- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പുതിയ ട്രാഷ് ബിന്നുകൾ; ഡോർ ടു ഡോർ വേസ്റ്റ് കളക്ഷൻ സംവിധാനം ഗവർണറേറ്റ് മുഴുവൻ വ്യാപിപ്പിക്കുന്നു
മസ്‌ക്കറ്റ്: ഡോർ ടു ഡോർ വേസ്റ്റ് കളക്ഷൻ സംവിധാനം ഗവർണറേറ്റ് മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി പുതിയ ട്രാഷ് ബിന്നുകൾ വിതരണം ചെയ്യും. വീട്ടാവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ട്രാഷ് ബിന്നുകളാണ് മുൻസിപ്പാലിറ്റി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുന്നത്. ഡോർ ടു ഡോർ മാലിന്യ ശേഖരണം വ്യാപിപ്പിക്കുന്ന
മസ്‌ക്കറ്റ്: ഡോർ ടു ഡോർ വേസ്റ്റ് കളക്ഷൻ സംവിധാനം ഗവർണറേറ്റ് മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി പുതിയ ട്രാഷ് ബിന്നുകൾ വിതരണം ചെയ്യും. വീട്ടാവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ട്രാഷ് ബിന്നുകളാണ് മുൻസിപ്പാലിറ്റി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുന്നത്. ഡോർ ടു ഡോർ മാലിന്യ ശേഖരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.
നിലവിൽ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന പദ്ധതിയാണ് ഇപ്പോൾ ഗവർണറേറ്റ് മുഴുവൻ വ്യാപിപ്പിക്കുന്നത്. നഗരത്തിന്റെ ശുചിത്വം ഉറപ്പു വരുത്താൻ ഡോർ ടു ഡോർ വേസ്റ്റ് കളക്ഷൻ പദ്ധതി സഹായകമാവുമെന്നാണ് കരുതുന്നത്. എല്ലാ ദിവസവും രാവിലെ തന്നെ മുൻസിപ്പാലിറ്റി ജീവനക്കാർ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കും. രാവിലെ അഞ്ചു മണിക്കു തന്നെ വീട്ടുകാർ ഈ വേസ്റ്റ് ബിൻ വീടിനു പുറത്ത് വയ്‌ക്കേണ്ടി വരും.
ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് ഇലക്ട്രോണിക് വേസ്റ്റുകളും ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും മറ്റും ശേഖരിക്കുക. തുറസ്സായ പെട്ടികളിൽ മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പുതിയ സംവിധാനത്തോടെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പൊതുസ്ഥലങ്ങളിൽ വച്ചിരിക്കുന്ന പെട്ടികൾ നിറഞ്ഞുകവിഞ്ഞ് മാലിന്യം നിലത്തുവീഴുന്ന അവസ്ഥയാണ്. ഇത് ക്ഷുദ്ര ജീവികളുടെ ശല്യംപെരുകാൻ വഴിയൊരുക്കുന്നുണ്ട്. വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതോടെ ഈ അവസ്ഥക്ക് പരിഹാരമാകും.