- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സ് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ളതാവുമോ? 5 ലക്ഷം കോടി രൂപ നൽകിയാലെ ബ്രെക്‌സിറ്റ് നടക്കൂ എന്ന് അറിഞ്ഞ് ഞെട്ടി ബ്രിട്ടൻ
യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയയായ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ആരംഭിക്കുമ്പോൾ ബ്രിട്ടൻ യൂണിയന് 5 ലക്ഷം കോടി രൂപ നൽകേണ്ടി വരുമെന്നാണ് യൂറോപ്യൻ കമ്മീഷന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ ബ്രിട്ടന് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതറിഞ്ഞ് അക്ഷരാർത്ഥത്തിൽ ബ്രിട്ടൻ ഞെട്ടിയിരിക്കുകയാണ്. ഇങ്ങനെ വരുമ്പോൾ ലോകത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സ് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ളതായിരിക്കുമോ എന്ന ചോദ്യമാണുയരുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്നതിനിടെ ബാർണിയർ ഇതു സംബന്ധിച്ച കണക്ക് യൂണിയൻ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ബ്രസൽസ് നയനന്ത്രവിദഗ്ദ്ധർ കഴിഞ്ഞ മാസം യോഗം ചേർന്നപ്പോൾ ഇതേ നഷ്ടപരിഹാരത്തുക നൽകണമെന്നാണ് പരാമർശിച്ചിരുന്നത്. തെരേസ മെയ് ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ആരംഭിക്കുമ്പോൾ മറികടക്കേണ്ടുന്ന ഏറ്റവും വലിയ വിഘാതങ്ങളിലൊന്നായിരിക്കും ഈ ഉയർന്ന ബിൽ എന്നാണ് ഒരു യൂറോപ്യൻ യൂണിയൻ മിനിസ്റ്റർ വെളിപ്പെടുത്തുന്നത്.വേർപിരി
യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയയായ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ആരംഭിക്കുമ്പോൾ ബ്രിട്ടൻ യൂണിയന് 5 ലക്ഷം കോടി രൂപ നൽകേണ്ടി വരുമെന്നാണ് യൂറോപ്യൻ കമ്മീഷന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ ബ്രിട്ടന് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതറിഞ്ഞ് അക്ഷരാർത്ഥത്തിൽ ബ്രിട്ടൻ ഞെട്ടിയിരിക്കുകയാണ്. ഇങ്ങനെ വരുമ്പോൾ ലോകത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്‌സ് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ളതായിരിക്കുമോ എന്ന ചോദ്യമാണുയരുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്നതിനിടെ ബാർണിയർ ഇതു സംബന്ധിച്ച കണക്ക് യൂണിയൻ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ബ്രസൽസ് നയനന്ത്രവിദഗ്ദ്ധർ കഴിഞ്ഞ മാസം യോഗം ചേർന്നപ്പോൾ ഇതേ നഷ്ടപരിഹാരത്തുക നൽകണമെന്നാണ് പരാമർശിച്ചിരുന്നത്.
തെരേസ മെയ് ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ആരംഭിക്കുമ്പോൾ മറികടക്കേണ്ടുന്ന ഏറ്റവും വലിയ വിഘാതങ്ങളിലൊന്നായിരിക്കും ഈ ഉയർന്ന ബിൽ എന്നാണ് ഒരു യൂറോപ്യൻ യൂണിയൻ മിനിസ്റ്റർ വെളിപ്പെടുത്തുന്നത്.വേർപിരിയൽ വേളയിൽ തങ്ങൾ ബ്രിട്ടനോട് 60ബില്യൺ യൂറോസ് വരെ ആവശ്യപ്പെടുമെന്നാണ് മറ്റൊരു യൂറോപ്യൻ യൂണിയൻ ഉറവിടം വെളിപ്പെടുത്തുന്നത്. 2020 അവസാനം വരെ യൂറോപ്യൻ യൂണിയൻ ബജറ്റിലേക്ക് ബ്രിട്ടൻ നൽകേണ്ടുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് ഈ നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്.പെൻഷൻ ബാധ്യതകൾ, ലോൺ ഗ്യാരണ്ടികളുമായി ബന്ധപ്പെട്ട പേമെന്റുകൾ തുടങ്ങിയ തുകകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭാവിയിൽ ഇത്തരത്തിൽ ബ്രിട്ടൻ അടയ്‌ക്കേണ്ടുന്ന തുകകളെ പറ്റി ചർച്ച ചെയ്യുമെന്നാണ് ഡൗണിങ് സ്ട്രീറ്റ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി തെരേസ മെയ് ബ്രസൽസിലുള്ളപ്പോഴാണീ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അനായാസമായുള്ളതും ക്രമത്തിലുള്ളതുമായ ഒരു ബ്രെക്‌സിറ്റാണ് ഏവരുടെയും താൽപര്യമെന്നാണ് അവർ പ്രതികരിച്ചിരിക്കുന്നത്. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ബ്രെക്‌സിറ്റ് ചർച്ചകളെ എങ്ങനെ സമീപിക്കണമെന്നാലോചിക്കാൻ യോഗം ചേർന്നിരുന്നു. ഇതിൽ തെരേസയുടെ അസാന്നിധ്യം പ്രകടമായിരുന്നു. ഔപചാരിക യൂറോപ്യൻ കൗൺസിൽ സമ്മിറ്റിന് ശേഷം തെരേസ ബ്രെക്‌സിറ്റ് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പെട്ടെന്ന് പോവുകയായിരുന്നു. ഇതിനെ തുടർന്നാണ് മറ്റ് നേതാക്കന്മാർ യോഗം ചേർന്നിരുന്നത്. അതിന് മുമ്പ് തെരേസ യൂറോപ്യൻ പാർലിമെന്റിലെ മുതിർന്ന അംഗങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച വിലപേശലുകൾ പൂർത്തിയാകാൻ ഒരു ദശാബ്ദം വരെ എടുത്തേക്കാമെന്ന ആശങ്ക നിറഞ്ഞ വെളിപ്പെടുത്തൽ യൂറോപ്യൻ യൂണിയൻ ട്രേഡിങ് ബ്ലോക്കിലെ ബ്രിട്ടന്റെ അംബാസിഡർ സർ ഇവാൻസ റോഗേർസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഡൗണിങ് സ്ട്രീറ്റ് തയ്യാറായിട്ടില്ല. തെരേസയും ഇതിനോട് നേരിട്ട് പ്രതികരിച്ചിട്ടില്ല.
ഒക്ടോബറിൽ ബിബിസി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബ്രെക്‌സിറ്റിന് 10 വർഷത്തെ ടൈംടേബിൾ സാധ്യതയെപ്പറ്റി റോഗേർസ് വെളിപ്പെടുത്തിയത്. നിലവിലുള്ള വ്യാപാര സംവിധാനം 2020 വരെ തുടരാനാണ് മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആഗ്രഹിക്കുന്നെതന്നും അതിനാൽ വിലപേശലിന് വിചാരിച്ചതിനേക്കാൾ സമയമെടുത്തേക്കാമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകിയിരുന്നത്. എന്നാൽ അങ്ങനെ സംഭവിക്കമെന്ന് കരുതുന്നില്ലെന്നും എല്ലാവരുടെയും താൽപര്യങ്ങൾ കാത്ത് സൂക്ഷിച്ച് കൊണ്ടുള്ള ഒരു ബ്രെക്‌സിറ്റ് ഡീലിലെത്താൻ എത്രയും പെട്ടെന്ന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് ഗവൺമെന്റ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.