ചെന്നൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ സർക്കാർ  ആശുപത്രിയിലെ ഡോക്ടറടക്കം നാലു പേർ അറസ്റ്റിൽ. ചെന്നൈ കോയമ്പേട് സ്വദേശിനിയായ പെൺകുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ ചതിക്കുഴിയിൽപ്പെട്ട് പീഡനത്തിന് ഇരയായത്. ബന്ധുവായ ചിത്ര എന്ന സ്ത്രീ പെൺകുട്ടിക്ക് തുണിക്കടയിൽ ജോലി വാങ്ങി കൊടുത്ത ശേഷം ലൈംഗിക പീഡനത്തിനായി കാഴ്ച വയ്ക്കുകയായിരുന്നു.

രണ്ട് മാസം മുമ്പ് തന്റെ മകളെ കാണാതായതായി പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടിയെ ബന്ധുവായ ഒരാൾ വീട്ടിൽ തിരികെ എത്തിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർക്കാർ ഡോക്ടറായ ജയപ്രകാശ് പെൺകുട്ടിയെ അനസ്തീഷ്യ നൽകി മയക്കിയ ശേഷം പീഡിപ്പിച്ചതായി തെളിഞ്ഞു. ഡോ. ജയപ്രകാശ്, ചിത്ര, ജയപ്രകാശിന്റെ സഹായി പാണ്ഡ്യൻ എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.