- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായ ട്രാക്ടർ ഓടിച്ചു: ശതകോടീശ്വരനായ ക്ഷീരകർഷകൻ ട്രാക്ടറിന് അടിയിൽപ്പെട്ട് മരിച്ചു; എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ലണ്ടൻ: വളർത്തു നായ ട്രാക്ടർ ഓടിച്ചുണ്ടായ അപകടത്തിൽ യുകെയിലെ ശതകോടീശ്വരനായ ക്ഷീരകർഷകൻ മരിച്ചു. നോർത്ത് സോമർസെറ്റ് സ്വദേശിയായ ഡാറെക് മീഡാണ് (70) മരിച്ചത്. നോർത്ത് സോമർസെറ്റിലെ അദ്ദേഹത്തിന്റെ ഫാമിലായിരുന്നു അപകടം. ഫാമിലെ യന്ത്രങ്ങളും ഭാരമുള്ള വസ്ഥുക്കളും കൊണ്ടു പോകുന്ന ട്രാക്ടറാണ് അപകടം വരുത്തിയത്. ഡാറകിനൊപ്പം ഫാമിലെത്തിയ വളർത്തുനായ ട്രാക്ടറിന്റെ ക്യാബിനൽ കയറി സ്റ്റാർട്ടിങ് ബട്ടൻ അമർത്തുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ഗിയർ വലിക്കുകയും ചെയ്തു. ട്രാക്ടറിന് മുന്നിൽ നിന്നിരുന്ന ഡാറെകിനെ ട്രാക്ടർ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡാറെക് മീഡ് പ്രാദേശി കൗൺസിലറും കൂടിയാണ്.
ലണ്ടൻ: വളർത്തു നായ ട്രാക്ടർ ഓടിച്ചുണ്ടായ അപകടത്തിൽ യുകെയിലെ ശതകോടീശ്വരനായ ക്ഷീരകർഷകൻ മരിച്ചു. നോർത്ത് സോമർസെറ്റ് സ്വദേശിയായ ഡാറെക് മീഡാണ് (70) മരിച്ചത്.
നോർത്ത് സോമർസെറ്റിലെ അദ്ദേഹത്തിന്റെ ഫാമിലായിരുന്നു അപകടം. ഫാമിലെ യന്ത്രങ്ങളും ഭാരമുള്ള വസ്ഥുക്കളും കൊണ്ടു പോകുന്ന ട്രാക്ടറാണ് അപകടം വരുത്തിയത്.
ഡാറകിനൊപ്പം ഫാമിലെത്തിയ വളർത്തുനായ ട്രാക്ടറിന്റെ ക്യാബിനൽ കയറി സ്റ്റാർട്ടിങ് ബട്ടൻ അമർത്തുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ഗിയർ വലിക്കുകയും ചെയ്തു. ട്രാക്ടറിന് മുന്നിൽ നിന്നിരുന്ന ഡാറെകിനെ ട്രാക്ടർ ഇടിച്ചിട്ടു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡാറെക് മീഡ് പ്രാദേശി കൗൺസിലറും കൂടിയാണ്.
Next Story