- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് പിടിച്ചില്ല; വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയെ മൊഴി ചൊല്ലി സൗദി യുവാവ്
സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഒരു വൈവാഹികബന്ധത്തിന്റെ ആയുസ്സ് വെറും രണ്ട് മണിക്കൂറായിരുന്നു. വധു സോഷ്യൽ മീഡിയയിൽ വിവാഹചിത്രങ്ങൾ ഷെയർ ചെയ്തതിൽ ദേഷ്യം പിടിച്ച് സൗദി യുവാവ് അവളെ മൊഴി ചൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്ന് ഭാര്യ മുൻകൂട്ടി ഉറപ്പ് നൽകിയിരുന്നുവെന്നും അത് ലംഘിച്ചതിനാലാണ് താൻ മൊഴി ചൊല്ലുന്നതെന്നുമാണ് യുവാവ് സ്വയം ന്യായീകരിക്കുന്നത്. സ്നാപ്പ് ചാറ്റിലായിരുന്നു വധു കല്യാണ ഫോട്ടോകൾ ഷെയർ ചെയ്തിരുന്നത്. തന്റെ സഹോദരിയും വരനും തമ്മിൽ വിവാഹത്തിന് മുമ്പ് ഇത് സംബന്ധിച്ച കരാറുണ്ടാക്കിയിരുന്നുവെന്നും അതനുസരിച്ച് അവളുടെ ചിത്രങ്ങൾ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, അല്ലെങ്കിൽ ട്വിറ്റർ തുടങ്ങിയവയിൽ പോസ്റ്റ് ചെയ്യാനോ അല്ലെങ്കിൽ സെൻഡ് ചെയ്യാനോ പാടില്ലായിരുന്നുവെന്നുമാണ് വധുവിന്റെ സഹോദരൻ വെളിപ്പെടുത്തിയിരക്കുന്നത്. ഈ ഉടമ്പടി വിവാഹക്കരാറിനൊപ്പം ഒപ്പ് വയ്ക്കപ്പെട്ടിരുന്നുവെന്നും സഹോദരൻ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് യുവാവ് മൊഴിചൊല്ലിയതിന്റെ പേരിൽ ഇരു കുടുംബങ്ങളും തമ്
സൗദി അറേബ്യയിൽ അടുത്തിടെയുണ്ടായ ഒരു വൈവാഹികബന്ധത്തിന്റെ ആയുസ്സ് വെറും രണ്ട് മണിക്കൂറായിരുന്നു. വധു സോഷ്യൽ മീഡിയയിൽ വിവാഹചിത്രങ്ങൾ ഷെയർ ചെയ്തതിൽ ദേഷ്യം പിടിച്ച് സൗദി യുവാവ് അവളെ മൊഴി ചൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്ന് ഭാര്യ മുൻകൂട്ടി ഉറപ്പ് നൽകിയിരുന്നുവെന്നും അത് ലംഘിച്ചതിനാലാണ് താൻ മൊഴി ചൊല്ലുന്നതെന്നുമാണ് യുവാവ് സ്വയം ന്യായീകരിക്കുന്നത്. സ്നാപ്പ് ചാറ്റിലായിരുന്നു വധു കല്യാണ ഫോട്ടോകൾ ഷെയർ ചെയ്തിരുന്നത്. തന്റെ സഹോദരിയും വരനും തമ്മിൽ വിവാഹത്തിന് മുമ്പ് ഇത് സംബന്ധിച്ച കരാറുണ്ടാക്കിയിരുന്നുവെന്നും അതനുസരിച്ച് അവളുടെ ചിത്രങ്ങൾ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, അല്ലെങ്കിൽ ട്വിറ്റർ തുടങ്ങിയവയിൽ പോസ്റ്റ് ചെയ്യാനോ അല്ലെങ്കിൽ സെൻഡ് ചെയ്യാനോ പാടില്ലായിരുന്നുവെന്നുമാണ് വധുവിന്റെ സഹോദരൻ വെളിപ്പെടുത്തിയിരക്കുന്നത്.
ഈ ഉടമ്പടി വിവാഹക്കരാറിനൊപ്പം ഒപ്പ് വയ്ക്കപ്പെട്ടിരുന്നുവെന്നും സഹോദരൻ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് യുവാവ് മൊഴിചൊല്ലിയതിന്റെ പേരിൽ ഇരു കുടുംബങ്ങളും തമ്മിൽ കടുത്ത തർക്കമാണ് പിന്നീട് അരങ്ങേറിയിരുന്നത്. ഈ കരാർ തീർത്തും നീതിരഹിതമാണെന്നാണ് വധുവിന്റെ കുടുംബക്കാർ ആരോപിക്കുന്നത്. എന്നാൽ മുൻകൂട്ടിയുണ്ടാക്കിയ കരാർ അനുസരിച്ച് യുവാവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്നാണ് വരന്റെ വീട്ടുകാർ വാദിക്കുന്നത്.
വിവാഹം കഴിഞ്ഞ് ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കൾക്ക് തിരക്കിട്ട് ടെക്സ്റ്റ് ചെയ്ത യുവതിയെ ഈ മാസം ആദ്യം മറ്റൊരു യുവാവ് സൗദിയിൽ ഡിവോഴ്സ് ചെയ്തിരുന്നു. ജിദ്ദയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിന് ശേഷം വരനും വധുവും ഹോട്ടൽ മുറിയിൽ എത്തിയപ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. വരൻ വധുവിനോട് അടുത്തിടപഴകാൻ എത്തിയപ്പോൾ അവൾ സുഹൃത്തുക്കൾക്ക് ടെക്സ്റ്റിങ് നിർവഹിക്കുകയായിരുന്നുവെന്നും അതിനാൽ തന്നെ പിടിച്ച് തള്ളുകയായിരുന്നുവെന്നുമാണ് വരൻ വിവാഹമോചനത്തിനുള്ള കാരണമായി എടുത്ത് കാട്ടുന്നത്. ടെക്സ്റ്റിങ് നിർവഹിക്കുന്നത് നിർത്താൻ താൻ ആവശ്യപ്പെട്ടപ്പോൾ യുവതി ദേഷ്യപ്പെട്ടുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനെ തുടർന്ന് ഇവർ തമ്മിൽ വാഗ്വാദമുണ്ടാവുകയും വരൻ ഹോട്ടൽ വിട്ട് പോവുകയും ഭാര്യയെ ഡിവോഴ്സ് ചെയ്യുകയുമായിരുന്നു. ഇവിടെ നടക്കുന്ന വിവാഹമോചനങ്ങളിൽ 50 ശതമാനവും അടുത്തിടെ വിവാഹിതരായവരിലാണെന്നാണ് സൗദി നിയമവിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്.