തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് ദിവസത്തിനകം കൂടുതൽ ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയോഗിക്കാമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകി. ഇതേ തുടർന്ന് നാളെ നടത്താനിരുന്ന ഒപി ബഹിഷ്‌കരണ ഡ്യൂട്ടി സമരം ഡോക്ടർമാർ പിൻവലിച്ചു.

ഡിസംബർ രണ്ടിന് സൂചന ഒപി ബഹിഷ്‌കരണം നടത്തിയതിന് ശേഷമാണ് മൂന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെന്റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്.