- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ നായയുടെ സ്നേഹം ലോകത്ത് ഏതെങ്കിലും മനുഷ്യന് ഉണ്ടാവുമോ..? കാറിടിച്ച് കൊല്ലപ്പെട്ട നായയെ കുഴിയിൽ തള്ളിയിട്ട് മണ്ണിട്ട് മൂടുന്ന ഹൃദയഭേദകമായ കാഴ്ച കാണൂ...
തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹജീവിയും കാറിടിച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് അതിനെ കുഴിയിൽ തള്ളിയിട്ട് മണ്ണിട്ട് മൂടുന്ന മറ്റൊരു നായയുടെ ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ സമർപ്പിതമായ പ്രവൃത്തി കാണുമ്പോൾ ലോകത്തിൽ ഏതെങ്കിലും മനുഷ്യന് ഈ നായയുടെ സ്നേഹം ഉണ്ടാകുമോ എന്ന് ചോദിച്ച് പോകുമെന്നുറപ്പാണ്. നോർത്ത് ഈസ്റ്റ് തായ്ലൻഡിലെ ബുറിറാമിൽ നിന്നാണീ അപൂർവ വീഡിയോ ബുധനാഴ്ച പകർത്തപ്പെട്ടിരിക്കുന്നത്. തന്റെ മൂക്കുപയോഗിച്ചാണ് തന്റെ സഹജീവിയെ ഈ നായ മണ്ണിട്ട് മൂടുന്നത്. കുഴിയിൽ പകുതിയിലേറെ മണ്ണിട്ട് മൂടിയതിന് ശേഷം ഈ നായ അവിടം മണത്ത് നോക്കുകയും പിന്നീട് മണ്ണിടൽ തുടരുന്നതും കാണാം. നായ കുഴി നികത്താൻ തന്റെ കാലുകൾ ഉപയോഗിച്ചില്ലെന്നത് അത്ഭുതകരമാണെന്നാണ് ഒരു സോഷ്യൽ മീഡിയ യൂസർ പ്രതികരിച്ചിരിക്കുന്നത്. ഇതിലൂടെ മരിച്ച നായയോട് ഇത് ബഹുമാനം പ്രകടിപ്പിക്കകുയായിരുന്നുവോ എന്നും അയാൾ സംശയമുന്നയിക്കുന്നു. അവർ നല്ല സഹോദരന്മാരായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുഴി മണ്ണിട്ട് മൂടിയ ഈ നായയ്ക്ക് വേണ്ടി എന്ത് ചെയ
തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹജീവിയും കാറിടിച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് അതിനെ കുഴിയിൽ തള്ളിയിട്ട് മണ്ണിട്ട് മൂടുന്ന മറ്റൊരു നായയുടെ ഹൃദയഭേദകമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ സമർപ്പിതമായ പ്രവൃത്തി കാണുമ്പോൾ ലോകത്തിൽ ഏതെങ്കിലും മനുഷ്യന് ഈ നായയുടെ സ്നേഹം ഉണ്ടാകുമോ എന്ന് ചോദിച്ച് പോകുമെന്നുറപ്പാണ്.
നോർത്ത് ഈസ്റ്റ് തായ്ലൻഡിലെ ബുറിറാമിൽ നിന്നാണീ അപൂർവ വീഡിയോ ബുധനാഴ്ച പകർത്തപ്പെട്ടിരിക്കുന്നത്. തന്റെ മൂക്കുപയോഗിച്ചാണ് തന്റെ സഹജീവിയെ ഈ നായ മണ്ണിട്ട് മൂടുന്നത്. കുഴിയിൽ പകുതിയിലേറെ മണ്ണിട്ട് മൂടിയതിന് ശേഷം ഈ നായ അവിടം മണത്ത് നോക്കുകയും പിന്നീട് മണ്ണിടൽ തുടരുന്നതും കാണാം.
നായ കുഴി നികത്താൻ തന്റെ കാലുകൾ ഉപയോഗിച്ചില്ലെന്നത് അത്ഭുതകരമാണെന്നാണ് ഒരു സോഷ്യൽ മീഡിയ യൂസർ പ്രതികരിച്ചിരിക്കുന്നത്. ഇതിലൂടെ മരിച്ച നായയോട് ഇത് ബഹുമാനം പ്രകടിപ്പിക്കകുയായിരുന്നുവോ എന്നും അയാൾ സംശയമുന്നയിക്കുന്നു. അവർ നല്ല സഹോദരന്മാരായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുഴി മണ്ണിട്ട് മൂടിയ ഈ നായയ്ക്ക് വേണ്ടി എന്ത് ചെയ്യാനും സന്നദ്ധരായും ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.