- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകപ്രശസ്ത മാദ്ധ്യമങ്ങളായ ന്യൂയോർക്ക് ടൈംസിനും ബിബിസിക്കും ഗാർഡിയനും വൈറ്റ്ഹൗസിൽ വിലക്ക്: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാർത്താസമ്മേളനത്തിൽനിന്ന് മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കി; ഇവരൊക്കെ അമേരിക്കയ്ക്ക് അപകടകാരികളെന്ന് പ്രസിഡന്റ് ട്രംപ്
വാഷിങ്ടൻ: പ്രമുഖ മാദ്ധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്. ഗാർഡിയൻ, സിഎൻഎൻ, ബിബിസി, ന്യൂയോർക് ടൈംസ് തുടങ്ങിയ മുഖ്യധാരാ മാദ്ധ്യമങ്ങളെയാണ് പ്രതിദിന വാർത്താ സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയത്. രാജ്യത്തിന് അപകടകാരികളായ മാദ്ധ്യമങ്ങൾ എന്നു പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചവർക്കാണ് അപ്രഖ്യാപിത വിലക്ക്. തിരഞ്ഞെടുപ്പു പ്രചാരണകാലം മുതൽ വ്യാജവാർത്തക്കാർ എന്നു ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച മാദ്ധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വാർത്താസമ്മേളനത്തിൽനിന്ന് ഒഴിവാക്കിയത്. ട്രംപ് പലതവണ വിമർശിച്ചിട്ടുള്ള ഗാർഡിയൻ, സിഎൻഎൻ, ബിബിസി, ന്യൂയോർക് ടൈസ്, പൊളിറ്റികോ, ബസ്ഫീഡ് എന്നിവയുടെ പ്രതിനിധികളെ ഒഴിവാക്കിയാണ് സീൻ സ്‌പൈസർ വാർത്താ സമ്മേളനം വിളിച്ചത്. വ്യാജ വാർത്തക്കാർ ജനങ്ങളുടെ ശത്രുക്കളാണെന്ന് പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് അപ്രഖ്യാപിത വിലക്ക് വന്നത്. ട്രംപിന്റെ പ്രചാരണ ടീമിന് റഷ്യൻ ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിഡന്റിനെ ചൊടിപ്പിച്ചത്. വ്യാജ വാർത്തക്കാർക്ക് അതേ നാണയ
വാഷിങ്ടൻ: പ്രമുഖ മാദ്ധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്. ഗാർഡിയൻ, സിഎൻഎൻ, ബിബിസി, ന്യൂയോർക് ടൈംസ് തുടങ്ങിയ മുഖ്യധാരാ മാദ്ധ്യമങ്ങളെയാണ് പ്രതിദിന വാർത്താ സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയത്. രാജ്യത്തിന് അപകടകാരികളായ മാദ്ധ്യമങ്ങൾ എന്നു പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചവർക്കാണ് അപ്രഖ്യാപിത വിലക്ക്.
തിരഞ്ഞെടുപ്പു പ്രചാരണകാലം മുതൽ വ്യാജവാർത്തക്കാർ എന്നു ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച മാദ്ധ്യമങ്ങളെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വാർത്താസമ്മേളനത്തിൽനിന്ന് ഒഴിവാക്കിയത്. ട്രംപ് പലതവണ വിമർശിച്ചിട്ടുള്ള ഗാർഡിയൻ, സിഎൻഎൻ, ബിബിസി, ന്യൂയോർക് ടൈസ്, പൊളിറ്റികോ, ബസ്ഫീഡ് എന്നിവയുടെ പ്രതിനിധികളെ ഒഴിവാക്കിയാണ് സീൻ സ്‌പൈസർ വാർത്താ സമ്മേളനം വിളിച്ചത്.
വ്യാജ വാർത്തക്കാർ ജനങ്ങളുടെ ശത്രുക്കളാണെന്ന് പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് അപ്രഖ്യാപിത വിലക്ക് വന്നത്. ട്രംപിന്റെ പ്രചാരണ ടീമിന് റഷ്യൻ ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിഡന്റിനെ ചൊടിപ്പിച്ചത്. വ്യാജ വാർത്തക്കാർക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് പ്രസ് സെക്രട്ടറി പറഞ്ഞു.
പുതിയ നിലപാട് അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്ന് മാദ്ധ്യമങ്ങൾ പ്രതികരിച്ചു. വിലക്കിൽ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിൻ, യുഎസ്എ ടുഡെ തുടങ്ങിയ മാദ്ധ്യമങ്ങൾ വാർത്താസമ്മേളനം ബഹിഷ്‌കരിച്ചു.