- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിയോൻ പോയാലെന്താ 3000 കോടി കിട്ടിയില്ലേ...! 35കാരിയായ ബ്രസീലിയൻ സുന്ദരിക്കായി 45 വർഷം ഒരുമിച്ച് കഴിഞ്ഞ ഭാര്യയെ കൈവിട്ട കോടീശ്വരന് നൽകേണ്ടി വരുന്നത് റെക്കോർഡ് തുക
ബ്രിട്ടനിൽ നാളിത് വരെ നൽകിയിട്ടുള്ള ഏറ്റവും വലിയ വിവാഹ മോചന നഷ്ടപരിഹാരം നൽകേണ്ടി വന്ന ഹതഭാഗ്യനായി മാറിയിരിക്കുകയാണ് റിച്ചാർഡ് കേറിങ് എന്ന് 68കാരനായ കോടീശ്വരൻ. തന്റെ പാതിമാത്രം പ്രായമുള്ള ബ്രസീലിയൻ സുന്ദരിയെ ലഭിക്കാൻ വേണ്ടി ഭാര്യയെ കൈവിട്ടതിനാണ് ഈ നഷ്ടപരിഹാരത്തുക നൽകാൻ അദ്ദേഹം നിർബന്ധിതനായിരിക്കുന്നത്. ബ്രസീലിയൻ സൗന്ദര്യതിടമ്പായ 35കാരി പട്രീസിയ മോൻഡിന്നിക്ക് വേണ്ടിയാണ് ഇദ്ദേഹം തന്റെ 67കാരിയായ ജാക്വിയെ ഇത്രയും വലിയ നഷ്ടപരിഹാരത്തുക നൽകി ഒഴിവാക്കിയിരിക്കുന്നത്. ലണ്ടനിലെ ഐവി , ലെ കാപ്രൈസ് എന്നിവയടക്കമുള്ള പ്രശസ്തമായ നിരവധി ഈറ്ററികളുടെ ഉടമയാണ് കേറിങ്.പുതിയ കാമുകിക്കൊപ്പം നോർത്ത് വെസ്റ്റ് ലണ്ടനിൽ കഴിയാൻ വേണ്ടി ഇത്രയും വർഷങ്ങൾ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന നോർത്ത് ലണ്ടനിലെ വീട് വിട്ടിറങ്ങുകയാണെന്നും ഈ ബിസിനസ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു റിട്ടയേർഡ് ബ്രിട്ടീഷ് ആർമി മേജറുടെ മകളായി ജാക്വിയിൽ കേറിംഗിന് രണ്ട് മക്കളുണ്ട്. 1948ൽ ഒരു കാറ്റ് വാക്ക് ഷോയിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ഇരുവരും ഇ
ബ്രിട്ടനിൽ നാളിത് വരെ നൽകിയിട്ടുള്ള ഏറ്റവും വലിയ വിവാഹ മോചന നഷ്ടപരിഹാരം നൽകേണ്ടി വന്ന ഹതഭാഗ്യനായി മാറിയിരിക്കുകയാണ് റിച്ചാർഡ് കേറിങ് എന്ന് 68കാരനായ കോടീശ്വരൻ. തന്റെ പാതിമാത്രം പ്രായമുള്ള ബ്രസീലിയൻ സുന്ദരിയെ ലഭിക്കാൻ വേണ്ടി ഭാര്യയെ കൈവിട്ടതിനാണ് ഈ നഷ്ടപരിഹാരത്തുക നൽകാൻ അദ്ദേഹം നിർബന്ധിതനായിരിക്കുന്നത്. ബ്രസീലിയൻ സൗന്ദര്യതിടമ്പായ 35കാരി പട്രീസിയ മോൻഡിന്നിക്ക് വേണ്ടിയാണ് ഇദ്ദേഹം തന്റെ 67കാരിയായ ജാക്വിയെ ഇത്രയും വലിയ നഷ്ടപരിഹാരത്തുക നൽകി ഒഴിവാക്കിയിരിക്കുന്നത്. ലണ്ടനിലെ ഐവി , ലെ കാപ്രൈസ് എന്നിവയടക്കമുള്ള പ്രശസ്തമായ നിരവധി ഈറ്ററികളുടെ ഉടമയാണ് കേറിങ്.പുതിയ കാമുകിക്കൊപ്പം നോർത്ത് വെസ്റ്റ് ലണ്ടനിൽ കഴിയാൻ വേണ്ടി ഇത്രയും വർഷങ്ങൾ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന നോർത്ത് ലണ്ടനിലെ വീട് വിട്ടിറങ്ങുകയാണെന്നും ഈ ബിസിനസ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു റിട്ടയേർഡ് ബ്രിട്ടീഷ് ആർമി മേജറുടെ മകളായി ജാക്വിയിൽ കേറിംഗിന് രണ്ട് മക്കളുണ്ട്. 