- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് കാണാതെ മൊബൈൽ ഒളിപ്പിച്ചുവച്ചു; ഹോട്ടലിലെത്തിയപ്പോൾ മെറ്റൽ ഡിറ്റക്ടർ പാരയായി; വിവാഹമോചനം പെരുകുന്ന സൗദിയിൽ നിന്ന് മറ്റൊരു കഥ കൂടി
ജസാൻ: നിസാര കാര്യങ്ങളുടെ പേരിൽ പോലും വിവാഹ മോചനം നടത്തുന്ന വാർത്തകളാണ് സൗദിയിൽ നിന്നും പലപ്പോഴും പുറത്ത് വരാറ്. പല കഥകളും അതുകൊണ്ട് വാർത്താ പ്രാധാന്യം നേടാറുമുണ്ട്.. ഇപ്പോളിതാ സൗദിയിലെ ജിസാനിൽ നിന്നും അത്തരമൊരു കഥയാണ് പുറത്ത വരുന്നത്. ഭർത്താവിനെ അറിയിക്കാതെ മൊബൈൽ ഫോൺ കൈവശം സൂക്ഷിച്ച യുവതിക്കാണ് വിവാഹമോചനം നേരിടേണ്ടി വന്നത്. ഭർത
ജസാൻ: നിസാര കാര്യങ്ങളുടെ പേരിൽ പോലും വിവാഹ മോചനം നടത്തുന്ന വാർത്തകളാണ് സൗദിയിൽ നിന്നും പലപ്പോഴും പുറത്ത് വരാറ്. പല കഥകളും അതുകൊണ്ട് വാർത്താ പ്രാധാന്യം നേടാറുമുണ്ട്.. ഇപ്പോളിതാ സൗദിയിലെ ജിസാനിൽ നിന്നും അത്തരമൊരു കഥയാണ് പുറത്ത വരുന്നത്.
ഭർത്താവിനെ അറിയിക്കാതെ മൊബൈൽ ഫോൺ കൈവശം സൂക്ഷിച്ച യുവതിക്കാണ് വിവാഹമോചനം നേരിടേണ്ടി വന്നത്. ഭർത്താവ് കാണാതെ ഫോൺ ശരീരത്തിൽ ഒളിപ്പിച്ച യുവതി ഒരു ഹോട്ടലിൽ എത്തിയപ്പോൾ ഭാര്യയുടെ കൈവശം മൊബൈൽ ഫോണുണ്ടെന്ന് ഭർത്താവ് അറിയുകയായിരുന്നു.
ഹോട്ടലിലെ മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോയപ്പോൾ ബീപ് ശബ്ദമുയർന്നതോടെ സുരക്ഷ ഉദ്യോഗസ്ഥർ യുവതിയോട് മൊബൈൽ ഫോൺ അടക്കമുള്ളവ ശരീരത്തുനിന്നും നീക്കാൻ
ആവശ്യപ്പെട്ടതോടെയാണ് സംഭവം പൊളിഞ്ഞത്.
മൊബൈൽ ഫോൺ പുറത്തെടുത്തതോടെ ഭർത്താവ് ഭാര്യയെ പാർക്കിങ് ഏരിയയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനൊടുവിലാണ് വിവാഹമോചനം നടന്നത്. ഭാര്യ ഫോൺ ഒളിപ്പിച്ചത് മറ്റ് രഹസ്യങ്ങൾക്ക് വേണ്ടിയാണെന്നാണ് ഭർത്താവ ആരോപിക്കുന്നത്.