- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പന്ത്രണ്ട് വയസുകാരിയുടെ അവയവദാനം പുത്തൻ ജീവിതത്തിലേക്ക് നയിച്ചത് ആറുപേരെ
കേംബ്രിഡ്ജ്: അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 12 വയസുകാരി മാർലയുടെ വിവേകപൂർണമായ തീരുമാനം പ്രതീക്ഷകൾ അസ്തമിച്ച് നിരാശരായി കഴിഞ്ഞിരുന്ന ആറു പേരെ പുത്തൻ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി
മാതാപിതാക്കളോടൊപ്പം മെക്സിക്കോ സന്ദർശനത്തിനുപോയ മാർല കാക്കണിയിൽ വച്ചു അപകടത്തിൽപ്പെടുകയും തലയ്ക്ക് കാര്യമായ ക്ഷതമേൽക്കുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പുറമെ കാര്യമായ പരിക്കുകളൊന്നും കാണാതിരുന്ന മാർല പതിനഞ്ച് മിനിറ്റിനകം അബോധാവസ്ഥയിലാവുകയും ചെയ്തു. ശരീരത്തിന് പൂർണ ആരോഗ്യം ഉണ്ടായിരുന്നെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ക്രമേണ നിലയ്ക്കുകയായിരുന്നു. തുടർന്ന് മാർലയുടെ മാതാപിതാക്കളും സഹോദരങ്ങളും പ്രത്യേക സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്ത് മാർലയെ ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ആശുപത്രിയിൽ ലഭിച്ചുവെങ്കിലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഡോക്ടർമാർ വിലയിരുത്തി.
താങ്ക്സ് ഗിവിങ് ദിവസം കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരം മാർലയുടെ ശരീരത്തിൽ നിന്നും ഏഴ് അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനിച്ചു. ഇവ ആവശ്യമായിരുന്ന ആറുപേരിൽ വച്ചുപിടിപ്പിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. മാർലയും ഇതിനു സമ്മതംമൂളിയതായി മാതാവ് പറഞ്ഞു.
മാർലയുടെ ജീവിതം താത്കാലികമായി അവസാനിച്ചുവെങ്കിലും അവരുടെ ധീരോദാത്തമായ തീരുമാനം മറ്റുള്ളവർക്ക് ഒരു മാതൃകയായാണ് അവശേഷിപ്പിച്ചിരിക്കുന്നത്. മാർല ഇനി ജീവിക്കുക ആറു പേർക്ക് നൽകിയ അവയവങ്ങളിലൂടെ ആയിരിക്കുമെന്നും മാതാവ് പറഞ്ഞു.