- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട് നിയമസഭയിൽ ഒരാഴ്‌ച്ചയ്ക്കകം വിശ്വാസ വോട്ടെടുപ്പ് വേണം; ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടെന്ന് എം കെ സ്റ്റാലിൻ; പ്രതിപക്ഷ പാർട്ടി നേതാക്കൾ ഗവർണറെ കണ്ടു
ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ ഒരാഴ്‌ച്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ.വിശ്വാസ വോട്ട് നടത്തിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിൻ അറിയിച്ചു. എടപ്പാടി പളനിസാമി സർക്കാരിന് 114 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്. സർക്കാരിനെ എതിർക്കുന്ന എംഎൽഎമാരുടെ എണ്ണം 119 ആണ്. മുഖ്യമന്ത്രി വിശ്വാസവോട്ട് തേടാൻ ഗവർണർ നിർദേശിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെട്ട പ്രതിനിധിസംഘം ഗവർണർ വിദ്യാസാഗർ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡി.എം.കെ വർക്കിങ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഡി.എം.കെ, കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) എന്നീ പാർട്ടികളുടെ പ്രതിനിധികളാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഗവർണർ വിദ്യാസാഗർ റാവുവിനെ ഞായറാഴ്ച വൈകീട്ട് രാജ്ഭവനിൽ സന്ദർശിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ഭൂരിപക്ഷം തെളിയിക്കാൻ പളനിസ്വാമി സർക്കാരിനോട് ഗവർണർ ആവശ്യപ്പെടാത്തപക്ഷം പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിക്കുമെന്
ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ ഒരാഴ്‌ച്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ.വിശ്വാസ വോട്ട് നടത്തിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിൻ അറിയിച്ചു. എടപ്പാടി പളനിസാമി സർക്കാരിന് 114 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്. സർക്കാരിനെ എതിർക്കുന്ന എംഎൽഎമാരുടെ എണ്ണം 119 ആണ്. മുഖ്യമന്ത്രി വിശ്വാസവോട്ട് തേടാൻ ഗവർണർ നിർദേശിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
പ്രതിപക്ഷ പാർട്ടി നേതാക്കൾ ഉൾപ്പെട്ട പ്രതിനിധിസംഘം ഗവർണർ വിദ്യാസാഗർ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡി.എം.കെ വർക്കിങ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഡി.എം.കെ, കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) എന്നീ പാർട്ടികളുടെ പ്രതിനിധികളാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഗവർണർ വിദ്യാസാഗർ റാവുവിനെ ഞായറാഴ്ച വൈകീട്ട് രാജ്ഭവനിൽ സന്ദർശിച്ചത്.
പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ഭൂരിപക്ഷം തെളിയിക്കാൻ പളനിസ്വാമി സർക്കാരിനോട് ഗവർണർ ആവശ്യപ്പെടാത്തപക്ഷം പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാത്തപക്ഷം ഗവർണറുടെ നിഷ്പക്ഷത സംബന്ധിച്ച സംശയംതന്നെ ഉയർന്നേക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ ഗവർണർക്ക് കൈമാറിയ നിവേദനത്തിൽ പറയുന്നു.
തടവിൽ കഴിയുന്ന ശശികലയുടെ അനന്തരവൻ ദിനകരൻ നടത്തിയ നീക്കങ്ങളെത്തുടർന്ന് തമിഴ്‌നാട്ടിലെ നിരവധി എ.ഐ.എ.ഡി.എം.കെ എംഎൽഎമാർ വിമത പക്ഷത്തേക്ക് നീങ്ങിയിരുന്നു. പാർട്ടിയിലെ ഒ പനീർസെൽവം, പളനിസ്വാമി പക്ഷങ്ങൾ ഒന്നിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. ഈ സാഹചര്യത്തിൽ പളനിസ്വാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.