- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമിത ഡോസ് മരുന്ന് നൽകിയതിനെതുടർന്ന് രോഗികൾ മരിച്ചു; കാലിഫോർണിയയിൽ അറസ്റ്റിലായ ഡോക്ടർക്കെതിരേ കുറ്റപത്രം
കാലിഫോർണിയ: അമിത ഡോസ് മരുന്ന് നൽകിയതിനെ തുടർന്ന് രോഗികൾ മരിച്ച കേസിൽ അറസ്റ്റിലായ കാലഫോർണിയയിലെ ഡോക്ടർ കുറ്റക്കാരിയാണെന്ന് കോടതി. നാല്പത്തഞ്ചുകാരിയായ ലിസാ സെംഗ് എന്ന ലേഡീഡോക്ടർക്കെതിരേയാണ് കുറ്റപത്രം. ഇതാദ്യമായാണ് യുഎസിൽ ഓവർ ഡോസ് മരുന്ന് നൽകി രോഗികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുന്നത്. ലേക്ക് ഫോറസ്റ്റിൽ നിന്നുള്ള 28കാരനായ
കാലിഫോർണിയ: അമിത ഡോസ് മരുന്ന് നൽകിയതിനെ തുടർന്ന് രോഗികൾ മരിച്ച കേസിൽ അറസ്റ്റിലായ കാലഫോർണിയയിലെ ഡോക്ടർ കുറ്റക്കാരിയാണെന്ന് കോടതി. നാല്പത്തഞ്ചുകാരിയായ ലിസാ സെംഗ് എന്ന ലേഡീഡോക്ടർക്കെതിരേയാണ് കുറ്റപത്രം. ഇതാദ്യമായാണ് യുഎസിൽ ഓവർ ഡോസ് മരുന്ന് നൽകി രോഗികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുന്നത്.
ലേക്ക് ഫോറസ്റ്റിൽ നിന്നുള്ള 28കാരനായ വു ഗ്യൂജെൻ, പാം ഡെസർട്ടിൽ നിന്നുള്ള ഇരുപത്തിനാലുകാരനായ സ്റ്റീവൻ ഒഗിൾ, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന ഇരുപത്തൊന്നുകാരൻ ജോസഫ് റോവെറോ എന്നിവരുടെ മരണത്തെതുടർന്നാണ് ഡോക്ടർ അറസ്റ്റിലായിരിക്കുന്നത്. ഇവരെല്ലാം 2009 മാർച്ചിനും ഡിസംബറിനും മധ്യേയാണ് മരണമടഞ്ഞത്.
തന്റെ സാമ്പത്തിക ലാഭത്തിനു വേണ്ടി രോഗികൾക്ക് അമിത ഡോസിലുള്ള മരുന്ന് നൽകുകയായിരുന്നുവെന്നും ഇത് ഇവരെ മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. കൂടാതെ രോഗികളുടെ ആരോഗ്യം വകവയ്ക്കാതെ അശ്രദ്ധയോടെ മരുന്ന് നൽകിയതും ന്യായീകരിക്കാനാവില്ലെന്ന് പ്രോസിക്യൂട്ടർ കുറ്റപ്പെടുത്തി.
രഹസ്യപൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഡോ. ലിസാ സെംഗ് പിടിയിലാകുന്നത്. വേദനാസംഹാരികൾ ആവശ്യപ്പെട്ട് ഡോക്ടറുടെ പക്കലെത്തിയ രഹസ്യപ്പൊലീസ് തുടർന്നുള്ള ഇവരുടെ ചികിത്സാരീതികൾ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരോധിത മരുന്നുകളും മറ്റും രോഗികൾക്ക് ഇവർ കുറിച്ചുകൊടുക്കുന്നുണ്ടായിരുന്നു.