- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാവയവം പറിച്ചെടുത്ത് ഫ്രൈ ചെയ്തതാണോ..? സോസേജ് കഴിക്കാൻ വാങ്ങിയ സ്ത്രീക്ക് ആശങ്ക മാറുന്നില്ല; പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്കയച്ചു
ഘാനയിലെ അകോസുവ എന്ന സ്ത്രീ തലസ്ഥാനമായ അക്രയിലെ ഒരു ഷോപ്പിൽ നിന്നും സോസേജ് വാങ്ങിക്കഴിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ്. പുരുഷ ലൈംഗികാവയവത്തോട് സാമ്യമുള്ള ഇറച്ചിക്കഷണം സോസേജിൽ നിന്നും ലഭിച്ചതാണ് അവരെ അറപ്പ് നിറഞ്ഞ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. ലൈംഗികാവയവം പറിച്ചെടുത്ത് ഫ്രൈ ചെയ്തതാണോ ഇതെന്ന സംശയം സ്ത്രീക്കുണ്ടായതിനെ തുടർന്ന് അവരിത് പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്കയച്ചിരിക്കുകയാണ്. തലസ്ഥാനത്തെ പരമ്പരാഗതമായ ചോപ്പ് ഹൗസിൽ നിന്നും തുവോ സാഫി എന്നറിയപ്പെടുന്ന ഒരു പ്രാദേശിക വിഭവത്തിനൊപ്പമാണ് സംശയകരമായ മാംസക്കഷണം സ്ത്രീക്ക് ലഭിച്ചിരുന്നത്. വിഭവം വീട്ടിൽ കൊണ്ട് പോയി മുക്കാൽ ഭാഗവും കഴിച്ചതിന് ശേഷമാണിത് ലഭിച്ചത്. ഇത് കണ്ടപ്പോൾ തനിക്ക് ഉടൻ പുരുഷലൈംഗികാവയവമാണ് ഓർമ വന്നതെന്ന് ഈ സ്ത്രീ വെളിപ്പെടുത്തുന്നു. തുടർന്ന് ഇത് ഫോറൻസിക് പ രിശോധനയ്ക്കയച്ച് റിപ്പോർട്ട് പൊലീസിന് കൈമാറാൻ സഹോദരൻ ഈ സ്ത്രീയോട് നിർദേശിക്കുകയായിരുന്നു.അകോസുവ തനിക്ക് ലഭിച്ച മാംസക്കഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ
ഘാനയിലെ അകോസുവ എന്ന സ്ത്രീ തലസ്ഥാനമായ അക്രയിലെ ഒരു ഷോപ്പിൽ നിന്നും സോസേജ് വാങ്ങിക്കഴിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ്. പുരുഷ ലൈംഗികാവയവത്തോട് സാമ്യമുള്ള ഇറച്ചിക്കഷണം സോസേജിൽ നിന്നും ലഭിച്ചതാണ് അവരെ അറപ്പ് നിറഞ്ഞ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. ലൈംഗികാവയവം പറിച്ചെടുത്ത് ഫ്രൈ ചെയ്തതാണോ ഇതെന്ന സംശയം സ്ത്രീക്കുണ്ടായതിനെ തുടർന്ന് അവരിത് പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്കയച്ചിരിക്കുകയാണ്.
തലസ്ഥാനത്തെ പരമ്പരാഗതമായ ചോപ്പ് ഹൗസിൽ നിന്നും തുവോ സാഫി എന്നറിയപ്പെടുന്ന ഒരു പ്രാദേശിക വിഭവത്തിനൊപ്പമാണ് സംശയകരമായ മാംസക്കഷണം സ്ത്രീക്ക് ലഭിച്ചിരുന്നത്. വിഭവം വീട്ടിൽ കൊണ്ട് പോയി മുക്കാൽ ഭാഗവും കഴിച്ചതിന് ശേഷമാണിത് ലഭിച്ചത്. ഇത് കണ്ടപ്പോൾ തനിക്ക് ഉടൻ പുരുഷലൈംഗികാവയവമാണ് ഓർമ വന്നതെന്ന് ഈ സ്ത്രീ വെളിപ്പെടുത്തുന്നു.
തുടർന്ന് ഇത് ഫോറൻസിക് പ രിശോധനയ്ക്കയച്ച് റിപ്പോർട്ട് പൊലീസിന് കൈമാറാൻ സഹോദരൻ ഈ സ്ത്രീയോട് നിർദേശിക്കുകയായിരുന്നു.അകോസുവ തനിക്ക് ലഭിച്ച മാംസക്കഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് വൈറലാകുന്നുമുണ്ട്. ഇത് തന്റെ കുടുംബത്തിൽ കാണിച്ചപ്പോൾ എല്ലാവരും ചിരിച്ചുവെന്നും പട്ടിക്ക് കൊടുക്കാൻ നിർദേശിച്ചുവെന്നും അകോസുവ പറയുന്നു.
എന്നാൽ പിന്നീട് പരിശോധനക്ക് അയക്കുകയായിരുന്നു. ഇറച്ചി വേവിച്ചതിനാൽ ഇത് മനുഷ്യന്റേതാണോ മൃഗത്തിന്റേതാണോ എന്ന് സാധാരണ ലാബ് ടെസ്റ്റിലൂടെ തിരിച്ചറിയാൻ സാധിക്കില്ലെന്ന നിർദേശമുയർന്നതിനെ തുടർന്നാണ് ഫോറൻസിക് പരിശോധനയക്ക് അയക്കാൻ തീരുമാനിച്ചതെന്നും സ്ത്രീ വെളിപ്പെടുത്തുന്നു.