- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയൻ ആരോഗ്യമേഖല കടുത്ത കടക്കെണിയിൽ; സർക്കാർ ഫണ്ടിങ് മെച്ചപ്പെടുത്താത്ത സാഹചര്യത്തിൽ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുമെന്ന് എഎംഎ
മെൽബൺ: മുൻ ബജറ്റിൽ സർക്കാർ ഫണ്ടിങ് വെട്ടിച്ചുരുക്കിയതിനെ തുടർന്ന് രാജ്യത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ സാമ്പത്തികലാഭത്തിന് ആശുപത്രികൾക്കുള്ള ഫണ്ടിങ് വെട്ടിച്ചുരുക്കിയത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സാമ്പത്തിക സഹായം പുനഃസ
മെൽബൺ: മുൻ ബജറ്റിൽ സർക്കാർ ഫണ്ടിങ് വെട്ടിച്ചുരുക്കിയതിനെ തുടർന്ന് രാജ്യത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ സാമ്പത്തികലാഭത്തിന് ആശുപത്രികൾക്കുള്ള ഫണ്ടിങ് വെട്ടിച്ചുരുക്കിയത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സാമ്പത്തിക സഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ ആശുപത്രികളുടെ പ്രവർത്തനത്തെ അതു ഗുരുതരമായി ബാധിക്കുമെന്നുമാണ് എഎംഎ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ആശുപത്രികളിൽ ബെഡ്ഡുകൾ നൽകാൻ സാധിക്കുന്നില്ലെന്നും എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ വെയിറ്റിങ് ടൈം മെച്ചപ്പെടുത്താൻ സാധിക്കുന്നില്ലെന്നും എഎംഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 ബജറ്റിൽ ആശുപത്രികൾക്ക് അടുത്ത നാലു വർഷത്തേക്കുള്ള സർക്കാർ സഹായം 1.8 ബില്യൺ ഡോളർ ആണ് വെട്ടിച്ചുരുക്കിയത്. ആശുപത്രിയിനത്തിൽ ചെലവു ചുരുക്കൽ നടത്തി അടുത്ത പത്തു വർഷത്തിൽ സർക്കാരിന് 57 ബില്യൺ ഡോളറിന്റെ സാമ്പത്തിക ലാഭം നേടിയെടുക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശമിട്ടിരിക്കുന്നത്.
കൊമൺവെൽത്ത് വെട്ടിച്ചുരുക്കലിന്റെ പിന്നാലെ സർക്കാർ വെട്ടിച്ചുരുക്കൽ കൂടിയാകുമ്പോൾ അത് ആരോഗ്യമേഖലയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് എഎംഎ പ്രസിഡന്റ് ബ്രയാൻ ഔളർ ചൂണ്ടിക്കാട്ടുന്നു. ജനസാന്ദ്രതയുടെ അടിസ്ഥാനത്തിലും ആവശ്യത്തിന്റെ അടിസ്ഥാനത്തിലും പബ്ലിക് ഹോസ്പിറ്റൽ ഫണ്ടിങ് നടത്താനാണ് കോമൺ വെൽത്ത് തീരുമാനം. ഇത് 2017-18 കാലഘട്ടത്തിൽ നടപ്പാക്കാനിരിക്കുകയാണ്. നിലവിൽ സാമ്പത്തികബാധ്യതയിൽ ഉഴലുന്ന ആശുപത്രികൾക്ക് ഇത്തരത്തിലുള്ള സാമ്പത്തിക വെട്ടിച്ചുരുക്കലുകൾ കൂടുതൽ ബാധ്യത സൃഷ്ടിക്കുകയേയുള്ളൂവെന്ന് ഔളർ വ്യക്തമാക്കി.
കോമൺവെൽത്ത് സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയത് പുനഃസ്ഥാപിക്കണമെന്നു തന്നെയാണ് ന്യൂ സൗത്ത് വേൽസ് പ്രീമിയർ മൈക്ക് ബിയേർഡും ആവശ്യപ്പെടുന്നത്. എഎംഎ റിപ്പോർട്ട് പ്രകാരം 2009 നു ശേഷം ജനസാന്ദ്രതയ്ക്ക് അനുസരിച്ച് ആശുപത്രിയിൽ കിടക്കകളുടെ എണ്ണത്തിൽ വേണ്ടത്ര പുരോഗതി വന്നിട്ടില്ലെന്നും 65 വയസു കഴിഞ്ഞവരുടെ എണ്ണവുമായി താദാത്മ്യപ്പെടുത്തുമ്പോൾ രോഗികളുടെ എണ്ണവും കിടക്കകളുടെ എണ്ണവും തമ്മിലുള്ള ആനുപാതികം കുറഞ്ഞുവരികയാണെന്നും വ്യക്തമാകുന്നുണ്ട്. ഇലക്ടീവ് സർജറി വെയിറ്റിങ് ടൈം 36 ദിവസമായി മാറിയിരിക്കുകയാണെന്നും എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ 70 ശതമാനത്തോളം രോഗികളെ മെച്ചപ്പെട്ട രീതിയിൽ ചികിത്സിക്കാൻ സാധിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കോമൺവെൽത്ത് സഹായവും വെട്ടിച്ചുരുക്കിയതിന്റെ അടിസ്ഥാനത്തിൽ ഫെഡറൽ സർക്കാർ അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെട്ടില്ലെങ്കിൽ ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖല ഇരുട്ടിൽ തപ്പുമെന്നാണ് എഎംഎയുടെ മുന്നറിയിപ്പ്.