- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപറേറ്റുകൾ പ്രീണിപ്പിക്കുന്ന നയങ്ങൾക്കിടയിൽ അരുൺ ജെയ്റ്റ്ലിയുടെ ഡിവിഡന്റ് ടാക്‌സ്; തിരിച്ചടിയാകുന്നത് വിപ്രോയെയും അംബാനിയെയും അടക്കമുള്ളവർക്ക്; ഗൂഗിൾ ടാക്‌സ് എന്ന പേരിൽ ഓൺലൈൻ പരസ്യങ്ങൾക്കും നികുതി
കോർപറേറ്റുകളെ സഹായിക്കുന്ന സർക്കാർ എന്നായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ ചീത്തപ്പേരുകളിലൊന്ന്. എന്നാൽ, പുതിയ കേന്ദ്ര ബജറ്റിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ഡിവിഡന്റ് ടാക്‌സ് ഇന്ത്യയിലെ അതിസമ്പന്നരായ കോർപറേറ്റ് മുതലാളിമാരുടെ വയറ്റത്തടിക്കുന്നതാണെന്ന് വിലയിരുത്തൽ. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സ് എന്ന പേ
കോർപറേറ്റുകളെ സഹായിക്കുന്ന സർക്കാർ എന്നായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ ചീത്തപ്പേരുകളിലൊന്ന്. എന്നാൽ, പുതിയ കേന്ദ്ര ബജറ്റിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ഡിവിഡന്റ് ടാക്‌സ് ഇന്ത്യയിലെ അതിസമ്പന്നരായ കോർപറേറ്റ് മുതലാളിമാരുടെ വയറ്റത്തടിക്കുന്നതാണെന്ന് വിലയിരുത്തൽ. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്‌സ് എന്ന പേരിൽ 10 ശതമാനം കൂടി നികുതി ഈടാക്കാനാണ് ബജറ്റിലെ നിർദ്ദേശം.
രാജ്യത്തെ നൂറോളം വലിയ കമ്പനികൾ അവരുടെ നിക്ഷേപകർക്കായി 42,633 കോടി രൂപ ഡിവിഡന്റെന്ന നിലയിൽ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ 15 ശതമാനത്തോളമാണ് നികുതിയായി പിരിച്ചെടുക്കുക. ഏകദേശം 6000 കോടിയോളം വരുമത്. മുകേഷ് അംബാനിയെയും അസീം പ്രേംജിയെയും പോലുള്ള വൻകിടക്കാർക്കാണ് ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരിക.
വിപ്രോ ചെയർമാൻ അസീം പ്രേജിംക്കും കുടുംബത്തിനുമാണ് ഡിവിഡന്റ് ടാക്‌സിന്റെ ഭാരം ഏറ്റവും കൂടുതലായി പേറേണ്ടിവരിക. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിപ്രോയിൽനിന്ന് പ്രേംജിക്കും കുടുംബത്തിനും ലഭിച്ച ഡിവിഡന്റ് 1644.5 കോടി രൂപയാണ്. പുതിയ നികുതി നിർദ്ദേശങ്ങൾ അനുസരിച്ച് 164.5 കോടി രൂപ ഇവർ നികുതിയായി നൽകേണ്ടിവരും.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഡിവിഡന്റ് ഇനത്തിൽ നികുതിയടക്കേണ്ടിവരിക 110 കോടി രൂപയാണ്. 1100.8 കോടി രൂപയാണ് ഡിവിഡന്റായി അംബാനിയുടെ കുടുംബത്തിന് ലഭിച്ചത്. സൺ ടിവി ഉടമ കലാനിധി മാരന് 33.3 കോടി രൂപയും ഹീറോ മോട്ടോ കോർപ്പുടമ മുഞ്ജാൽ കുടുംബത്തിന് 31.2 കോടി രൂപയും ഡിവിഡന്റ് ടാക്‌സ് നൽകേണ്ടിവരും. മുത്തൂറ്റ് ഫിനാൻസിന്റെ ഉടമ അലക്‌സാണ്ടർ എം ജോർജിനും മറ്റുള്ളവർക്കും 17.8 കോടി രൂപയും ഡിവിഡന്റ് ടാക്‌സ് അടയ്‌ക്കേണ്ടിവരും.
ഓൺലൈൻ വെബ്‌സൈറ്റുകൾക്കും പുതിയ നികുതി ഭാരവും പുതിയ ബജറ്റ് അടിച്ചേൽപ്പിക്കുന്നു. ഗൂഗിൾ ടാക്‌സ് എന്ന പേരിൽ ആറുശതമാനം നികുതിയാണ് ഓൺലൈൻ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഗൂഗിളിനെയും യാഹുവിനെയും പോലുള്ള ഓൺലൈൻ ഭീമന്മാർക്കാണ് ഈ നികുതി ഭാരം പേറേണ്ടിവരിക. ഇന്ത്യൻ കമ്പനികളിൽനിന്ന് വൻതോതിൽ പരസ്യം സ്വീകരിക്കുന്ന ഇന്റർനെറ്റ് ഭീമന്മാർക്ക് അതിന്റെ വരുമാനത്തിലൊരുഭാഗം ഇന്ത്യയിൽത്തന്നെ ഇതിലൂടെ നൽകേണ്ടിവരും.