- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി ശക്തമാകുമ്പോൾ ബന്ധം സുഗമമാകുമെന്ന വിലയിരുത്തലിൽ ഇന്ത്യ; 4000 കി.മീ ചൈനീസ് അതിർത്തി ശക്തമാക്കും; നാലു ചുരങ്ങളെ ബന്ധിപ്പിച്ച് പാത പണിയും; വികസന പ്രവർത്തികൾക്കായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷനു കൂടുതൽ തുകയും; ദോക് ലാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ നടപടികളുമായി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ദോക് ലാ സംഘർഷം ഇന്ത്യ- ചൈന ബന്ധത്തിൽ വീഴ്‌ത്തിയി വിള്ളൽ വളരെ വലുതാണ്. ഏറെ വാക് യുദ്ധങ്ങൾക്കൊടുവിൽ ഇരു സൈന്യങ്ങളും പിൻവലിയാൻ തയ്യാറായതോടെയാണ് സംഘർഷത്തിന് അയവായത്.. എന്നാൽ, ഇപ്പോൾ കൂടുതൽ മൻകരുതൽ നടപടികളുമായി അതിർത്തി ശക്തമാക്കാൻ ാെരുങ്ങുകയാണ് ഇന്ത്യ. അതിർത്തി ശക്തമാകുമ്പോൾ ബന്ധവും സുഗമമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ-ചൈന അതിർത്തി ശക്തമാക്കുന്നത്. അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കരസേനാ കമാൻഡർമാരുടെ യോഗം തീരുമാനിച്ചു. 4000 കിലോമീറ്റർ വരുന്ന അതിർത്തി പ്രദേശത്തു റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണു പ്രധാന തീരുമാനം. അതിർത്തിയിലെ വെല്ലുവിളികൾ യോഗം വിശദമായി ചർച്ച ചെയ്തു. വികസന പ്രവർത്തികൾക്കായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷനു കൂടുതൽ തുക അനുവദിക്കും. അതിർത്തിയിലെ പ്രധാന സെക്ടറുകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണു റോഡുകൾ നിർമ്മിക്കുക. 2020 ആകുമ്പോഴേക്കും നാലു ചുരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമെന്നു ഡയറക്ടർ ജനറൽ ഓഫ് സ്റ്റാഫ് ഡ്യൂട്ടീസ് ലഫ
ന്യൂഡൽഹി: ദോക് ലാ സംഘർഷം ഇന്ത്യ- ചൈന ബന്ധത്തിൽ വീഴ്‌ത്തിയി വിള്ളൽ വളരെ വലുതാണ്. ഏറെ വാക് യുദ്ധങ്ങൾക്കൊടുവിൽ ഇരു സൈന്യങ്ങളും പിൻവലിയാൻ തയ്യാറായതോടെയാണ് സംഘർഷത്തിന് അയവായത്.. എന്നാൽ, ഇപ്പോൾ കൂടുതൽ മൻകരുതൽ നടപടികളുമായി അതിർത്തി ശക്തമാക്കാൻ ാെരുങ്ങുകയാണ് ഇന്ത്യ. അതിർത്തി ശക്തമാകുമ്പോൾ ബന്ധവും സുഗമമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ-ചൈന അതിർത്തി ശക്തമാക്കുന്നത്.
അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കരസേനാ കമാൻഡർമാരുടെ യോഗം തീരുമാനിച്ചു. 4000 കിലോമീറ്റർ വരുന്ന അതിർത്തി പ്രദേശത്തു റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണു പ്രധാന തീരുമാനം. അതിർത്തിയിലെ വെല്ലുവിളികൾ യോഗം വിശദമായി ചർച്ച ചെയ്തു. വികസന പ്രവർത്തികൾക്കായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷനു കൂടുതൽ തുക അനുവദിക്കും. അതിർത്തിയിലെ പ്രധാന സെക്ടറുകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണു റോഡുകൾ നിർമ്മിക്കുക.
