- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുമൽ ചികിൽസക്കെത്തിയ അമേരിക്കൻ മലയാളി വീട്ടമ്മയെ ലൈംഗിക താൽപ്പര്യത്തോടെ തിരുമി; പീഡിപ്പിക്കാനും ശ്രമിച്ചു; എറണാകുളത്ത് ഫിസിയോതെറാപ്പി സെന്റർ നടത്തുന്ന ആയുർവേദ ഡോക്ടർ അറസ്റ്റിൽ
കൊച്ചി: തിരുമ്മൽ ചികിൽസയ്‌ക്കെത്തിയ അമേരിക്കൻ മലയാളിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർവേദ ഡോക്ടർ പൊലീസ് പിടിയിൽ. എറണാകുളം പനമ്പള്ളിനഗറിൽ പ്രവർത്തിക്കുന്ന ആഷ്‌ലി ടോം എന്ന ഫിസിയോതെറാപ്പി സെന്ററിലെ ഡോക്ടർ തൃശൂർ സ്വദേശി ആഷ്‌ലിയെ (31) ആണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പനമ്പള്ളിനഗർ സ്വദേശിയായ വീട്ടമ്മ നടുവേദനയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെയാണ് തിരുമ്മു ചികിത്സയ്ക്കായി ആഷ്‌ലിയുടെ അടുത്തെത്തിയത്. രണ്ടാം ദിവസം ഇയാൾ മോശമായ രീതിയിൽ പെരുമാറി. മൂന്നാം ദിവസം ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിന് വീട്ടമ്മ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇയാളെക്കൂടാതെ മൂന്നു ഡോക്ടർമാർ കൂടി സ്ഥാപനത്തിലുണ്ട്.
കൊച്ചി: തിരുമ്മൽ ചികിൽസയ്‌ക്കെത്തിയ അമേരിക്കൻ മലയാളിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർവേദ ഡോക്ടർ പൊലീസ് പിടിയിൽ. എറണാകുളം പനമ്പള്ളിനഗറിൽ പ്രവർത്തിക്കുന്ന ആഷ്‌ലി ടോം എന്ന ഫിസിയോതെറാപ്പി സെന്ററിലെ ഡോക്ടർ തൃശൂർ സ്വദേശി ആഷ്‌ലിയെ (31) ആണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പനമ്പള്ളിനഗർ സ്വദേശിയായ വീട്ടമ്മ നടുവേദനയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെയാണ് തിരുമ്മു ചികിത്സയ്ക്കായി ആഷ്‌ലിയുടെ അടുത്തെത്തിയത്. രണ്ടാം ദിവസം ഇയാൾ മോശമായ രീതിയിൽ പെരുമാറി. മൂന്നാം ദിവസം ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശിന് വീട്ടമ്മ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇയാളെക്കൂടാതെ മൂന്നു ഡോക്ടർമാർ കൂടി സ്ഥാപനത്തിലുണ്ട്.