മേരിക്കയിലെ അറ്റ്‌ലാന്റയിൽ പൂർണമായി ചിത്രീകരിച്ച 'ഇവിടെ' എന്ന മലയാള സിനിമയുടെ സംവിധായകൻ ശ്യാമപ്രസാദ് നമസ്‌കാരം അമേരിക്കയിൽ ഈ ആഴ്ച പങ്കെടുക്കുന്നു (ഫോണിൽ), ഇതിന്റെ കഥയും രചനയും നിർവഹിച്ച അജയൻ വെണുഗോപാലൻ, അഭിനയിച്ച സുനിൽ വീട്ടിൽ, ദീപ്തി നായർ, ഹരിദെവ് എന്നിവർ  പ്രത്യേക അതിധികളായ് എത്തുന്ന വളരെ പ്രത്യേകതകൾ നിറഞ്ഞതും, ഷൂട്ടിങ് ലോക്കെഷനിലെ രസകരമായ കഥകൾ പങ്കു വെക്കുന്ന നമസ്‌കാരം അമേരിക്ക ഈ ശനിയാഴ്ച 11 മണിക്ക് പ്രവാസി ചാനലിൽ.

മൂന്നു തവണ ഏറ്റവും നല്ല സിനിമ സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ശ്യാമപ്രസാദ് തന്റെ അനുഭവങ്ങളും നമസ്‌കാരം അമേരിക്കയിൽ പങ്കിടുന്നു.  അറ്റ്‌ലാന്റയിലെ ചിത്രീകരണ സമയത്തെ കഥകളും അമേരിക്കൻ മലയാളികളോടുള്ള തന്റെ കടപ്പാടും ഈ സിനിമ എന്തുകൊണ്ട് അതാരാഷ്ട്ര നിലവാരത്തിൽ എത്തി എന്ന കാര്യങ്ങളും അദ്ദേഹം നമസ്‌കാരം അമേരിക്കയിലൂടെ പ്രേക്ഷകരോട് പറയും. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുക്ത കണ്ടമായ പ്രശംസ പിടിച്ചു പറ്റിയ അക്കരകാഴ്ചകൾ സിറ്റ്‌കൊം, പെരുച്ചാഴി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു സിനിമകളിലൂടെ പ്രശസ്തനായ അജയാൻ വെണുഗോപലും തന്റെ അനുഭവങ്ങളും നമസ്‌കാരം അമേരിക്കയിലൂടെ പങ്കിടുന്നുണ്ട്.



ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സജികുമാർ, കൃഷ്ണൻ സേതുകുമാർ എന്നിവർ നിർമ്മിച്ച ചിത്രമാണ് 'ഇവിടെ'. യുവതലമുറയുടെയും, കുടുംബ സദസുകളുടെയും ഹരമായ പൃഥ്വിരാജ്, മലയാളത്തിലെ വളരെ പ്രശസ്തനായ നിവിൺ പൊളി, ഭാവന കൂടാതെ ഹോളിവുഡ് താരങ്ങൾ എന്നിങ്ങനെ നിരവധി പേർ ഈ സിനിമയുടെ ഭാഗമായിരുന്നു.  പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ചതും പൂർണമായും ഹോളിവുഡ് സാങ്കേതിക വിദ്യയും അണിയറ ശില്പികളെയും കൊണ്ടാണ് ഈ സിനിമ നിര്മ്മിച്ചത്. ഒരു ഹോളിവുഡ് സിനിമയോട് കിട പിടിക്കാവുന്ന വിധം ആദ്യമായി തയ്യാറാക്കിയ ഒരു സിനിമ ആണെന്നതിൽ സംശയമില്ല്യ.

നമസ്‌കാരം അമേരിക്കയുടെ സീനിയർ ആങ്കർ അനിയൻ ജോർജ് ആണ് ഈ ആഴ്ചത്തെ പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്നത്.  ഈ സിനിമയുടെ സഹ നിർമ്മാതാവും കൂടി ആയിരുന്നു അനിയൻ ജോർജ്.

ഈ ശനിയാഴ്ച 11 മണിക്ക് (ഇന്ത്യൻ സമയം ശനിയാഴ്ച 8.30നു മറക്കാതെ കാണുക നമസ്‌കാരം അമേരിക്ക പ്രവാസികളുടെ സ്വന്തം ചാനൽ പ്രവാസി ചാനലിൽ.

കൂടുതൽ വിവരങ്ങൾക്ക് 19083455983