- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാശ്ചാത്യനാടുകളിലെ മനുഷ്യരെല്ലാം വെറും പുറംപൂച്ചുമാത്രമാണോ..? അപ്രതീക്ഷിതമായി അന്ധത ബാധിച്ച ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ വഴികാട്ടിയായ നായയുടെ മേൽ ക്യാമറ ഘടിപ്പിച്ച് നടന്നപ്പോൾ റെക്കോർഡ് ചെയ്യപ്പെട്ട കാഴ്ചകൾ
മനുഷ്യത്വത്തിന്റെയും മൂല്യങ്ങളുടെയും കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങൾ പുറകിലാണെന്ന് നേരത്തെയുള്ള ആരോപണമാണ്. ഇത് ശരിയാണെന്നാണ് അന്ധത ബാധിച്ച ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ നടത്തിയ വ്യത്യസ്തമായ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. മങ്ങിയ കാഴ്ചയെ മറികടക്കാനായി കോർണിയ ശസ്ത്രക്രിയക്ക് വിധേയനാവുകയും തുടർന്ന് അന്ധനായിത്തീരുകയും ചെയ്ത ഡോക്ടർ അമിത്ത് പട്ടേലാണ് വ്യത്യസ്തമായ ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. തനിക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന നായയുടെ മേൽ ക്യാമറ ഘടിപ്പിച്ച് അന്ധനായ തന്നോടുള്ള ആളുകളുടെ പ്രതികരണം അദ്ദേഹം റെക്കോർഡ് ചെയ്യുകയായിരുന്നു. അന്ധനായതിൽ നിരവധി പേർ തന്നെ പരിഹസിക്കുന്നുണ്ടെന്നും മോശമായിട്ടാണ് പെരുമാറുന്നതെന്നും ഇതിലൂടെ അദ്ദേഹത്തിന് മനസിലാവുകയും പടിഞ്ഞാറൻ നാടുകളിലെ മനുഷ്യരെല്ലാം വെറും പുറംപൂച്ചുകളാണെന്ന് തെളിയിക്കാൻ ഡോക്ടർക്ക് സാധിക്കുകയുമായിരുന്നു. ലണ്ടനിലുടനീളം താൻ സഞ്ചരിക്കുമ്പോൾ കാഴ്ചയില്ലെന്ന് കണ്ട് പലരും തന്നെ വന്ന് മനഃപൂർവം തട്ടുകയും വഴിയിൽ വിഘാതം സൃഷ്ടിക്കുകയും ചെയ്തിരുന്
മനുഷ്യത്വത്തിന്റെയും മൂല്യങ്ങളുടെയും കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങൾ പുറകിലാണെന്ന് നേരത്തെയുള്ള ആരോപണമാണ്. ഇത് ശരിയാണെന്നാണ് അന്ധത ബാധിച്ച ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ നടത്തിയ വ്യത്യസ്തമായ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. മങ്ങിയ കാഴ്ചയെ മറികടക്കാനായി കോർണിയ ശസ്ത്രക്രിയക്ക് വിധേയനാവുകയും തുടർന്ന് അന്ധനായിത്തീരുകയും ചെയ്ത ഡോക്ടർ അമിത്ത് പട്ടേലാണ് വ്യത്യസ്തമായ ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. തനിക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന നായയുടെ മേൽ ക്യാമറ ഘടിപ്പിച്ച് അന്ധനായ തന്നോടുള്ള ആളുകളുടെ പ്രതികരണം അദ്ദേഹം റെക്കോർഡ് ചെയ്യുകയായിരുന്നു. അന്ധനായതിൽ നിരവധി പേർ തന്നെ പരിഹസിക്കുന്നുണ്ടെന്നും മോശമായിട്ടാണ് പെരുമാറുന്നതെന്നും ഇതിലൂടെ അദ്ദേഹത്തിന് മനസിലാവുകയും പടിഞ്ഞാറൻ നാടുകളിലെ മനുഷ്യരെല്ലാം വെറും പുറംപൂച്ചുകളാണെന്ന് തെളിയിക്കാൻ ഡോക്ടർക്ക് സാധിക്കുകയുമായിരുന്നു.
