- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നേകാൽ ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടും സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യാൻ ഡോക്ടർമാർ ഇല്ല: ഒഴിവുകൾ ലേലം വിളിക്കാൻ കർണ്ണാടക സർക്കാർ
ബംഗളൂരു: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവ് വലിയ പ്രതിസന്ധിയാണ്. ഇതിലും രൂക്ഷമാണ് കർണ്ണാടകയിലെ അവസ്ഥ. 1.25 ലക്ഷം രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടും സർക്കാർ ഡോക്ടറാകാൻ ആളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് കർണാടക സർക്കാർ. വിദഗ്ധ ഡോക്ടർമാരുടെ 1035 ഒഴിവുകളാണ് കർണാടകത്തിലെ സർക്കാർ ആശുപത്രികളിലുള്ളത്. പലതവണ അപേക്ഷ ക്ഷണിച്ചിട്ടും കാര്യമായ ഒരു പ്രതികരണവുമില്ലാതെ വന്നതോടെ ഓൺലൈനായി ലേലം വിളിക്കാൻ ആലോചിക്കുകയാണ് സർക്കാർ. ഒന്നേകാൽ ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടും സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യാൻ ഡോക്ടർമാർ താത്പര്യപ്പെടുന്നില്ലെന്ന് ആരോഗ്യമന്ത്രി രമേശ് കുമാർ പറഞ്ഞു. അടുത്ത ഘട്ടമായി എത്ര രൂപ ശമ്പളം വേണം എന്ന് ആരാഞ്ഞ് ലേലം ഉറപ്പിച്ച് നിയമനം നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിക്കേണ്ടി വരുന്നതാണ് സർക്കാർ ഡോക്ടർമാരാകാൻ ആളുകൾ വിസമ്മതിക്കുന്നത്. ഇനി ശമ്പളം രണ്ട് ലക്ഷം ആക്കി ഉയർത്തിയാലും സർക്കാർ ഡോക്ടറായി ആരെങ്കിലും വരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സ്വകാര്യ മ
ബംഗളൂരു: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവ് വലിയ പ്രതിസന്ധിയാണ്. ഇതിലും രൂക്ഷമാണ് കർണ്ണാടകയിലെ അവസ്ഥ. 1.25 ലക്ഷം രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞിട്ടും സർക്കാർ ഡോക്ടറാകാൻ ആളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് കർണാടക സർക്കാർ. വിദഗ്ധ ഡോക്ടർമാരുടെ 1035 ഒഴിവുകളാണ് കർണാടകത്തിലെ സർക്കാർ ആശുപത്രികളിലുള്ളത്.
പലതവണ അപേക്ഷ ക്ഷണിച്ചിട്ടും കാര്യമായ ഒരു പ്രതികരണവുമില്ലാതെ വന്നതോടെ ഓൺലൈനായി ലേലം വിളിക്കാൻ ആലോചിക്കുകയാണ് സർക്കാർ. ഒന്നേകാൽ ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടും സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യാൻ ഡോക്ടർമാർ താത്പര്യപ്പെടുന്നില്ലെന്ന് ആരോഗ്യമന്ത്രി രമേശ് കുമാർ പറഞ്ഞു. അടുത്ത ഘട്ടമായി എത്ര രൂപ ശമ്പളം വേണം എന്ന് ആരാഞ്ഞ് ലേലം ഉറപ്പിച്ച് നിയമനം നടത്താൻ ഒരുങ്ങുകയാണ് സർക്കാർ.
സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിക്കേണ്ടി വരുന്നതാണ് സർക്കാർ ഡോക്ടർമാരാകാൻ ആളുകൾ വിസമ്മതിക്കുന്നത്. ഇനി ശമ്പളം രണ്ട് ലക്ഷം ആക്കി ഉയർത്തിയാലും സർക്കാർ ഡോക്ടറായി ആരെങ്കിലും വരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. സ്വകാര്യ മേഖലയിൽ കൺസൾട്ടേഷൻ ഫീസ് വളരെ കുറവാണെങ്കിലും മറ്റ് വഴികളിൽ മികച്ച വരുമാനമാണ് ഡോക്ടർമാർക്ക് കിട്ടുന്നതെന്നും അദ്ദേഹം പറയുന്നു.
കർണാടക മെഡിക്കൽ കൗൺസിലിന്റെ കണക്ക് പ്രകാരം 1,16,000 ഡോക്ടർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 40,000 പേർ സജീവമല്ല എന്ന് മെഡിക്കൽ കൗൺസിൽ പ്രസിഡന്റ് എച്ച് വീരഭദ്രപ്പ പറയുന്നു.