1948ൽ ഒരു കാറ്റ് വാക്ക് ഷോയിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. ഇരുവരും ഇഷ്ടത്തിലായതിനെ തുടർന്ന് ജാക്വി തന്റെ മോഡലിങ് കരിയർ പോലും വേണ്ടെന്ന് വച്ചാണ് കേറിംഗിന്റെ ഭാര്യയായിത്തീർന്നത്. തുടർന്ന് ഇരുവരും ഹോംഗ്കോംഗിലായിരുന്നു കുറച്ച് കാലം താമസിച്ചിരുന്നത്. എംടിവി നെറ്റ് വർക്ക്സ് യൂറോപ്പിന്റെ വൈസ് പ്രസിഡന്റായ ജാമിയാണ് ഒരു മകൻ. സോഹോ ഹൗസിന് വേണ്ടി പ്രവർത്തിച്ചിരുന്ന ബെന്നും ഇവരുടെ പുത്രനാണ്. പ്രശസ്തമായ സെലിബ്രിറ്റി ഹണ്ടായ അന്നാബെൽസ് നൈറ്റ്ക്ലബ്, ഫാഷനബിൾ മെമ്പേർസ് ക്ലബ് സോഹോ ഹൗസിന്റെ അഞ്ച് ഔട്ട് പോസ്റ്റുകൾ എന്നിവയുടെയും ഉടമയാണ് കേറിങ്. റസ്റ്റോറന്റ്സ്, പ്രോപ്പർട്ടി മേഖലയിൽ വിജയം കൈവരിക്കുന്നതിന് മുമ്പ് കേറിങ് ഫാഷൻ വ്യവസായത്തിൽ തന്റെ ഭാവി കരുപ്പിടിപ്പിച്ചിരുന്നു.
തനിക്ക് 700മില്യൺ പൗണ്ട് സമ്പത്തുണ്ടെന്നാണ് കേറിങ് വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ബിഎച്ച്എസിൽ നിന്നും ഇദ്ദേഹത്തിന് ഷെയർ ഡിവിഡണ്ടായി 93 മില്യൺ പൗണ്ടും ലഭിച്ചിരുന്നു. ബിഎച്ച്എസ് ബോസായ സർ ഷിഫ്റ്റി ഇദ്ദേഹത്തിന്റെ സുഹൃത്താണ്.ഇവർ സഹോദന്മാരെപ്പോലെയാണ് കഴിയുന്നത്. ഒരു ബിസിനസുകാരനെന്നതിന് പുറമെ ആഡംബര ജീവിതം നയിക്കുന്നതിന്റെ പേരിലും കേറിങ് അറിയപ്പെടുന്നുണ്ട്. ആഡംബര പാർട്ടികൾ പതിവായി നടത്തി സന്തോഷം കണ്ടെത്താറുണ്ട്. എലിസബത്ത് ഹോർലെയുടെ മുൻ ഭർത്താവായ അരുൺ നായർ, പ്രോപ്പർട്ടി ഡെവലപറായ റോബർട്ട് ചെൻഗ്യുസി, അമേരിക്കൻ എയർക്രാഫ്റ്റ് ഡീലറായ സ്റ്റീവ് വാർസാനോ, തുടങ്ങിയ പ്രശസ്തരായ ഒട്ടേറെ പേർ കേറിംഗിന്റെ സുഹൃത്തുക്കളാണ്.
2005ൽ ഒരു മില്യൺ പൗണ്ട് മുടക്കി കേറിങ് നൂറ് കണക്കിന് ഏക്കർ വരുന്ന പിക്സ്ടൺ സ്റ്റേബിൾസ് വാങ്ങിയിരുന്നു. നോർത്ത് ലണ്ടനിലെ വീട് 15 വർഷങ്ങൾക്ക് മുമ്പായിരുന്നു വാങ്ങിയിരുന്നത്. അന്ന് ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ പുതിയ വീടുകളിലൊന്നായി ഇത് മാറിയിരുന്നു.ഓർണമെന്റൽ ഗാർഡനുകളും കനത്ത സുരക്ഷാഭിത്തികളുമുള്ള സൗധമാണിത്. 55അടി ബാൾറൂം പ്രൈവറ്റ് സിനിമ, വൈൻ സെല്ലാർസ്, 30 പേർക്കിരുന്നുണ്ണാവുന്ന ഡൈനിങ് ടേബിൾ തുടങ്ങിയവ ഇവിടുത്തെ ആഡംബരങ്ങളിൽ ചിലത് മാത്രമാണ്.പണം വെറുതെ പൊടിച്ച് കളയുന്നതിൽ യാതൊരു മടിയുമില്ലാത്ത ആളാണ് കേറിങ്. 2005ൽ 480 പേരെ അദ്ദേഹം ഒരു പാർട്ടിക്കായി സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് തന്റെ ചെലവിൽ വിമാനത്തിൽ കയറ്റി കൊണ്ടു പോയിരുന്നു ഇതിൽ എലിസബത്ത് ഹർലേയും ഉൾപ്പെട്ടിരുന്നു.