- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ ബിജെപിയിൽ ചേർന്നു; പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് വിശദീകരണം
ചെന്നൈ: തമിഴ്നാട്ടിലും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. ഡിഎംകെ നേതാവാ ശരവണൻ എംഎൽഎ ഇന്ന് ബിജെപിയിൽ ചേർന്നു. തിരുപ്പനകുന്ദ്രം മണ്ഡലത്തിലെ എംഎൽഎയായ പി ശരവണൻ മധുരൈ നോർത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായെന്നും രാജ്യത്തിന് മാത്രമല്ല, ലോകത്ത് ആകമാനം വാക്സിൻ വിതരണം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ 17 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ ഖുശ്ബുവിനും സീറ്റ് അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 6ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ.
മറുനാടന് മലയാളി ബ്യൂറോ