ആലപ്പുഴ: കൗമാരക്കാരിൽ റൂബെല്ലാ വാക്‌സിൻ കുത്തുന്നത് എന്തിന്? പ്രതിരോധത്തിനോ ജനസംഖ്യ കുറയ്ക്കാനോ? പെൺകുട്ടികൾ പിന്നീട് ഗർഭിണികളാകുമ്പോൾ അവർക്കുണ്ടാകുന്ന രോഗങ്ങൾ കഞ്ഞുങ്ങളെ ബാധിക്കാതിരിക്കാനാണു ഒമ്പതാം ക്ലാസ് മുതൽ +2 വരെയുള്ള പെൺകുട്ടികൾക്കായി സ്‌കൂൾതലത്തിൽ റുബെല്ലാ പ്രതിരോധ കുത്തിവയ്‌പെടുക്കുന്നത്. കുത്തിവയ്‌പെടുക്കും മുമ്പു കുട്ടികളുടെ രക്ഷിതാക്കളിൽനിന്നു സമ്മതപത്രം ഒപ്പിട്ടുവാങ്ങണമെന്ന സർക്കാർ നിർദ്ദേശത്തിലാണ് സംശയം ജനിക്കുന്നത്.

കുത്തിവയ്പിനെത്തുടർന്നു കുട്ടിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി രക്ഷിതാവ് തന്നെയായിരിക്കും എന്നതാണ് കത്തിന്റെ ഉള്ളടക്കം. പാവപ്പെട്ട കുഞ്ഞുങ്ങൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിലാണ് കൂടുതലും ഈ കുത്തിവയ്‌പെടുക്കുന്നത്. വൻകിടക്കാരുടെ സ്‌കൂളുകളിൽ ഇതൊട്ടും നിർബന്ധമുള്ള കാര്യമല്ല. പ്രതിരോധകുത്തിവയ്പുകളുടെ ആഗോളവിതരണക്കാരനായ വ്യവസായഭീമൻ ബിൽ ഗേറ്റ്‌സിന്റെ പ്രസംഗവുമായി കൂട്ടിവായിക്കുമ്പോഴാണ് ഇന്ത്യക്കാർക്കിടയിൽ റുബെല്ല സംബന്ധിച്ച ആശങ്ക ഇരട്ടിക്കുന്നത്.

ലോകത്തെ 15 ശതമാനം ജനസംഖ്യ കുറയ്ക്കാൻ പ്രതിരോധ വാക്‌സിനുകൾ ഉപകരിക്കുമെന്നാണ് വീഡിയോ ക്ലിപ്പിങ്ങുകളിൽ ബിൽ ഗേറ്റ്‌സ് പറയുന്നത്. രണ്ടായിരാമാണ്ടിനുശേഷം പോളിയോപോലുള്ള ഒരു കേസും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണു സർക്കാർ പറയുന്നത്. പോളിയോ നിർമ്മാർജനം ചെയ്യപ്പെട്ടുവെന്ന് പറയുന്നവരുമുണ്ട്.

എന്നാൽ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പോളിയോ നിർമ്മാർജനം ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് നമ്മുടെ രാജ്യത്ത് പ്രതിരോധ വാക്‌സിനുകൾ വീണ്ടും പ്രയോഗിക്കുന്നതിലും ആശങ്കയുണ്ട്. വാക്‌സിനുകളുടെ പ്രചരണാർത്ഥം ലോകാരോഗ്യ സംഘടന കോടികളാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ പരസ്യയിനത്തിലും മറ്റും ചെലവിടുന്നത്. എന്നാൽ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ പ്രചരണം പൊതുവേ കുറവാണുതാനും. ഇതും ദുരൂഹത പരത്തുന്നതാണ്.

ഏതായാലും റുബെല്ലാ പോലുള്ള പ്രതിരോധ വാക്‌സിനുകളുടെ ഉള്ളടക്കം കണ്ടെത്തിയപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത ഉണ്ടായത്. എസ് വി 40 തുടങ്ങിയ ജീവാണുക്കളും മെർക്കുറിയും കടത്തിവിട്ടാണ് മിക്ക വാക്‌സിനുകളും ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതു മനുഷ്യശരീരത്തിലെ ബീജാണുക്കളുടെ നിരക്കു കുറയ്ക്കുന്നുവെന്നാണ് വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കുത്തിവയ്പിലൂടെ വരുംതലമുറയിലെ ഉൽപാദനശേഷി കുറയ്ക്കാമെന്ന കണ്ടെത്തൽ മൂലമാണ് പദ്ധതി ഉപേക്ഷിക്കപ്പെടാതെ നിർബാധം തുടരുന്നതെന്നാണ് ആശങ്ക ഉയർന്നു വരുന്നത്.

