- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്; ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആദരം സിനിമയിലെ സമഗ്രസംഭാവന പരിഗണിച്ച്; ചിത്രം പങ്കുവെച്ച് കല്യാണി
ചെന്നൈ: ചലച്ചിത്ര സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പ്രിയദർശനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. പ്രിയദർശന് ഡോക്ടറേറ്റ് നൽകുന്നതിന്റെ ചിത്രം മകളും നടിയുമായ കല്യാണി പ്രിയദർശൻ സമൂഹമാധ്യത്തിലൂടെ പങ്കുവച്ചിരുന്നു.
മോഹൻലാൽ ടൈറ്റിൽ കഥാപാത്രമായെത്തിയ മരക്കാർ ആണ് പ്രിയദർശന്റെ സംവിധാനത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായിരുന്ന മരക്കാർ മികച്ച ചിത്രത്തിനുള്ളതുൾപ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും നേടിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഏറെക്കാലം റിലീസ് നീട്ടിവെക്കപ്പെട്ടിരുന്ന ചിത്രം പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 2ന് ആണ് തിയറ്ററുകളിൽ എത്തിയത്. തിയറ്ററുകളിലെത്തി 15 ദിവസങ്ങൾക്കിപ്പുറം ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ ആയിരുന്നു ഒടിടി റിലീസ്.
മറുനാടന് മലയാളി ബ്യൂറോ