ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ശാഖയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും കായിക മത്സരവും സംഘടിപ്പിക്കുന്നു.

ആർകെ പുരം സെക്ടർ മൂന്നിലെ ബാലാജി ടെമ്പിളിനു സമീപമുള്ള പാർക്കിൽ ജനുവരി 26നു രാവിലെ 9.30 മുതലാണ് ആഘോഷ പരിപാടികൾ.

വിവിധ പ്രായത്തിലുള്ളവർക്കുവേണ്ടി കായിക മത്സരങ്ങളും സമ്മാനവിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 9810544738, 9312327452.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്