- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികൾക്ക് ചികിത്സ നല്കുന്ന കാര്യത്തിൽ വീഴ്ച്ചവരുത്തിയാൽ ജോലി പോകുമെന്ന് ഉറപ്പ്; കുവൈറ്റിലെ ഡോക്ടർമാർക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ നൽകുന്ന കാര്യത്തിൽ വീഴ്ചവരുത്തുന്ന ഡോക്ടർമാരുടെ തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പ്. ഇത്തരക്കാരെ സർവിസിൽനിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ സ്വദേശി, വിദേശി വേർതിരിവ് ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഡോക്ടർമാർ
കുവൈത്ത് സിറ്റി: ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ നൽകുന്ന കാര്യത്തിൽ വീഴ്ചവരുത്തുന്ന ഡോക്ടർമാരുടെ തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പ്. ഇത്തരക്കാരെ സർവിസിൽനിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ സ്വദേശി, വിദേശി വേർതിരിവ് ഉണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ഡോക്ടർമാർ ഉത്തരവാദിത്ത നിർവഹണത്തിൽ വരുത്തുന്ന വീഴ്ചകൾ പിടികൂടാനും അവർക്കെതിരെ നടപടിയെടുക്കാനും സംവിധാനമില്ലെന്ന പൊതുജനങ്ങളുടെ വ്യാപകമായ ആക്ഷേപത്തെ തുടർന്നാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ജോലിയിൽ അബദ്ധങ്ങളും പിഴവുകളും വരുത്തി രോഗികളെ പ്രയാസത്തിലാക്കുന്ന ഡോക്ടർക്കെതിരെ അഞ്ചു തരത്തിൽ ക്രമാനുസൃതമായാണ് ശിക്ഷാനടപടികൾ കൈക്കൊള്ളുകയെന്ന് അബ്ദുൽ ഹാദി പറഞ്ഞു. രോഗികൾ ഉന്നയിക്കുന്ന പരാതികൾ കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ ആദ്യത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും ഇത്തരം സംഗതികൾ ഇതേ ഡോക്ടർ ആവർത്തിക്കുന്നതായി കണ്ടത്തെിയാൽ നിശ്ചിത തുക ശമ്പളത്തിൽനിന്ന് ഈടാക്കും. തുടർന്നും ഇതാവർത്തിക്കുകയാണെങ്കിൽ നിലവിലെ തസ്തികയിൽനിന്ന് തരം താഴ്‌ത്തുകയും നാലാമത്തെ ഘട്ടത്തിൽ ശമ്പളം കുറക്കുകയുമാണ് നടപടി. ഇതേ ഡോക്ടർക്കെതിരെതന്നെ വീണ്ടും പരാതികൾ ഉയരുകയാണെങ്കിൽ മറ്റൊരു അവസരം നൽകാതെ അയാളെ ജോലിയിൽനിന്ന് പിരിച്ചുവിടും.
വിവിധ തരത്തിലുള്ള പിഴവുകൾ കണ്ടത്തെിയതിനെ തുടർന്ന് ഇതിനകം നിരവധി ഡോക്ടർമാരെ തെളിവെടുപ്പിനായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ വിദേശികൾക്കുപുറമെ സ്വദേശി ഡോക്ടർമാരുമുണ്ട്. എന്നാൽ, അവരുടെ പേരുവിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.