- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിസ്മാരകത്തിൽ 'കാണിക്കവഞ്ചി' സ്ഥാപിച്ച് രാജ്ഘട്ട് സമാധി സമിതി; രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് സമമെന്ന് പറഞ്ഞ് വിമർശനവുമായി ഡൽഹി ഹൈക്കോടതി; എത്രയും വേഗം എടുത്തു മാറ്റാനും കോടതി നിർദ്ദേശം
ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ മഹത്തായ മാതൃകകൾ നൽകിയ മഹാത്മാവിനെ മരണശേഷവും അപമാനിക്കാൻ ശ്രമം. രാജഘട്ടിലുള്ള രാഷ്ട്രപിതാവിന്റെ സമാധിയിൽ കാണിക്കാപ്പെട്ട സ്ഥാപിച്ചാണ് ഇത്തരം ശ്രമം നടന്നത്. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഡൽഹി ഹൈക്കോടതി രംഗത്തെത്തി. മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് സമമാണിതെന്ന് കോടതി വിലയിരുത്തി. സംഭാവന നൽകുന്നതിനുള്ള പെട്ടി സ്ഥാപിച്ചത് ആരാണെന്നും അതിൽ ലഭിക്കുന്ന പണം ആരുടെ കൈകളിലാണെത്തുന്നതെന്നും ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു. ഗാന്ധി സമാധി കൃത്യമായ പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവടങ്ങിയ ബെഞ്ചാണ് അഭിപ്രായപ്രകടനം നടത്തിയത്. രാജ്ഘട് സമാധി സമിതിക്കാണ് ഗാന്ധിസമാധിയുടെ ചുമതലയുള്ളത്. രാഷ്ട്രപിതാവ് സ്ഥാപിച്ച ഹരിജൻ സേവക് സംഘിനാണ് സംഭാവനപെട്ടിയിൽ നിന്നുള്ള പണം ലഭിക്കുന്നതെന്ന് കൗൺസൽ ഫോർ സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റ് അറിയിച്ചു. കാണിക്കപ്പെട്ടി അവിടെ നിന്നും മാറ്റണമെന്ന
ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ മഹത്തായ മാതൃകകൾ നൽകിയ മഹാത്മാവിനെ മരണശേഷവും അപമാനിക്കാൻ ശ്രമം. രാജഘട്ടിലുള്ള രാഷ്ട്രപിതാവിന്റെ സമാധിയിൽ കാണിക്കാപ്പെട്ട സ്ഥാപിച്ചാണ് ഇത്തരം ശ്രമം നടന്നത്. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഡൽഹി ഹൈക്കോടതി രംഗത്തെത്തി.
മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് സമമാണിതെന്ന് കോടതി വിലയിരുത്തി. സംഭാവന നൽകുന്നതിനുള്ള പെട്ടി സ്ഥാപിച്ചത് ആരാണെന്നും അതിൽ ലഭിക്കുന്ന പണം ആരുടെ കൈകളിലാണെത്തുന്നതെന്നും ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു. ഗാന്ധി സമാധി കൃത്യമായ പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവടങ്ങിയ ബെഞ്ചാണ് അഭിപ്രായപ്രകടനം നടത്തിയത്.
രാജ്ഘട് സമാധി സമിതിക്കാണ് ഗാന്ധിസമാധിയുടെ ചുമതലയുള്ളത്. രാഷ്ട്രപിതാവ് സ്ഥാപിച്ച ഹരിജൻ സേവക് സംഘിനാണ് സംഭാവനപെട്ടിയിൽ നിന്നുള്ള പണം ലഭിക്കുന്നതെന്ന് കൗൺസൽ ഫോർ സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റ് അറിയിച്ചു. കാണിക്കപ്പെട്ടി അവിടെ നിന്നും മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇത്തരത്തിലാണോ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദർശകർക്ക് മുന്നിൽ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്ന് കോടതി ചോദിച്ചു. സമാധിസ്മാരകം എല്ലാ ബഹുമാനവും അർഹിക്കുന്ന ഇടമാണ്. ബന്ധപ്പെട്ട അധികൃതർ ഇത് കൃത്യമായി സംരക്ഷിക്കുകയും വേണമെന്നും കോടതി നിർദ്ദേശിച്ചു. ജനുവരി 30ന് വീണ്ടും വാദം കേൾക്കും.