- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണപ്പാത്രങ്ങൾ തിളങ്ങിനിൽക്കുന്ന ഡൈനിങ് റൂം; പത്തുവയസ്സുകാരൻ മകന് കളിക്കാൻ മെഴ്സിഡസ്; സ്വർണത്തിലും വജ്രത്തിലും തീര്ത്ത അലങ്കാര വസ്തുക്കൾ; മൂന്നുനിലകളിൽ നിറയുന്ന ട്രംപിന്റെ വീട്ടിലെ കാഴ്ചകൾ സ്വപ്ന സമാനം
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വന്ന അനവധി തമാശകളിലൊന്ന് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മാറാനിടയില്ല എന്നതാണ്. വൈറ്റ് ഹൗസിനെക്കാൾ പതിന്മടങ്ങ് ആഡംബരം നിറഞ്ഞ കൊട്ടാരം ട്രംപിന് സ്വന്തമായുണ്ടെന്നും വൈറ്റ് ഹൗസിൽപോകുന്നത് അദ്ദേഹത്തിന് നഷ്ടമാണെന്നുമായിരുന്നു തമാശകൾ. അതിനെ ന്യായീകരിക്കുന്നതാണ് ട്രംപിന്റെ ട്രംപ് ടവറിന്റെ 66-ാം നിലയിലുള്ള പെന്റൗസ്. മൂന്നുനിലകളിലായി നിറഞ്ഞുനിൽക്കുന്ന ഈ വീട് ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നാണ്. മാർബിൾ പാകിയ, സ്വർണവും വജ്രവും പതിച്ച അലങ്കാര വസ്തുക്കളാൽ നിറഞ്ഞ പെന്റൗസിൽ അതിപുരാതനമായ ഗ്രീക്ക് ശിൽപങ്ങളുമേറെയുണ്ട്. വെഴ്‌സാലിസ് കൊട്ടാരത്തിന്റെ മാതൃകയിലാണ് ഈ അപ്പാർട്ട്‌മെന്റ് തയ്യാറാക്കിയിട്ടുള്ളത്. 1983-ൽ പൂർത്തിയാക്കിയ ട്രംപ് ടവറിന് ഇന്ന് 10 കോടി ഡോളറിലേറെയാണ് വിലമതിക്കുന്നത്. പത്തുവയസ്സുള്ള മകൻ ബാരണിനും മുൻ മോഡൽകൂടിയായ ഭാര്യ മെലാനിയക്കുമൊപ്പമാണ് ട്രംപ് ഇവിടെ താമസിക്കുന്നത്. ബാരണിന് കളിക്കാൻ മെഴ്‌സിഡസിന്റെ ചെറിയ മോഡൽ വീട്ടിലുണ്ട്. അ
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വന്ന അനവധി തമാശകളിലൊന്ന് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മാറാനിടയില്ല എന്നതാണ്. വൈറ്റ് ഹൗസിനെക്കാൾ പതിന്മടങ്ങ് ആഡംബരം നിറഞ്ഞ കൊട്ടാരം ട്രംപിന് സ്വന്തമായുണ്ടെന്നും വൈറ്റ് ഹൗസിൽപോകുന്നത് അദ്ദേഹത്തിന് നഷ്ടമാണെന്നുമായിരുന്നു തമാശകൾ. അതിനെ ന്യായീകരിക്കുന്നതാണ് ട്രംപിന്റെ ട്രംപ് ടവറിന്റെ 66-ാം നിലയിലുള്ള പെന്റൗസ്.
മൂന്നുനിലകളിലായി നിറഞ്ഞുനിൽക്കുന്ന ഈ വീട് ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നാണ്. മാർബിൾ പാകിയ, സ്വർണവും വജ്രവും പതിച്ച അലങ്കാര വസ്തുക്കളാൽ നിറഞ്ഞ പെന്റൗസിൽ അതിപുരാതനമായ ഗ്രീക്ക് ശിൽപങ്ങളുമേറെയുണ്ട്. വെഴ്‌സാലിസ് കൊട്ടാരത്തിന്റെ മാതൃകയിലാണ് ഈ അപ്പാർട്ട്‌മെന്റ് തയ്യാറാക്കിയിട്ടുള്ളത്. 1983-ൽ പൂർത്തിയാക്കിയ ട്രംപ് ടവറിന് ഇന്ന് 10 കോടി ഡോളറിലേറെയാണ് വിലമതിക്കുന്നത്.
പത്തുവയസ്സുള്ള മകൻ ബാരണിനും മുൻ മോഡൽകൂടിയായ ഭാര്യ മെലാനിയക്കുമൊപ്പമാണ് ട്രംപ് ഇവിടെ താമസിക്കുന്നത്. ബാരണിന് കളിക്കാൻ മെഴ്‌സിഡസിന്റെ ചെറിയ മോഡൽ വീട്ടിലുണ്ട്. അലങ്കാര വസ്തുക്കൾക്ക് പുറമെ, ട്രംപിന്റെ അച്ഛൻ ഫെഡിന്റെ ചിത്രവും സ്വീകരണ മുറിയിലുണ്ട്.
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഒപ്പിട്ട 'ഗോട്ട്: എ ട്രിബ്യൂട്ട് ടു മുഹമ്മദ് അലി' എന്ന പുസ്തകത്തിന്റെ കോപ്പിയും സ്വീകരണ മുറിയെ അലങ്കരിക്കുന്നു. മുഹമ്മദ് അലിയും ജെഫ് കൂൺസും ഒപ്പുവച്ച ഈ പുസ്തകങ്ങൾ 1000 എണ്ണം മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. 15,000 ഡോളറാണ് ഈ പുസ്തകത്തിന്റെ മൂല്യം കണക്കാക്കുന്നത്.
ഗ്രീക്ക് ദേവനായ അപ്പോളോയുടെയും ഇറോസ് ആൻഡ് സൈക്കിയുടെയും പ്രതിമകളും സ്വീകരണമുറിയെ അലങ്കരിക്കുന്നു. ബാരണിന് ഓടിച്ചുകളിക്കാൻ മേഴ്‌സിഡസ് തന്നെ നിർമ്മിച്ച കളിപ്പാട്ടക്കാറാണ് മുറിയിലെ മറ്റൊരാകർഷണം. പ്രശസ്ത ഡിസൈനർ എയ്ഞ്ചലോ ഡോങ്ങിയയാണ് ട്രംപിന്റെ പെന്റൗസിനെ ഈ നിലയിൽ മാറ്റിയെടുത്തത്. റാൽഫ് ലോറൻ, ബാർബറ വാൾട്ടേഴ്‌സ്, മേരി ടൈലർ മൂർ, ലിസ മിനേലി, നീൽ സൈമൺ, ഡയാന റോസ് തുടങ്ങിയ പ്രശസ്തരുടെ വീടുകൾ ഡിസൈൻ ചെയ്തിട്ടുള്ളയാളാണ് എയ്ഞ്ചലോ.