- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാർഡിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; കൂടുതൽ കോവിഡ് രോഗികൾ മരിക്കുന്നതിലെ മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ഐഎംഎ തലവൻ
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാർഡിലെ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. ഡോ. വിവേക് റായ് ആണ് മരിച്ചത്. അതേസമയം ഡോക്ടറുടെ ആത്മഹത്യക്ക് കാരണം ജോലിയിലെ മാനസിക സമ്മർദ്ദമാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
കൂടുതൽ കോവിഡ് രോഗികൾ മരിക്കുന്നതിൽ വിവേക് മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ തലവൻ ഡോ. രവി വംഖേഡ്കർ ട്വീറ്റ് ചെയ്തു. കോവിഡ് ചികിത്സയിൽ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം എട്ട് രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നെന്നും നിരവധി രോഗികളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾ മരിക്കുന്നത് നോക്കി നിൽക്കേണ്ട അവസ്ഥ താങ്ങാൻ കഴിയാത്തതിലാകാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വംഖേഡ്കർ പറഞ്ഞു. യുപി ഖൊരഗ്പുർ സ്വദേശിയായ വിവേക് റായിയുടെ ഭാര്യ രണ്ട് മാസം ഗർഭിണിയാണ്.
മറുനാടന് ഡെസ്ക്
Next Story