- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്; അന്തിമ ഫലം നിശ്ചയിച്ചത് ടൈംസ് എഡിറ്റർമാർ; ഓൺലൈൻ റീഡേഴ്സ് പോളിംഗിൽ ഒന്നാമനായിട്ടും മോദിക്ക് ഇത്തവണയും നിരാശ മാത്രം
വാഷിങ്ടൺ: തുടർച്ചയായ നാലാം തവണയും ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിനുള്ള ചുരുക്കപ്പെട്ടികയിൽ ഇടംപിടിച്ചിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരാശ. ഇത്തവണത്തെ ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടങ്ങുന്ന 10 അവസാന പാദക്കാരെ പിന്തള്ളിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. അന്തിമ ഫലം നിശ്ചയിച്ചത് ടൈംസ് എഡിറ്റർമാരുടെ കൂട്ടായ്മയാണ്. ആഗോളതലത്തിലും വാർത്താ തലക്കെട്ടുകളിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ കണ്ടെത്താനാണ് ടൈംസ് പുരസ്‌കാരം ഏർപെടുത്തിയത്. ഓരോ വർഷത്തിന്റേയും അവസാനത്തിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ടൈം മാസികയുടെ 2016 ലെ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത് വിലമതിക്കാനാവാത്ത ബഹുമതിയാണെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് അമേരിക്ക' എന്നതിനുപകരം 'ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക'യുടെ പ
വാഷിങ്ടൺ: തുടർച്ചയായ നാലാം തവണയും ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിനുള്ള ചുരുക്കപ്പെട്ടികയിൽ ഇടംപിടിച്ചിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരാശ. ഇത്തവണത്തെ ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് ലഭിച്ചത്.
പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടങ്ങുന്ന 10 അവസാന പാദക്കാരെ പിന്തള്ളിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. അന്തിമ ഫലം നിശ്ചയിച്ചത് ടൈംസ് എഡിറ്റർമാരുടെ കൂട്ടായ്മയാണ്. ആഗോളതലത്തിലും വാർത്താ തലക്കെട്ടുകളിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ കണ്ടെത്താനാണ് ടൈംസ് പുരസ്‌കാരം ഏർപെടുത്തിയത്. ഓരോ വർഷത്തിന്റേയും അവസാനത്തിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
ടൈം മാസികയുടെ 2016 ലെ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത് വിലമതിക്കാനാവാത്ത ബഹുമതിയാണെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് അമേരിക്ക' എന്നതിനുപകരം 'ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക'യുടെ പ്രസിഡന്റ് എന്ന പേരിലാണ് ഡോണൾഡ് ട്രംപിനെ പുരസ്‌കാര പ്രഖ്യാപന വേളയിൽ മാസിക അഭിസംബോധന ചെയ്തത്. തന്നെ ഇത്തരത്തിൽ വിശേഷിപ്പിച്ചത് വിമർശനമെന്ന നിലയിലായിരിക്കുമെന്നും യുഎസിനെ വിഭജിക്കാൻ താൻ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് ട്രംപിന്റെ പ്രതികരിച്ചതും.
ജെർമൻ ചാൻസലർ ആഞ്‌ജെല മെർക്കലായിരുന്നു കഴിഞ്ഞ വർഷത്തെ ടൈം പേർസൻ ഓഫ് ദ ഇയർ. അന്ന് ട്രംപ് റണ്ണർ അപ് ആയിരുന്നു. കഴിഞ്ഞ തവണത്തെ നേട്ടത്തിൽ നിന്നും ഒരു ചുവടു കൂടി മുന്നോട്ടു വെക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ബറാക്ക് ഒബാമ, ഹിലരി ക്ലിന്റൺ, ജൂലിയൻ അസാഞ്ചെ, ഫേസ്‌ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ്, തുടങ്ങിയവരും ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.
1927 മുതലാണ് ലോകത്തെ ഏറ്റവും സ്വാധീനമേറിയ വ്യക്തികളെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം ടൈം ആരംഭിച്ചത്. രാഷ്ട്രഭരണാധികാരികൾ, ശാസ്ത്രജ്ഞന്മാർ, മനുഷ്യാവകാശ പ്രവർത്തകർ, തുടങ്ങിയവരാണ് വോട്ടിങ് പട്ടികയിൽ ഇടം പിടിക്കാറുള്ളത്. ടൈംസ് പേർസൻ ഓഫ് ദ ഇയർ വോട്ടിംഗിൽപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീഡ് ഉള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഓൺലൈൻ വോട്ടെടുപ്പ് സമയപരിധി കഴി!ഞ്ഞദിവസം അവസാനിച്ചപ്പോൾ 18% പേരാണ് മോദിക്കു വോട്ടു ചെയ്തത്.
കുറച്ചുനാളായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ യുഎസ് പ്രസിഡന്റോ നിയുക്ത യുഎസ് പ്രസിഡന്റോ ആണ് ഈ പുരസ്‌കാരം നേടാറുള്ളത് എന്ന പ്രത്യേകതയുമുണ്ട്. ബറാക് ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2008, 2012 വർഷങ്ങളിൽ അദ്ദേഹമായിരുന്നു ഈ പുരസ്‌കാരം സ്വന്തമാക്കിയത്. 2000, 2004 വർഷങ്ങളിൽ ജോർജ് ഡബ്ല്യൂ. ബുഷ് വിജയിയായി. 1992ൽ ബിൽ ക്ലിന്റനായിരുന്നു ടൈം മാസികയുടെ ആ വർഷത്തെ വ്യക്തി. ക്ലിന്റൻ പ്രസിഡന്റ് പദത്തിൽനിന്ന് പുറത്താക്കപ്പെട്ട 1998ലും അദ്ദേഹം തന്നെ ഈ പുരസ്‌കാരം നേടി.