- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ അമേരിക്കക്കാർക്ക് മാത്രമേ പറ്റുകയുള്ളൂ; ആറ് പതിറ്റാണ്ട് സ്വന്തം ജനതയെ അടിച്ചമർത്തിയ ക്രൂരനായ ഏകാധിപതിയാണ് കാസ്ട്രോയെന്ന് പറഞ്ഞ് ഡൊണാൾഡ് ട്രംപ്; 638 തവണ കൊല്ലാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ നിരാശ മാറ്റുന്നത് കള്ളക്കഥകൾ മെനഞ്ഞ്
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിലൊരാളും കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുമായ ഫിദൽ കാസ്ട്രോയുടെ നിര്യാണത്തിൽ ലോകം തേങ്ങുമ്പോൾ അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തിലാണ് അമേരിക്ക പെരുമാറുന്നത്. ആറ് പതിറ്റാണ്ട് സ്വന്തം ജനതയെ അടിച്ചമർത്തിയ ക്രൂരനായ ഏകാധിപതിയെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. മരിച്ചവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ അമേരിക്കക്കാർക്ക് മാത്രമേ പറ്റുകയുള്ളൂ. 638 തവണ കാസ്ട്രോയെ കൊല്ലാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ നിരാശയാണ് അദ്ദേഹത്തിന്റെ മരണവേളയിൽ കള്ളക്കഥ മെനഞ്ഞ് അമേരിക്ക മാറ്റാൻ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. കാസ്ട്രോയുടെ ഭരണകാലത്ത് ക്യൂബൻ ജനത വിവരണാതീതമായ കഷ്ടപ്പാടാണ് സഹിച്ചതെന്നും മനുഷ്യാവകാശങ്ങൾ പോലു നിഷേധിച്ചിരുന്നുവെന്നുമാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. ക്യൂബ ഇതുവരെ സ്വേച്ഛാധിപത്യപരമായ രാജ്യമായിരുന്നുവെന്നും എന്നാൽ കാസ്ട്രോയുടെ മരണത്തോടെ അവർ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. കാസ്ട്രോ കാരണമുണ്ടായ അപ
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിലൊരാളും കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുമായ ഫിദൽ കാസ്ട്രോയുടെ നിര്യാണത്തിൽ ലോകം തേങ്ങുമ്പോൾ അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തിലാണ് അമേരിക്ക പെരുമാറുന്നത്. ആറ് പതിറ്റാണ്ട് സ്വന്തം ജനതയെ അടിച്ചമർത്തിയ ക്രൂരനായ ഏകാധിപതിയെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. മരിച്ചവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ അമേരിക്കക്കാർക്ക് മാത്രമേ പറ്റുകയുള്ളൂ. 638 തവണ കാസ്ട്രോയെ കൊല്ലാൻ ശ്രമിച്ചിട്ടും നടക്കാതെ പോയ നിരാശയാണ് അദ്ദേഹത്തിന്റെ മരണവേളയിൽ കള്ളക്കഥ മെനഞ്ഞ് അമേരിക്ക മാറ്റാൻ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. കാസ്ട്രോയുടെ ഭരണകാലത്ത് ക്യൂബൻ ജനത വിവരണാതീതമായ കഷ്ടപ്പാടാണ് സഹിച്ചതെന്നും മനുഷ്യാവകാശങ്ങൾ പോലു നിഷേധിച്ചിരുന്നുവെന്നുമാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്.
