- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ആംബുലൻസ് വഴിയൊരുക്കാനുള്ള ശബ്ദ സന്ദേശം ഡ്രൈവർമാർക്ക് മുന്നേ അറിയിക്കാൻ സംവിധാനുവുമായി എച്ച്എംസി; ആംബുലൻസ് 200 മീറ്റർ അകലെ എത്തുമ്പോൾ ഡ്രൈവർമാർക്ക് റേഡിയോ വഴി അറിയാം
ദോഹ: ആംബുലൻസിന്റെ ആഗമനം സംബന്ധിച്ചു മുന്നിലുള്ള ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാൻ പുതിയ സംവിധാനവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. ആംബുലൻസിനു വഴിയൊരുക്കാനുള്ള ശബ്ദസന്ദേശം 200 മീറ്റർവരെ മുന്നിലുള്ള വാഹനങ്ങളിലെ എഫ്എം റേഡിയോയിലൂടെ ഡ്രൈവർമാർക്കു നൽകുന്ന 'റേഡിയോ അലർട്ട് എഫ്എം 80' എന്ന സാങ്കേതിക സംവിധാനമാണ് എച്ച്എംസി പരീക്ഷിക്കുന്നത്. ആസ്ട്രേലിയൻ നിർമ്മാതാക്കളാണ് പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത് റോഡിലുള്ള വാഹനങ്ങൾക്ക് സുരക്ഷിതമായി ആംബുലൻസിന് വഴി മാറി കൊടുക്കാൻ അവസരം നൽകും. റോഡ് അലർട്ട് മൊബൈൽ എഫ്എം80 എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികത സൈറനുകളെയും ലൈറ്റുകളെയുംകാൾ ഫലപ്രദമാണെന്നും ഇവർ പറയുന്നു. ഇത് രണ്ടും അമ്പത് മീറ്റർ അകലെ വച്ച് മാത്രമേ അറിയാനാകൂ. ദോഹയിലെ ഗതാഗതസംവിധാനത്തിൽ ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് നാല് ആംബുലൻസുകളിൽ കഴിഞ്ഞ ദിവസം പരീക്ഷിച്ച് നോക്കിയതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. പരീക്ഷണം രണ്ട് മാസം തുടരും. ഖത്തറിലെ തിരക്കേറിയ റോഡുകളിൽ ആംബുലൻസ്
ദോഹ: ആംബുലൻസിന്റെ ആഗമനം സംബന്ധിച്ചു മുന്നിലുള്ള ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാൻ പുതിയ സംവിധാനവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. ആംബുലൻസിനു വഴിയൊരുക്കാനുള്ള ശബ്ദസന്ദേശം 200 മീറ്റർവരെ മുന്നിലുള്ള വാഹനങ്ങളിലെ എഫ്എം റേഡിയോയിലൂടെ ഡ്രൈവർമാർക്കു നൽകുന്ന 'റേഡിയോ അലർട്ട് എഫ്എം 80' എന്ന സാങ്കേതിക സംവിധാനമാണ് എച്ച്എംസി പരീക്ഷിക്കുന്നത്.
ആസ്ട്രേലിയൻ നിർമ്മാതാക്കളാണ് പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത് റോഡിലുള്ള വാഹനങ്ങൾക്ക് സുരക്ഷിതമായി ആംബുലൻസിന് വഴി മാറി കൊടുക്കാൻ അവസരം നൽകും. റോഡ് അലർട്ട് മൊബൈൽ എഫ്എം80 എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികത സൈറനുകളെയും ലൈറ്റുകളെയുംകാൾ ഫലപ്രദമാണെന്നും ഇവർ പറയുന്നു. ഇത് രണ്ടും അമ്പത് മീറ്റർ അകലെ വച്ച് മാത്രമേ അറിയാനാകൂ. ദോഹയിലെ ഗതാഗതസംവിധാനത്തിൽ ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് നാല് ആംബുലൻസുകളിൽ കഴിഞ്ഞ ദിവസം പരീക്ഷിച്ച് നോക്കിയതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. പരീക്ഷണം രണ്ട് മാസം തുടരും.
ഖത്തറിലെ തിരക്കേറിയ റോഡുകളിൽ ആംബുലൻസ് സഞ്ചാരം കൂടുതൽ ഫലപ്രദമാകാൻ ഇത് ഉപകരിക്കുമെന്നും അധികൃതർ പറയുന്നു. പരീക്ഷണം വിജയകരമായാൽ രാജ്യത്തെ മുഴുവൻ ആംബുലൻസുകളിലും ഈ സംവിധാനം ആവിഷ്‌ക്കരിക്കും. ഇരുപത് മീറ്റർ അകലെ നിന്ന് മാത്രം കേൾക്കാനാകുന്ന സൈറണുകൾക്ക് ശേഷം വെറും ആറ് സെക്കൻഡ് മാത്രമാണ് ഡ്രൈവർമാർക്ക് വാഹനം ഒതുക്കി കൊടുക്കാൻ ലഭിക്കുന്ന സമയം. ഇത് ജംഗ്ഷനുകളിലും മറ്റും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിൽ ആറ് ബട്ടണുകളുള്ള ചെറിയ ബോക്സുകളുണ്ടാകും.
ഇതിൽ നിന്ന് വ്യത്യസ്ത അടിയന്തര സന്ദേശങ്ങൾ അയക്കാം. ഈ ബട്ടണുകൾ അമർത്തുമ്പോൾ 200 മീറ്റർ വരെ മുന്നിലുള്ള എഫ്എം റേഡിയോ കേൾക്കുന്നവർക്ക് മുന്നറിയിപ്പ് ലഭിക്കും. റേഡിയോ പ്രക്ഷേപണം നിലയ്ക്കുകയും ആംബുലൻസ് വരുന്നുണ്ട്, വഴി നൽകൂ എന്ന മുന്നറിയിപ്പ് വരികയും ചെയ്യും.