ലണ്ടനിലുടനീളം താൻ സഞ്ചരിക്കുമ്പോൾ കാഴ്ചയില്ലെന്ന് കണ്ട് പലരും തന്നെ വന്ന് മനഃപൂർവം തട്ടുകയും വഴിയിൽ വിഘാതം സൃഷ്ടിക്കുകയും ചെയ്തിരുന്നുവെന്നും ഡോക്ടർ വേദനയോടെ കണ്ടെത്തുകയായിരുന്നു. ആളുകൾ വഴികാട്ടിയായ തന്റെ നായ കികയെ കുടകൾ കൊണ്ട് കുത്തുകയും എസ്‌കലേറ്ററുകളിൽ കയറാൻ സമ്മതിക്കാതിരിക്കുകയും ചെയ്തിരുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. ലണ്ടനിലെ വിവിധ ഹോസ്പിറ്റലുകളിൽ ഈ മുൻ എ ആൻഡ് ഇ ഡോക്ടർ ലോക്വം ആയി ജോലി ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയത്. തുടർന്ന് ബ്രിട്ടനിലും അമേരിക്കയിലുമായി ആറ് കോർണിയ ട്രാൻസ്പ്ലാന്റുകൾക്ക് വിധേയനായിരുന്നുവെങ്കിലും കാഴ്ച തിരിച്ച് കിട്ടിയില്ല. കോർണിയയുടെ ആകൃതി മാറുന്ന കെറാടോകോനസ് എന്ന അസുഖമായിരുന്നു പട്ടേലിനെ ബാധിച്ചത്. ഒമ്പത് മാസം കൊണ്ട് കാഴ്ച ശരിപ്പെടുത്തിയെങ്കിലും ഓരോ കോർണിയ ട്രാൻസ്പ്ലാന്റിനെയും അദ്ദേഹത്തിന്റെ ശരീരം നിരസിക്കുകയായിരുന്നു.
താൻ അന്ധനാണെന്ന് അറിയിച്ചിട്ടും ട്യൂബ് സ്റ്റേഷനുകളിലെ ജീവനക്കാർ യാതൊരു സഹായവും ചെയ്യാതെ അവഗണിക്കുക പതിവായിരുന്നുവെന്നും ഡോ.പട്ടേൽ വേദനയോടെ വെളിപ്പെടുത്തുന്നു. തന്നോടുള്ള പൊതുജനത്തിന്റെ പെരുമാറ്റം റെക്കോർഡ് ചെയ്യുന്നതിനായി അദ്ദേഹം കികയുടെ പുറകിൽ ഗോപ്രോ ക്യാമറ ഘടിപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സീമയായിരുന്നു ഈ ഫൂട്ടേജ് വിലയിരുത്തിരുന്നത്. തുടർന്ന് തങ്ങൾക്ക് ലണ്ടനിലൂടെയുള്ള പര്യടനത്തിനിടെയുണ്ടായ അനുഭവങ്ങൾ അവർ ട്വീറ്റ് ചെയ്യുകയുമുണ്ടായി. യാത്രക്കിടയിൽ ആളുകൾ തന്നെ മനഃപൂർവം ബാഗുകൾ കൊണ്ട് തട്ടി ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.കണ്ണില്ലാത്തയാളെ ഒരു തമാശയായിട്ടാണ് മിക്കവരും കണ്ടിരുന്നത്. ഡോക്ടറെ ഏറ്റവും വേദനിപ്പിച്ചത് ആളുകൾ തന്നെ പരിഹസിച്ച് കൊണ്ട് കമന്റുകൾ പറഞ്ഞതാണ്. ആളുകൾ വളരെ പരുക്കനായും ക്രൂരമായും പെരുമാറിയിരുന്നുവെന്നും തങ്ങൾക്കിഷ്ടമുള്ളത് പോലെ പെരുമാറുമെന്ന നിലപാടാണ് മിക്കവരും തന്നോട് പുലർത്തിയിരുന്നതെന്നും ഡോ. പട്ടേൽ വെളിപ്പെടുത്തുന്നു.
താൻ മിക്കവാറും ട്രെയിനുകളിൽ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ദുരനുഭവങ്ങൾ ഡോക്ടർക്ക് മറക്കാനാവുന്നില്ല. നാല് മാസം പ്രായമുള്ള മകനെയുമെടുത്ത് ട്രെയിനിൽ കയറുമ്പോൾ തനിക്കൊരു സീറ്റ് കണ്ടെത്താൻ കികയോട് ഉച്ചത്തിൽ ആവശ്യപ്പെടാറുണ്ട്. എന്നാൽ അത്തരം ഘട്ടങ്ങളിൽ സഹയാത്രക്കാർ ആരും സഹായത്തിനെത്താറില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ആളുകൾ സീറ്റുണ്ടെങ്കിലും അതിൽ ബാഗേജ് വച്ചിരിക്കുകയാണ് ചെയ്യുകയെന്നും തനിക്കിരിക്കാൻ സ്ഥലം തരാറില്ലെന്നും ഡോക്ടർ വേദനയോടെ വെളിപ്പെടുത്തുന്നു. പലപ്പോഴും അന്ധനാണെന്നറിഞ്ഞാൽ ലണ്ടനിലെ ടാക്സി ഡ്രൈവർമാർ തനിക്ക് നിർത്തിത്തരാറില്ലെന്നും പട്ടേൽ പറയുന്നു. ഒരിക്കൽ ക്രോസിംഗിൽ വച്ച് ഒരു കാർ തനിക്ക് നേരെ കുതിച്ച് വന്നപ്പോൾ കികയാണ് ജീവൻ രക്ഷിച്ചതെന്ന് പട്ടേൽ നന്ദിയോടെ ഓർക്കുന്നു. നിലവിൽ അന്ധന്മാരെ സഹായിക്കുന്നതിനുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ് പട്ടേൽ.