- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയഗാനം ആലപിച്ചപ്പോൾ ഫോണിൽ സംസാരിച്ച ഡോക്ടർക്ക് മദ്രാസ് ഹൈക്കോടതിയുടെ അപൂർവ്വ ശിക്ഷ; ഒരാഴ്ച ആശുപത്രി വളപ്പിൽ പതാക ഉയർത്തി ദേശീയ ഗാനം ചൊല്ലി അഭിവാദ്യം ചെയ്യണം: നിരീക്ഷിക്കാൻ പൊലീസിനെയും ഏർപ്പെടുത്തി കോടതി
ചെന്നൈ: ദേശീയഗാനത്തോട് അനാദരം കാട്ടിയെന്ന കേസിൽ ജാമ്യമെടുക്കാനെത്തിയ ഡോക്ടറോട് ഒരാഴ്ച ആശുപത്രിക്കു മുന്നിൽ ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ചൊല്ലി അഭിവാദ്യം ചെയ്യാനും മദ്രാസ് ഹൈക്കോടതി ഉത്തരവ്. വെല്ലൂരിനു സമീപം ആമ്പൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. എ. കെന്നഡിക്കാണു മദ്രാസ് ഹൈക്കോടതിയുടെ അപൂർവ 'ശിക്ഷ.' ദിവസവും രാവിലെ പത്തിനു പതാക ഉയർത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിനു ജഡ്ജി നിർദേശവും നൽകി. ഉത്തരവിനെ തുടർന്നു ഡോക്ടർ ഇന്നലെ ആശുപത്രിവളപ്പിൽ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ കെന്നഡി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു കാട്ടി മുൻ നഗരസഭാംഗം പരാതി നൽകുകയായിരുന്നു.
ചെന്നൈ: ദേശീയഗാനത്തോട് അനാദരം കാട്ടിയെന്ന കേസിൽ ജാമ്യമെടുക്കാനെത്തിയ ഡോക്ടറോട് ഒരാഴ്ച ആശുപത്രിക്കു മുന്നിൽ ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ചൊല്ലി അഭിവാദ്യം ചെയ്യാനും മദ്രാസ് ഹൈക്കോടതി ഉത്തരവ്.
വെല്ലൂരിനു സമീപം ആമ്പൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. എ. കെന്നഡിക്കാണു മദ്രാസ് ഹൈക്കോടതിയുടെ അപൂർവ 'ശിക്ഷ.' ദിവസവും രാവിലെ പത്തിനു പതാക ഉയർത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ പൊലീസിനു ജഡ്ജി നിർദേശവും നൽകി. ഉത്തരവിനെ തുടർന്നു ഡോക്ടർ ഇന്നലെ ആശുപത്രിവളപ്പിൽ പതാക ഉയർത്തി.
സ്വാതന്ത്ര്യദിനത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ കെന്നഡി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു കാട്ടി മുൻ നഗരസഭാംഗം പരാതി നൽകുകയായിരുന്നു.
Next Story