- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളി നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ; നിലവിലുള്ള കുറവുകൾ പരിഹരിച്ചുകൊണ്ടുള്ള നിയമം മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കും
കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ സംബന്ധിച്ചുള്ള 68/2015 നിയമം ഭേദഗതികളോടെ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് സിറ്റിസൺഷിപ്പ് ആൻഡ് പാസ്പോർട്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേക്ക് മേസൻ അൽ ജറാ അൽ സാബാ വ്യക്തമാക്കി. നിലവിലുള്ള കുറവുകൾ പരിഹരിച്ചുകൊണ്ടും പ്രവാസികളായ ഗാർഹിക തൊഴിലാളികൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുത്തുക. 15 വർഷം മുമ്പ് പരിഷ്‌ക്കരിച്ച നിയമമാണ് ഇപ്പോൾ ഭേദഗതികളോടെ പ്രാബല്യത്തിൽ വരുത്തുന്നത്. ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എല്ലാവിധ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമാണ് പുതിയ നിയമം നടപ്പാക്കുക. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ചും അന്തർദേശയ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുമാണ് പുതിയ ഗാർഹിക തൊഴിലാളി നിയമം നടപ്പാക്കുന്നത്. പിരിഞ്ഞുപോകുമ്പോൾ സർവീസ് കാലത്തെ ഓരോ വർഷത്തിനും ഒരു മാസത്തെ വേതനം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ സംബന്ധിച്ചുള്ള 68/2015 നിയമം ഭേദഗതികളോടെ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് സിറ്റിസൺഷിപ്പ് ആൻഡ് പാസ്പോർട്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേക്ക് മേസൻ അൽ ജറാ അൽ സാബാ വ്യക്തമാക്കി. നിലവിലുള്ള കുറവുകൾ പരിഹരിച്ചുകൊണ്ടും പ്രവാസികളായ ഗാർഹിക തൊഴിലാളികൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുത്തുക.
15 വർഷം മുമ്പ് പരിഷ്‌ക്കരിച്ച നിയമമാണ് ഇപ്പോൾ ഭേദഗതികളോടെ പ്രാബല്യത്തിൽ വരുത്തുന്നത്. ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എല്ലാവിധ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമാണ് പുതിയ നിയമം നടപ്പാക്കുക. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ചും അന്തർദേശയ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുമാണ് പുതിയ ഗാർഹിക തൊഴിലാളി നിയമം നടപ്പാക്കുന്നത്.
പിരിഞ്ഞുപോകുമ്പോൾ സർവീസ് കാലത്തെ ഓരോ വർഷത്തിനും ഒരു മാസത്തെ വേതനം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഊന്നിപ്പറയുന്ന നിയമത്തിൽ മനുഷ്യക്കടത്ത് തടയാനുള്ള മാർഗങ്ങളും അവലംബിച്ചിട്ടുണ്ട്.
തൊഴിൽ പ്രശ്‌നങ്ങൾ സംബന്ധിച്ച് തൊഴിലാളികൾ എംബസിയെ സമീപിച്ച് പരാതി നൽകുന്നത് രാജ്യങ്ങൾ തമ്മിലെ ബന്ധങ്ങളെതന്നെ ബാധിക്കുന്നുണ്ടെന്നും കാര്യങ്ങൾ സങ്കീർണമാവാതെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷപാതിത്വമില്ലാതെ എല്ലാവർക്കും നീതി ഉറപ്പവരുത്തുന്നതാണ് പുതിയ നിയമമെന്ന് അധികൃതർ പറഞ്ഞു.