തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി ഇളയ മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്?ക്കൊപ്പമുള്ള മനോഹരമായ ഈ വിഡിയോ സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. മകൾ അമ്മയെപ്പോലെ തന്നയാണ് കാണാൻ എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. അമ്മയുടെ അതേ ചിരിയാണ് കുഞ്ഞാവയ്?ക്കെന്നാണ് ചിലർ പറയുന്നത്. ഐശ്വര്യയ്?ക്കൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയ വിഡിയോയും ദിവ്യ ഉണ്ണി പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Divyaa Unni (@divyaaunni)

 

2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.

അർജുൻ, മീനാക്ഷി എന്നാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ദിവ്യ ഉണ്ണി നൃത്തവേദിയിലൂടെ തന്റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയിൽ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം