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിന് പകരം നിർമ്മാണത്തിൽ മുടക്കിയാൽ മികച്ച നിലവാരവും മികച്ച ഹിറ്റുകളുള്ള സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീൻ ഗണ്ണുമായി മുംബൈയിൽ എത്തി വെടിയുതിർത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേൽ യഷ് വെടിയുതിർത്തിരിക്കുകയാണ്. സിനിമയുടെ ഫൈനൽ കളക്ഷൻ ബോളിവുഡിന് നേരെയുള്ള സാൻഡൽവുഡ് ന്യൂക്ലിയർ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റർ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്'', എന്നാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.
അതേസമയം, കെജിഎഫ് ചാപ്റ്റർ 2വിന്റെ ഇന്ത്യൻ ബോക്‌സോഫീസിലെ ആദ്യദിന കളക്ഷൻ അണിയറപ്രവത്തകർ പുറത്തുവിട്ടിട്ടുണ്ട്. കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളിൽ നിന്നുമായി ഇന്ത്യയിൽ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. ഏതൊക്കെ റെക്കോർഡുകളാണ് ചിത്രം തകർത്തതെന്ന വിശകലനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
The MONSTER success of KGF 2 is a clear proof that if money is spent on MAKING and not wasted on STAR RENUMERATIONS bigger QUALITY and BIGGEST HITS will come
- Ram Gopal Varma (@RGVzoomin) April 15, 2022
കേരളം ഉൾപ്പെടെ പല മാർക്കറ്റുകളിലും ചിത്രം റെക്കോർഡ് ഓപണിങ് ആണ് നേടിയത്. കേരളത്തിൽ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റർ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹൻലാൽ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകൾ. 7.2 കോടി ആയിരുന്നു ഒടിയന്റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്.
കെജിഎഫ് 2ൽ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടൺ, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.