ലോകത്ത് വാക്‌സിനുകളുടെ മൊത്ത വിതരണക്കാരനായ ഗേറ്റ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ബിൽഗേറ്റ്‌സ് അന്തർദേശീയ ടിഇഡി മീറ്റിംഗിലാണ് (ടെക്‌നോളജി, എന്റർറ്റൈന്മെന്റ് ആൻഡ് ഡിസൈൻ) പ്രതിരോധ കുത്തിവയ്പുകളുടെ മറുവശത്തെപ്പറ്റി പ്രതികരിച്ചത്. വാക്‌സിനുകൾ വിതരണം ചെയ്യാൻ ഇദ്ദേഹത്തിന് അനുവാദം നൽകിയിട്ടുള്ളത് ലോകാരോഗ്യ സംഘടന തന്നെയാണ്. എന്നാൽ വിതരണം ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ മരുന്നിനെക്കുറിച്ച് യാതൊരു അറിവുമില്ല.

കേരളത്തിൽ വാക്‌സിനെകുറിച്ച് വിവരാവകാശരേഖയിലൂടെ ചോദിച്ചപ്പോൾ ഏതോ വിദേശ ശാസ്ത്രഗ്രന്ഥത്തിൽ നല്ലെതെന്നു പറഞ്ഞിട്ടുണ്ടെന്നാണ്. ഇന്ത്യയിൽ ഈ മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിൽ വിതരണം ചെയ്യപ്പെടുന്ന വാക്‌സിനുകൾ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണു ഇത്തരത്തിലെത്തുന്ന മരുന്ന് വിതരണം ചെയ്യാൻ ഇന്ത്യയിൽ സ്വകാര്യ കമ്പനികളുമുണ്ട്. അതുകൊണ്ടുതന്നെ മരുന്നിന്റെ ഉള്ളടക്കമോ, ദൂഷ്യഫലങ്ങളോ അറിയാൻ യാതൊരു മാർഗവുമില്ല. ഇന്ത്യയിൽ പോളിയോ അടക്കമുള്ള രോഗങ്ങൾ നിർമ്മാർജനം ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെടുന്നെങ്കിലും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അറിയിച്ചിട്ടുള്ളത് എറണാകുളം ജില്ലയിൽ മാത്രം 1015 പേർ ദുരന്തം അനുഭവിക്കുന്നുണ്ടെന്നാണ്. അതിൽ എത്രപേർ പോളിയോ കുത്തിവയ്പ് വ്യാപകമായ ശേഷം പോളിയോ ബാധിച്ചവരാണെന്നു വ്യക്തമല്ല.

അതേസമയം, ഗർഭിണിയായ യുവതിക്ക് ഒരു പനി വന്നാൽ സാധാരണയായി ഡോക്ടർ പാരസെറ്റമോൾ ഗുളിക നല്കി പറഞ്ഞയയ്ക്കുകയാണു ചെയ്യുന്നത്. ചിലപ്പോൾ പനിക്കു കാരണമായ മറ്റെന്തെങ്കിലും രോഗം ഗർഭിണികളിൽ ഉണ്ടായിരിക്കുകയും അതു ഗർഭസ്ഥശിശുവിനെ ബാധിക്കുകയും പിന്നീടു കുഞ്ഞിനു ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതൊഴിവാക്കാനാണു റുബെല്ല കുത്തിവയ്‌പെടുക്കുന്നതെന്നും അലോപ്പതി ഡോക്ടർമാർ പറയുന്നു. എന്നാൽ പ്രതിരോധകുത്തിവയ്പു സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാൽ തങ്ങളുടെ കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുന്നുവെന്ന ആശയക്കുഴപ്പമാണു കേരളത്തിലെ മിക്ക മാതാപിതാക്കൾക്കും.