തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സർക്കാർ ഡോക്ടർമാർ. തിങ്കളാഴ്ച മുതൽ ടെലി മെഡിസിൻ സേവനങ്ങളും ഓൺലൈൻ മീറ്റിങുകളും ബഹിഷ്‌കരിച്ചാണ് നിസഹകരണ സമരം.

രോഗീപരിചരണത്തെ ബാധിക്കാത്ത നിസ്സഹകരണ പ്രതിഷേധത്തിനു പുറമേ, കൂടുതൽ സമരത്തിനും കെജിഎംഒഎ തീരുമാനിച്ചു. നവംബർ ഒന്നിന് സെക്രട്ടേറിയേറ്റിനു മുന്നിൽ റിലേ നിൽപു സമരം തുടങ്ങും.

ഈ മാസം 15 മുതൽ വിഐപി ഡ്യൂട്ടികളും തദ്ദേശവകുപ്പിന്റെതുൾപ്പെടെ അവലോകന യോഗങ്ങളും ബഹിഷ്‌കരിക്കും. നവംബർ 16ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.