അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഇടിച്ചുകയറിയ ഈ അപരൻ ആരാണെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.മോദി ധരിക്കുന്നതിനു സമാനമായി വസ്ത്രം ധരിച്ച്, താടി ഒട്ടിച്ച്, കണ്ണട വച്ച കൊച്ചുകുട്ടിയെയാണ് ബിജെപി മോദിയുടെ റാലിയിൽ അവതരിപ്പിച്ചത്.

പ്രധാനമന്ത്രി കുട്ടിയെ ചിരിച്ചുകാണിച്ച് കൈകൊടുക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനുശേഷം മോദി കുട്ടിക്കു കൈകൊടുക്കുകയും കുട്ടിയോടു സംസാരിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് മോദിയുടെ അഭ്യർത്ഥനപ്രകാരം കുട്ടിയും ജനക്കൂട്ടത്തിനുനേരെ കൈവീശി.

എന്റെ കുഞ്ഞു കൂട്ടുകാരൻ ആരെയെങ്കിലും പോലെ തോന്നിക്കുന്നുവോ എന്ന അടിക്കുറുപ്പുമായി, മോദി അദ്ദേഹത്തിന്റെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ 5000ൽ അധികം അധികം പേർ റീട്വീറ്റ് ചെയ്യുകയും 23000ൽ അധികം പേർ ഇഷ്ടപ്പെടുകയും ചെയ്തു.