- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എസ്.സി മുഖേന 200 ഡോക്ടർമാർക്ക് നിയമന ഉത്തരവ് അയച്ചപ്പോൾ ജോലിയിൽ പ്രവേശിച്ചത് 54 പേർ മാത്രം; സർക്കാർ ആശുപത്രികളിൽ സ്റ്റെതസ്കോപ്പ് പിടിക്കാൻ ഡോക്ടർമാർക്കു വിമുഖത! ഡിഫ്ത്തീരിയ അടക്കം പെരുകുമ്പോൾ വേണ്ടത്ര ഡോക്ടർമാരില്ലാതെ ആശുപത്രികൾ
കോഴിക്കോട്: തൊഴിലില്ലായ്മയെക്കുറിച്ചും നിയമന നിരോധത്തെക്കുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുമ്പോഴും സർക്കാർ മേഖലയിൽ തൊഴിലെടുക്കാൻ ഡോക്ടർമാർക്കു വിമുഖത. സ്വകാര്യ ബിസ്‌നസ്സ് രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ സർക്കാർ മേഖല അത്ര ലാഭകരമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭിഷഗ്വരന്മാർ ഇത്തരമൊരു സമീപനത്തിലേക്ക് വഴിമാറുന്നതെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഒരു ഡോക്ടർ പോലുമില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിലവിലുള്ളപ്പോഴാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അവശ്യ സർവീസായ സർക്കാർ ആരോഗ്യ മേഖലയിലേക്കു മനസ്സ് വെയ്ക്കാൻ ഡോക്ടർമാർ മടിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റെടുത്തപ്പോൾ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിനു പോസ്റ്റുകളിലാണ് ഒഴിവുകൾ നികത്താനുള്ളത്. ഇതിന്റെ ഭാഗമായി ആരോഗ്യരംഗത്ത് ചടുലമായ ചില നിയമനങ്ങൾക്കു പി എസ് സി ശ്രമിച്ചെങ്കിലും ഫലം നിരാശാജനകമാണെന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറയുന്നത്. സർക്കാർ പുതുതായി 200 ഡോക്ടർമാർക്ക് നിയമനത്തിനുള്ള അഡൈ്വസ് മെമോ അയച്ചെങ്കിലും ഇതിൽ 54 ഡോക്ടർമാർ മാത
കോഴിക്കോട്: തൊഴിലില്ലായ്മയെക്കുറിച്ചും നിയമന നിരോധത്തെക്കുറിച്ചുമെല്ലാം വാ തോരാതെ സംസാരിക്കുമ്പോഴും സർക്കാർ മേഖലയിൽ തൊഴിലെടുക്കാൻ ഡോക്ടർമാർക്കു വിമുഖത. സ്വകാര്യ ബിസ്‌നസ്സ് രംഗവുമായി തട്ടിച്ചുനോക്കുമ്പോൾ സർക്കാർ മേഖല അത്ര ലാഭകരമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭിഷഗ്വരന്മാർ ഇത്തരമൊരു സമീപനത്തിലേക്ക് വഴിമാറുന്നതെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഒരു ഡോക്ടർ പോലുമില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിലവിലുള്ളപ്പോഴാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അവശ്യ സർവീസായ സർക്കാർ ആരോഗ്യ മേഖലയിലേക്കു മനസ്സ് വെയ്ക്കാൻ ഡോക്ടർമാർ മടിക്കുന്നത്.
പുതിയ സർക്കാർ അധികാരമേറ്റെടുത്തപ്പോൾ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിനു പോസ്റ്റുകളിലാണ് ഒഴിവുകൾ നികത്താനുള്ളത്. ഇതിന്റെ ഭാഗമായി ആരോഗ്യരംഗത്ത് ചടുലമായ ചില നിയമനങ്ങൾക്കു പി എസ് സി ശ്രമിച്ചെങ്കിലും ഫലം നിരാശാജനകമാണെന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറയുന്നത്. സർക്കാർ പുതുതായി 200 ഡോക്ടർമാർക്ക് നിയമനത്തിനുള്ള അഡൈ്വസ് മെമോ അയച്ചെങ്കിലും ഇതിൽ 54 ഡോക്ടർമാർ മാത്രമാണ് ഇതുവരെയും ജോലിയിൽ പ്രവേശിച്ചത്. ഇത് പരിഹരിക്കുന്നത് അടക്കം ഒരു വർഷത്തിനകം മുഴുവൻ ഒഴിവുകളും നികത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി.
പ്രതിരോധ കുത്തിവെപ്പിനുള്ള ക്യാമ്പയ്ൻ കൂടുതൽ ശക്തമാക്കുമ്പോൾ തന്നെയും, ഡിഫ്ത്തീരിയ കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങൾക്കെതിരെയുള്ള ആദ്യ പടി നിയമ നടപടി അല്ലെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് ഘട്ടങ്ങളിലായുള്ള ബോധവത്കരണത്തിന് ശേഷവും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്നവർക്കെതിരെ ആവശ്യമെങ്കിൽ നിയമ നടപടി ആലോചിക്കുമെന്നും അവർ പറഞ്ഞു.
