പ്രകൃതിവിരുദ്ധവും അറപ്പുളവാക്കുന്നതുമായി പോൺ വീഡിയോകൾ തന്റെ ഫോണിൽ സൂക്ഷിച്ച കുറ്റത്തിന് ലണ്ടനിലെ ഡോക്ടറായ സൈപ്രിയാൻ ഒകോറോ എന്ന 55 കാരൻ വിചാണ നേരിടുകയാണ്. ഒരു പുരുഷൻ പാമ്പുമായും സ്ത്രീ നായയുമായും സെക്സ് ചെയ്യുന്നതടക്കമുള്ള അസാധാരണമായ പോൺ വീഡിയോകളാണ് ഇദ്ദേഹത്തിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നതെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരിക്കുയാണ്. വാട്സ്ആപ്പ് വഴിയാണ് ഇദ്ദേഹത്തിന്റെ സാംസങ് ഫോണിലേക്കീ വീഡിയോകൾ എത്തിയത്. ഒരു സ്ത്രീ കുതിരയുമായി സെക്സിലേർപ്പെടുന്ന വീഡിയോയും ഇതിലുണ്ടായിരുന്നു. പോണോഗ്രാഫി ഫോണിൽ സൂക്ഷിച്ച അഞ്ച് കൗണ്ടുകളാണ് ഇദ്ദേഹത്തിന് മേൽ സൂക്ഷിച്ചിരിക്കുന്നത്.

ഇതിന് പുറമെ രണ്ട് വയസായ ആൺ കുട്ടിയുടെ അസഭ്യമായ ചിത്രങ്ങൾ സൂക്ഷിച്ച കുറ്റവും ഒകോറോയ്ക്ക് മുകളിൽ ചുമത്തിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ ഡോക്ടറുടെ ഫോണിൽ കണ്ട് തങ്ങൾ ഞെട്ടിത്തരിച്ചുവെന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. 2013 ഓഗസ്റ്റ് 28ന് അദ്ദേഹത്തിന്റെ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പരിശോധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്ന വീഡിയോകൾ പുറത്ത് വന്നിരിക്കുന്നത്. പ്രസ്തുത മൂന്ന് വീഡിയോകളും ഒരു ചെറിയ കുട്ടിയുടെ വീഡിയോയും ഡോക്ടർ പാസ് വേഡിനാൽ സംരക്ഷിക്കപ്പെട്ട സ്പെഷ്യലിസ്റ്റ് ആപ്പായ വൗൾട്ടിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

2014 ഫെബ്രുവരിയിൽ ഡോക്ടർ അറസ്റ്റിലാവുകയും ഫോൺ രണ്ടാം തവണ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ത്രീ നായയുമായി സെക്സിലേർപ്പെടുന്ന വീഡിയോ ഒഴിച്ച് ബാക്കിയുള്ളവ അപ്പോഴേക്കും ഇദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും വാട്സ്ആപ്പിലുടെയാണ് തന്റെ ഫോണിലെത്തിയതെന്നും തുടർന്ന് ഇത് ഓട്ടോമാറ്റിക്കായി ഫോട്ടോസ് ഗ്യാലറിയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ഡോക്ടർ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിരുന്നത്. തനിക്കെതിരെയുള്ള ചാർജുകൾ ഡോക്ടർ നിരസിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.