- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെഡികെയർ റിബേറ്റ് ചുരുക്കലിനെതിരേ ലേബർ സെനറ്റർമാർ; ജിപി സന്ദർശനത്തിന് 20 ഡോളർ നൽകുന്നതിനെതിരേ വ്യാപക പ്രതിഷേധം
മെൽബൺ: ജിപി സന്ദർശനത്തിന് രോഗികൾക്ക് അനുവദിച്ചിരുന്ന മെഡികെയർ റിബേറ്റ് ചുരുക്കിയ സർക്കാർ നടപടിക്കെതിരേ പ്രതിഷേധവുമായി ലേബർ സെനറ്റർമാർ. ഡോക്ടറെ കാണുന്നതിന് രോഗികൾക്ക് 20 ഡോളർ നൽകേണ്ടി വരുന്ന രീതിയിൽ മെഡികെയർ റിബേറ്റ് ചുരുക്കിയതിനെതിരേയാണ് ലേബർ സെനറ്റർമാർ പാർലമെന്റിൽ വോട്ട് രേഖപ്പെടുത്താൻ ഒരുങ്ങുന്നത്. ജിപി കോ പേയ്‌മെന്റ് ഏഴു
മെൽബൺ: ജിപി സന്ദർശനത്തിന് രോഗികൾക്ക് അനുവദിച്ചിരുന്ന മെഡികെയർ റിബേറ്റ് ചുരുക്കിയ സർക്കാർ നടപടിക്കെതിരേ പ്രതിഷേധവുമായി ലേബർ സെനറ്റർമാർ. ഡോക്ടറെ കാണുന്നതിന് രോഗികൾക്ക് 20 ഡോളർ നൽകേണ്ടി വരുന്ന രീതിയിൽ മെഡികെയർ റിബേറ്റ് ചുരുക്കിയതിനെതിരേയാണ് ലേബർ സെനറ്റർമാർ പാർലമെന്റിൽ വോട്ട് രേഖപ്പെടുത്താൻ ഒരുങ്ങുന്നത്. ജിപി കോ പേയ്‌മെന്റ് ഏഴു ഡോളറാക്കിയത് പിൻവലിച്ച പ്രധാനമന്ത്രി പിന്നീട് രോഗികൾക്ക് ഡോക്ടർമാരെ കാണുന്നതിന് 20 ഡോളർ ഫീസ് ആയി നൽകേണ്ടി വരുന്ന നിലയിൽ നിയമപരിഷ്‌ക്കാരത്തിന് ഒരുങ്ങുകയായിരുന്നു.
തിങ്കളാഴ്ച മുതൽ ജിപി സന്ദർശനത്തിന് 20 ഡോളർ ഫീസ് നൽകേണ്ടി വരുന്ന രീതിയിൽ മെഡികെയർ മേഖലയിൽ സമൂല അഴിച്ചുപണി നടത്തിയാണ് നടത്തിയത്. അതേസമയം മെഡി കെയർ ചുരുക്കലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ നടന്നുവരുന്നത്. പുതിയ നടപടി ഓസ്‌ട്രേലിയയിലെ രോഗികളുടെ മേൽ കടുത്ത സമ്മർദമാണ് ചെലുത്തുന്നതെന്നും യുകെയിലെ പോലെ ഹെൽത്ത് കെയർ മേഖലയിൽ നീണ്ട കാത്തിരിപ്പിന് ഇതു കാരണമാകുമെന്നും ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പു നൽകുന്നു. ജിപി സന്ദർശനത്തിന് 20 ഡോളർ നൽകേണ്ടി വരുന്ന അവസ്ഥ ബൾക്ക് ബില്ലിംഗിന് വിരാമമിടുമെന്നും ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിന് ഇത് തലവേദന സൃഷ്ടിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്.
പത്തു മിനിട്ടിൽ താഴെയുള്ള ജിപി സന്ദർശനത്തിന് 37.05 ഡോളറിൽ നിന്ന് 16.95 ഡോളർ ആയാണ് ഡോക്ടർമാർക്കുള്ള റിബേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരം റിബേറ്റ് ഫലത്തിൽ രോഗികളിലേക്ക് വ്യാപിക്കുമെന്നും ഇത് അവർക്ക് അധികഭാരം സൃഷ്ടിക്കുമെന്നും ഡോക്ടർമാർ പറയുന്നു. ജനുവരി 19 മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 20 ഡോളർ ജിപി പേയ്‌മെന്റിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
രോഗികൾക്ക് ജിപികളെ കാണുന്നതിന് അധിക ചെലവുവരുന്ന സാഹചര്യത്തിൽ മിക്കവരും എമർജൻസി ഡിപ്പാർട്ട്‌മെന്റുകളെ ആശ്രയിക്കുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങൾ വരിക. ഹെൽത്ത് കെയർ മേഖലയിലെ ചെലവു ചുരുക്കലിനും അതുവഴി വരുമാനം വർധിപ്പിക്കലിനും പ്രധാനമന്ത്രി ടോണി അബോട്ടിന്റെ ശ്രമങ്ങൾക്കെല്ലാം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ. ജിപി കോ പേയ്‌മെന്റിനൊപ്പം സർക്കാരിന് തലവേദന സൃഷ്ടിച്ച പെയ്ഡ് പേരന്റൽ ലീവും അടുത്ത കാലത്ത് പിൻവലിച്ചിരുന്നു. ഒട്ടേറെ നാളായി ആരോഗ്യരംഗത്ത് ജിപി പേയ്‌മെന്റ് സംബന്ധിച്ച് ഒട്ടേറെ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.