ഡിഫ്ത്തീരിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ, വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്കാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിരോധകുത്തിവെയ്‌പ്പ് എടുക്കുന്നതിനെതിരെ ചിലർ വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. മതസംഘടനകളുമായും മറ്റും ചർച്ച നടത്തിയപ്പോൾ വാക്സിനേഷന് ആരും എതിരല്ലെന്ന പ്രതികരണമാണ് ലഭിച്ചത്. പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം ജനങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ആദ്യഘട്ടത്തിൽ ഫീൽഡ് വർക്കർമാരെ ഉപയോഗിച്ച് വ്യാപകമായ ബോധവത്കരണം നടത്തും.
രണ്ടാംഘട്ടത്തിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്യാംപയിനുകൾ സംഘടിപ്പിക്കും. മൂന്നാംഘട്ടത്തിലും വാക്സിനേഷനുള്ള അവസരം നിഷേധിച്ച് ആരോഗ്യപ്രവർത്തനം തടസ്സപ്പെടുത്തുന്നവരെ നിയമപരമായി നേരിടും. വാക്സിനേഷൻ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് ആരോഗ്യവകുപ്പിനെ സഹായിക്കാൻ കൂടി ലക്ഷ്യമിട്ടാണ്. നിർബന്ധബുദ്ധിയില്ലാതെ തന്നെ ബോധവത്കരണത്തിലൂടെ ഏവരും പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നുവെന്നത് ഉറപ്പുവരുത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളെജുകളും മികവിന്റെ കേന്ദ്രങ്ങളാക്കും. സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലഭിക്കുന്ന അത്യാധുനിക ചികിത്സ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല നിലയിൽ ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പ്രൈമറി ഹെൽത്ത് സെന്ററുകളിലെ സൗകര്യങ്ങൾ വർധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ജില്ലാ ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയർത്താനുള്ള ശ്രമം ഈ വർഷത്തോടെ ആരംഭിക്കും. സിദ്ധ, യുനാനി ഡിസ്പെൻസറികൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ അനുവദിക്കും.
പകർച്ചവ്യാധി രോഗവ്യാപനം ഈ വർഷം ഏറെ ഉയരുമെന്നാണ് വിലയിരുത്തൽ. എന്നാൽ അത് ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ആരോഗ്യവകുപ്പ്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്നത് രണ്ട് മാസത്തിന് ശേഷമേ പറയാനാകൂ. സംസ്ഥാനത്തെ ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ എണ്ണത്തിലുള്ള വലിയ കുറവ് പരിഹരിക്കേണ്ടതുണ്ട്. ഒരു ഡോക്ടർ പോലുമില്ലാത്ത പ്രൈമറി ഹെൽത്ത് സെന്ററുകൾ സംസ്ഥാനത്തുണ്ട്. വർഷങ്ങൾ പഴക്കമുള്ള ആശുപത്രികളിലെ ജീവനക്കാരുടെ ഘടന ആകെ പരിഷ്‌കരിക്കുകയെന്നത് ഏറെ ശ്രമകരമാണ്.
അംഗൻവാടി ജീവനക്കാർക്ക് അനുവദിച്ച ശമ്പളവർധനവും മറ്റാനുകൂല്യങ്ങളും എത്രയും വേഗം ലഭ്യമാക്കാനാണ് സർക്കാർ ആഗ്രഹം. എന്നാൽ ഖജനാവിന്റെ പരിതാപകരമായ സ്ഥിതിമൂലം ഈവർഷം തന്നെ ഇവ പൂർണ്ണമായും നൽകാൻ കഴിയുന്ന സ്ഥിതിയല്ല ധനവകുപ്പിലുള്ളത്. വൻ കുടിശ്ശികകളാണ് ഓരോ വകുപ്പിലും കൊടുത്തുവീട്ടാനുള്ളതെങ്കിലും അവൻ മുഴുവൻ ഇപ്പോൾ തന്നെ നൽകാനുള്ള പണം സർക്കാറിന്റെ കൈവശമില്ല. പരമാവധി ബാധ്യതകൾ നേരത്തെ തീർക്കാൻ ശ്രമിക്കുമെന്നും ചോദ്യങ്ങളോടായി അവർ പ്രതികരിച്ചു.
അശ്വതിയുടെ നിലയിൽ കാര്യമായ പുരോഗതി; സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി
കോഴിക്കോട്: കർണ്ണാടകയിലെ കലബുർഗിയിൽ റാഗിനിങ്ങിനിരയായ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അശ്വതിയുടെ പഠനത്തിന് സർക്കാർ എല്ലാവിധ സഹായവുമൊരുക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർക്കൊപ്പം അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അശ്വതിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. മാസനികാരോഗ്യവും മെച്ചപ്പെട്ടിട്ടുണ്ട്.
ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും. അത്യാധുനിക ചികിത്സ ലഭ്യമാക്കും. തുടർ പഠനത്തിന് കോഴിക്കോട് ജെ ഡി ടി ഇസ്ലാം എന്ന സ്ഥാപനം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാറിന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. ഡിഫ്ത്തീരിയ ബാധിച്ച ഏഴ് കുട്ടികളുൾപ്പെടെ 23 പേരാണ് കേ ഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ളത്.