- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡിഎംഎയുടെ 'ഭാരത ദർശനം' ഏപ്രിൽ 22ന്
ഡിട്രോയിറ്റ്: നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ സംസ്‌കാരത്തിനു ഊന്നൽ കൊടുത്തു കൊണ്ട്, ഇന്ത്യയിലെ വിവധ ഭാഷകളിലേയും സംസ്ഥാനങ്ങളിലേയും കലകളേയും സംസകാരത്തേയും ഡിട്രോയിറ്റിലെ പൗരാവലിക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഡിട്രോയിറ്റിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ.ഡിട്രോയിറ്റിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസികളായി താമസിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആസ്വദിക്കാനായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ ഒരു വേദിയിൽ, 'ഭാരത ദർശനം' എന്ന പേരിൽ അവതരിപ്പിക്കുകയാണ് ഡിഎംഎ. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന ഈ മുദ്രാവാക്യം ഉയർത്തുന്ന ഐക്യതാ ബോധം ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന പരിപാടി ഏപ്രിൽ 22നാണ് അരങ്ങേറുക.ഒരു പാട് ഭാഷകളും സംസ്‌കാരങ്ങളും വസ്ത്രധാരണ ശൈലികളും ഉണെ്ടങ്കിലും അവയെല്ലാം ഒരു കുടക്കീഴിലാക്കി ഒരുമിച്ചു നിർത്തുന്നതാണ് ഇന്ത്യയടെ ശക്തി. കാണികൾക്ക് വ്യത്യസ്തമായൊരു ദൃശ്യ സുഖം നൽകുന്ന പരിപാടികളുടെ ടിക്കറ്റുകൾ മിതമായ നിരക്കിൽ ലഭിക്കുമെന്നു സംഘാടകർ പറഞ്ഞു. ഫെബ്രുവ
ഡിട്രോയിറ്റ്: നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ സംസ്‌കാരത്തിനു ഊന്നൽ കൊടുത്തു കൊണ്ട്, ഇന്ത്യയിലെ വിവധ ഭാഷകളിലേയും സംസ്ഥാനങ്ങളിലേയും കലകളേയും സംസകാരത്തേയും ഡിട്രോയിറ്റിലെ പൗരാവലിക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഡിട്രോയിറ്റിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ.
ഡിട്രോയിറ്റിലും പരിസര പ്രദേശങ്ങളിലുമായി പ്രവാസികളായി താമസിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആസ്വദിക്കാനായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ ഒരു വേദിയിൽ, 'ഭാരത ദർശനം' എന്ന പേരിൽ അവതരിപ്പിക്കുകയാണ് ഡിഎംഎ. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന ഈ മുദ്രാവാക്യം ഉയർത്തുന്ന ഐക്യതാ ബോധം ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന പരിപാടി ഏപ്രിൽ 22നാണ് അരങ്ങേറുക.
ഒരു പാട് ഭാഷകളും സംസ്‌കാരങ്ങളും വസ്ത്രധാരണ ശൈലികളും ഉണെ്ടങ്കിലും അവയെല്ലാം ഒരു കുടക്കീഴിലാക്കി ഒരുമിച്ചു നിർത്തുന്നതാണ് ഇന്ത്യയടെ ശക്തി. കാണികൾക്ക് വ്യത്യസ്തമായൊരു ദൃശ്യ സുഖം നൽകുന്ന പരിപാടികളുടെ ടിക്കറ്റുകൾ മിതമായ നിരക്കിൽ ലഭിക്കുമെന്നു സംഘാടകർ പറഞ്ഞു. ഫെബ്രുവരി പതിമൂന്നിനു നടന്ന ചടങ്ങിൽ മലയാളി സംഘടനയായ കേരള ക്ലബിന്റെ പ്രസിഡന്റ് സുബാഷ് രാമചന്ദ്രൻ, ഭാരത ദർശനത്തിന്റെ ടിക്കറ്റ് കിക്കോഫിൽ തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വിവരങ്ങൾക്ക്: സൈജൻ കണിയോടിക്കൽ 248 925 7769 , നോബിൾ തോമസ് 586 770 8959 , പ്രിൻസ് ഏബ്രഹാം 248 497 0797 .
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്



