- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎൽഎഫിന്റെ കായൽ കയ്യേറ്റത്തിൽ പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്; ഒത്താശ ചെയ്ത സംസ്ഥാന സർക്കാറും കുരുക്കിലാകും
കൊച്ചി: ഡിഎൽഫിന്റെ ചിലവന്നൂർ കായൽ കയ്യേറ്റം സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രിബ്യൂണൽ ഫയലിൽ സ്വീകരിച്ചു. ഈ വിഷയം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഉൾപ്പെടെ നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ചിലവന്നൂരിലെ സാമൂഹ്യ പ്രവർത്തകനായ കെ.ടി ചെഷയർ നൽകിയ ഹർജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ സുപ്രധാനമായ തീരുമാനം ഉണ്ടായിരിക്കുന്
കൊച്ചി: ഡിഎൽഫിന്റെ ചിലവന്നൂർ കായൽ കയ്യേറ്റം സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രിബ്യൂണൽ ഫയലിൽ സ്വീകരിച്ചു. ഈ വിഷയം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഉൾപ്പെടെ നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ചിലവന്നൂരിലെ സാമൂഹ്യ പ്രവർത്തകനായ കെ.ടി ചെഷയർ നൽകിയ ഹർജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ സുപ്രധാനമായ തീരുമാനം ഉണ്ടായിരിക്കുന്നത്. അഞ്ചേക്കറോളം കായൽ പുറമ്പോക്ക് പ്രമുഖ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഡിഎൽഎഫ് ചിലവന്നൂരിൽ കയ്യേറിയിട്ടുണ്ടെന്നാണ് പരാതി.
2005 മുതൽ കയ്യേറ്റം തുടങ്ങിയിട്ടും ഉദ്ദ്യോഗസ്ഥരും നഗരസഭയും മൗനം പാലിച്ചു; ഒത്താശയുമായി സർക്കാരും: ഡിഎൽഎഫ് അഴിമതിക്കഥകളിൽ നിന്നും തലയൂരാനാകാതെ സർക്കാർ
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾ കമ്പനിക്കായി ഒത്താശ ചെയ്ത് കൊടുത്തുവെന്നും ആരോപണം ഉയർന്നിരുന്നു. തുടർ നടപടികൾക്കായി കേസ് വീണ്ടും കേൾക്കുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേതുൾപ്പെടെ ഈ വിഷയത്തിലുള്ള നിലപാട് കോടതി ആരായും. നിലവിൽ സംസ്ഥാന സർക്കാരിന്റെ കെസിഇസഡ്എംഎയുടെ മൂന്നംഗ സമിതി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ സമിതിയിലെ ഒരംഗം അമേരിക്കയിൽ ആയതിനാൽ ഇതുവരെ അന്വേഷണം ആരംഭിക്കാൻ ആയിട്ടില്ല. ഡിഎൽഎഫിനായി സംസ്ഥാന സർക്കാർ ഒത്താശ ചെയ്തതിന്റെ രേഖകൾ മറുനാടൻ മലയാളിയാണ് ആദ്യം പുറത്ത് വിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎൽഎഫിന് അനുകൂലമായി കത്തയച്ച അഡീഷണൽ ചീഫ് സെക്രട്ടറി പികെ മോഹന്തി ഐഎഎസിനെ സർക്കാർ തത്സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. നിലവിൽ ഡിഎൽഎഫിന് കൊടുത്ത പാരിസ്ഥിതിക അനുമതിയും സർക്കാർ റദ്ദാക്കി. 2012ൽ ഡിഎൽഎഫിന്റെ നിർമ്മാണം തടഞ്ഞു കൊണ്ട് കോടതി വിധി നിലനിൽക്കുമ്പോൾ തന്ന അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഫ്‌ളാറ്റ് നിർമാണം തുടർന്നു പോരുകയായിരുന്നു.
ഡിഎൽഎഫിന്റെ ഈ നിയമ ലംഘനം മാദ്ധ്യമങ്ങളും ഏറ്റെടുത്തതോടെ നിയമസഭയിലുൾപ്പടെ ചൂടേറിയ ചർച്ചക്കു വഴിവച്ചിരുന്നു. സർക്കാരിന്റെ വഴിവിട്ട ഡിഎൽഎഫ് ബാന്ധവത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെ ഡിഎൽഎഫിനു വകുപ്പുകൾ നൽകിയ പാരിസ്ഥിക അനുമതി റദ്ദ് ചെയ്യാൻ സർക്കാർ തീരുമാനിക്കുകയുമുണ്ടായി.
പരിസ്ഥിതി അനുമതി റദ്ദാക്കിയെങ്കിലും കൈയേറ്റം പൊളിച്ച് നീക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന് സമീപിക്കാൻ സാമൂഹ്യ പ്രവർത്തകനായ ചെഷയർ തീരുമാനിച്ചത്. അഡ്വ. സജി വർഗ്ഗീസ് ആണ് പരാതിക്കാരന് വേണ്ടി ചെന്നൈയിലെ ഹരിത ട്രിബ്യൂണലിൽ ഹാജരായത്. കേസ് ഓഗസ്റ്റ് 21ന് വീണ്ടും ഹരിത ട്രിബ്യൂണൽ പരിഗണിക്കും.