ക്യൂബ ഇതുവരെ സ്വേച്ഛാധിപത്യപരമായ രാജ്യമായിരുന്നുവെന്നും എന്നാൽ കാസ്ട്രോയുടെ മരണത്തോടെ അവർ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. കാസ്ട്രോ കാരണമുണ്ടായ അപകടങ്ങളും മരണങ്ങളും വേദനകളും ഒരിക്കലും മായ്ച്ച് കളയാനാവില്ലെന്നും ട്രംപ് ആരോപിക്കുന്നു. അവസാനം സമൃദ്ധിയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള യാത്രയാരംഭിച്ച ക്യൂബൻ ജനതയ്ക്ക് തന്റെ ഭരണകൂടം എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്നും ട്രംപ് ഉറപ്പ് നൽകുന്നു. എന്നാൽ ട്രംപിൽ നിന്നും തീർത്തും വിരുദ്ധമായ പ്രതികരണമാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയിരിക്കുന്നത്. ചരിത്രം എല്ലാം രേഖപ്പെടുത്തുമെന്നും വിധിയെഴുതുമെന്നും കാസ്ട്രോ ജനങ്ങളുടെ മനസിലുണ്ടെന്നും ലോകം അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ടെന്നുമാണ് ഒബാമ പ്രതികരിച്ചിരിക്കുന്നത്.ഇന്നലെയാണ് വൈറ്റ് ഹൗസ് ഒബാമയുടെ പ്രസ്താനവന പുറത്ത് വിട്ടത്. ആറ് ദശാബ്ദത്തിനിടെ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം തന്റെ ഭരണകാലത്ത് മെച്ചപ്പെട്ടത് ഒബാമ ഈ പ്രസ്താവനയിൽ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
കാസ്ട്രോ ഒരു സ്വേച്ഛാധിപതിയാണെന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെൻസ് പ്രതികരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കുമുള്ള ക്യൂബൻ ജനതയുടെ പ്രയാണത്തിനൊപ്പം അമേരിക്ക നിലകൊള്ളുമെന്നും പെൻസ് ട്വീറ്റ് ചെയ്തിരിക്കുന്നു. കാസ്ട്രോ ആയിരക്കണക്കിന് പേരെ തന്റെ കർക്കശമായ ഭരണത്തിലൂടെ ബലിയാടുകളാക്കി മാറ്റിയത് മറക്കാനാവില്ലെന്നാണ് ടെക്സാസ് സെനറ്ററായ ടെഡ് ക്രൂസ് പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് സ്പെയിനിൽ നിന്നും കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം ക്യൂബയിലേക്ക് കുടിയേറിയ ആളാണ്. മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ക്യൂബയിലെ ജനങ്ങളോടും കാസ്ട്രോയുടെ കുടുംബത്തോടും തന്റെ അനുശോചനം അറിയിച്ചിട്ടുണ്ട്. യുഎസും ക്യൂബയും തമ്മിലുള്ള സഹകരണവും സൗഹൃദവും വർധിപ്പിച്ച് മുന്നോട്ട് പോകുന്നത് തുടരുമെന്നാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ ജോൺ കെറി ഈ അവസരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കാസ്ട്രോ ക്യൂബയിൽ കർക്കശ ഭരണം നടത്തിയ ആളാണെങ്കിലും വിദേശ രാജ്യങ്ങളിൽ തീവ്രവാദത്തെ പിന്തുണച്ചിരുന്നുവെന്നാണ് റിപ്പബ്ലിക്കനും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിലെ ഫോറിൻ അഫയേർസ് കമ്മിറ്റിയുടെ ചെയർമാനുമായ എഡ് റോയ്സ് ആരോപിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങൾ നിഷേധിച്ച ക്രൂരനായ സ്വേച്ഛാധിപതിയെന്നാണ് കാസ്ട്രോയെ ന്യൂ ജഴ്സി സെനറ്ററായ റോബർട്ട് മെനെൻഡെസ് കുറ്റപ്പെടുത്തിയത്. കാസ്ട്രോയുടെ മരണത്തിൽ സന്തോഷം രേഖപ്പെടുത്തി കോൺഗ്രസ് വുമണായ ലെന്ന റോസ് ലെഹ്റ്റിനെൻ രംഗത്തെത്തി. ക്യൂബയിൽ നിന്നും നാടു കടത്തപ്പെട്ട നിരവധി പേർ ജീവിക്കുന്ന ഫ്ലോറിഡയിലെ 27 ഡിസ്ട്രിക്ടിനെയാണ് ഈ കോൺസർവേറ്റീവ് ക്യൂബൻ-അമേരിക്കൻ പ്രതിനിധീകരിക്കുന്നത്. കാസ്ട്രോ ക്യൂബയെ ദാരിദ്ര്യം പിടിച്ച ദ്വീപ് തടവറയാക്കി മാറ്റിയെന്നാണ് ഫ്ലോറിഡ സെനറ്ററായ മാർക്കോ റുബിയോ ആരോപിക്കുന്നത്. എതിരാളികളെ അദ്ദേഹം പതിവായി കൊല്ലുകയോ ജയിലിൽ ഇടുകയോ ചെയ്തിരുന്നുവെന്നും റുബിയോ കുറ്റപ്പെടുത്തുന്നു.