- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു; അന്ത്യം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കരൾരോഗത്തിന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, നാടോടി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ; നടനായും നിർമ്മാതാവായും തിളങ്ങി; ബാലഭാസ്ക്കറിന്റെ വിയോഗത്തിൽ തേങ്ങി നിൽക്കുന്ന കലാകേരളത്തിന് മറ്റൊരു തീരാനഷ്ടം കൂടി
കൊച്ചി: വയലിനിസ്റ്റ് ബാല ഭാസ്‌ക്കറിന്റെ വിയോഗത്തിന്റെ വേദനയിൽ നിൽക്കുന്ന മലയാളക്കരയ്ക്ക് മറ്റൊരു നഷ്ടം കൂടി. പ്രമുഖ മലയാളി സംവിധായകനും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം. 64 വയസായിരുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകൻ എന്നതിൽ ഉപരിചായിയ നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തമ്പി കണ്ണന്താനം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്‌ക്കൂൾ, സെന്റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സംവിധായകൻ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ൽ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 19866ൽ പുറത്തിറങ്ങിയ 'രാജാവ
കൊച്ചി: വയലിനിസ്റ്റ് ബാല ഭാസ്‌ക്കറിന്റെ വിയോഗത്തിന്റെ വേദനയിൽ നിൽക്കുന്ന മലയാളക്കരയ്ക്ക് മറ്റൊരു നഷ്ടം കൂടി. പ്രമുഖ മലയാളി സംവിധായകനും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം. 64 വയസായിരുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകൻ എന്നതിൽ ഉപരിചായിയ നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തമ്പി കണ്ണന്താനം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്‌ക്കൂൾ, സെന്റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
സംവിധായകൻ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ൽ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 19866ൽ പുറത്തിറങ്ങിയ 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. നടൻ മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം. 1987ൽ 'വഴിയോരക്കാഴ്ചകൾ', 'ഭൂമിയിലെ രാജാക്കന്മാർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. തുടർന്ന് നിരവധി ഹിറ്റു ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഏകദേശം 13ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ 5 ചിത്രങ്ങൾ നിർമ്മിക്കുകയും 3 ചിത്രങ്ങൾക്ക് തിരക്കഥ നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അൽപ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങൾ. 1981ൽ പ്രദർശനത്തിനെത്തിയ 'അട്ടിമറി' എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ൽ പുറത്തിറങ്ങിയ 'ഫ്രീഡം' ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സംവിധായകൻ കൂടിയാണ് തമ്പി കണ്ണന്താനം. ഒരുകാലത്ത് മോഹൻലാൽ- തമ്പി കണ്ണന്താനം കൂട്ടുകെട്ട് വലിയ ഹിറ്റുകളാണ് സൃഷ്ടിച്ചത്.
രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്ത്. ഹദ്‌ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോൾ. ഐശ്വര്യ, ഏയ്ഞ്ചൽ എന്നിവർ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയിൽ.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബർ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
1983ൽ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'രാജാവിന്റെ മകൻ' ആണ് പ്രശസ്തനാക്കിയത്. മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമ്മിച്ചതും തമ്പിയായിരുന്നു.