2020 ആകുമ്പോഴേക്കും നാലു ചുരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമെന്നു ഡയറക്ടർ ജനറൽ ഓഫ് സ്റ്റാഫ് ഡ്യൂട്ടീസ് ലഫ്. ജനറൽ വിജയ് സിങ് പറഞ്ഞു. നീതി, ലിപുലേഖ്, താംഗ്‌ള ഒന്ന്, സാംഗ് ചോക്ക് ല എന്നിവയാണ് ഈ പാതകൾ. എപ്പോഴും തയാറായിരിക്കാൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും സദാ ജാഗരൂകരായിരിക്കാൻ പ്രതിരോധമന്ത്രി നിർമല സീതാരാമനും കമാൻഡർമാരോട് ആവശ്യപ്പെട്ടു. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിലുള്ള കാലതാമസത്തിൽ ജനറൽ ബിപിൻ റാവത്ത് ഉത്കണ്ഠ രേഖപ്പെടുത്തി.
ദോക് ലായിൽ രണ്ടു മാസത്തോളം നീണ്ട 'സംഘർഷ'ത്തിനൊടുവിൽ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചിരുന്നു. ഇതേത്തുടർന്നാണു അതിർത്തി ശക്തമാക്കുന്നതിനെക്കുറിച്ച് കൂടുതൽ ഗൗരവമായി ആലോചിക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. അതേസമയം ദോക് ലാ മേഖലയിൽ അടിത്തിടെ വീണ്ടും ചൈനയുടെ പ്രകോപനം ഉണ്ടായിരുന്നു. അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചു നേരത്തെ റോഡുപണിയാൻ ശ്രമിച്ച സ്ഥലത്തുനിന്ന് 10 കിലോമീറ്റർ മാറിയുള്ള പാതയുടെ നിർമ്മാണം ചൈന പുനരാരംഭിച്ചു.
ഇന്ത്യ - ഭൂട്ടാൻ - ചൈന അതിർത്തികൾ ഒന്നിക്കുന്ന ഈ മേഖലയിൽ ഇതു രണ്ടാം തവണയാണു ചൈനയുടെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ. മുൻപ് ഇത്തരം നിർമ്മാണ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായാണ് മേഖലയിൽ ഇന്ത്യൻ സൈന്യം സിക്കിം അതിർത്തി കടന്ന് നിലയുറപ്പിച്ചത്. എന്നാൽ ഇത്തവണത്തെ റോഡ് നിർമ്മാണത്തിൽ ഇന്ത്യ ഇതുവരെ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല.
ഇന്ത്യയെയും വടക്കുകിടക്കൻ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന 'ചിക്കൻസ് നെക്ക്' എന്നു വിളിക്കപ്പെടുന്ന റോഡിനോടു ചേർന്നാണു ചൈന ആദ്യം റോഡ് നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിച്ചാൽ ഇന്ത്യൻ മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്താൻ ഈ റോഡ് വഴി ചൈനയ്ക്കാകും. ഈ റോഡിന്റെ പണിക്കായി കൊണ്ടുവന്ന നിർമ്മാണ സാമഗ്രികളും ബുൾഡോസ്സറുകളും ഇപ്പോൾ 10 കിലോമീറ്റർ മാറി പണിതിരിക്കുന്ന റോഡിന്റെ പുനർനിർമ്മാണത്തിനായി ഉപയോഗിക്കുകയാണ്.
അതേസമയം, ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടാതെ, ദോക് ലാ മേഖല തങ്ങളുടേതാണെന്നുള്ള പരോക്ഷ പ്രഖ്യാപനം കൂടിയാണ് 10 കിലോമീറ്റർ മാറിയുള്ള ചൈനയുടെ റോഡ് പുനർനിർമ്മാണം. വർഷങ്ങളായി ചൈന ഈ റോഡിലൂടെ നിരന്തരം പട്രോളിങ് നടത്തുകയും മേഖല നിയന്ത്രിക്കുകയും ചെയ്തുപോന്നിരുന്നു.
റോഡ് പുനർനിർമ്മിക്കാനായി സാധന സാമഗ്രികൾ കൊണ്ടുവന്നതിനൊപ്പം സുരക്ഷയ്ക്കായി 500 സൈനികരെയും ചൈന വിന്യസിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഇവിടെ സ്ഥിരമായി പാർപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല. മേഖലയിൽനിന്നു വെറും 20 കിലോമീറ്റർ അകലെയാണ് ചൈനീസ് നഗരമായ യാതുങ്. മണിക്കൂറുകൾക്കുള്ളിൽ റോഡ് വഴി ഇവിടെയെത്താനാകും. ശൈത്യകാലത്ത് കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമുണ്ടാകുന്ന ഇവിടെ സൈനികരെ സ്ഥിരമായി പാർപ്പിക്കില്ലെന്നാണ് അനുമാനം.