ന്യുയോർക്ക്: സ്പിരിച്ച്വൽ ഡിവൈൻ സെന്റർ ഒരുക്കുന്ന സമ്പൂർണ്ണ ക്രിസ്തീയ ഗാനമേളയും വചനപ്രഘോഷണ യാത്രയും ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പര്യടനത്തിനായി എത്തിച്ചേരുന്നു.

സുപ്രസിദ്ധ കുടുംബ പ്രഭാഷകൻ, കൗൺസിലർ, സ്പിരിച്ച്വൽ ആനിമേഷൻ സെന്റർ ഡയറക്ടർ, ത്യാഗരാജാർ പോളിടെക്‌നിക്ക് കോളേജ് അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തുവരുന്ന റവ. ഫാദർ ജിയോ തെക്കിനിയത്ത് നയിക്കുന്ന 'ഡിവൈൻ ബീറ്റ്‌സ്' ഒരുക്കുന്ന സംഗീത ഗാനമേളയിൽ പൂർണ്ണ വാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി അഞ്ചിൽപരം പ്രൊഫഷണൽ ഗായിക ഗായകന്മാർ അണിനിരക്കും.

നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഈസ്റ്റർ വാരാഘോഷത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന വചനവും സംഗീതവും കോർത്തിണക്കിയ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഈ കലാവിരുന്നിൽ പ്രശസ്ത സംഗീതഞ്ജരുടെ സാന്നിദ്ധ്യത്തിൽ പ്രമുഖ ഗായകർ ശ്രുതി മധുരങ്ങളായ ആത്മീയ ഗാനങ്ങൾ ആലപിക്കും.

വിവരങ്ങൾക്ക് ബന്ധപ്പെടുക: വിനോയി: 863 399 9655, ഷാജി: 917 439 0563, ജോമോൻ: 863 709 4434, ശ്രീനി 863 608 6414, ബോബി 863 513 2588, ജേക്കബ് 469 371 0638