മസ്‌കറ്റ്: റമറംസാൻ മാസത്തിൽ ഉപവാസത്തിനു ശേഷം അമിതമായി ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഒമാനിലെ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം നൂറകണക്കിനെന്ന് റിപ്പോർട്ട്. ദിനംപ്രതി നിരവധി പേരാണ് അമിത ഭക്ഷണം കഴിച്ചതിന്റെ പേരിൽ ചികിത്സ തേടുന്നത്. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ പ്രശ്‌നങ്ങളുമായാണ് ഇവർ ചികിത്സ തേടുന്നത്. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ ഇരുന്നശേഷം അമിതമായി ആഹാരം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ചിലർ അത് പാലിക്കുന്നില്ല.

പ്രതിദിനം 25 പേരാണ് വയറിന് അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തുന്നത്. അമിതമായി ഭക്ഷണം കഴിച്ചതാണ് പ്രശ്‌നത്തിന് കാരണം. റമദാനിൽ ഗ്യാസ്‌ട്രോ പ്രശ്‌നങ്ങളുമായും ധാരാളം പേർ ചികിത്സ തേടുന്നുണ്ട്. അഞ്ച് ശതമാനം ഗ്യാസ്ട്രിക് രോഗികളാണ് ചികിത്സയ്‌ക്കെത്തുന്നത്.

പുണ്യമാസത്തിൽ കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധവേണ്ടതാണ്. ആരോഗ്യദായകമായ ഭക്ഷണം കഴിക്കണം. ചില രീതികൾ ഇഫ്താർ വിരുന്നിൽ ശ്രദ്ധിക്കണം.ഫ്രൂട്ട്‌സ് ഭക്ഷണത്തിൽ ആദ്യം ഉൾപ്പെടുത്തണം. അതിനുശേഷം സുഹൂർ. വളരെ സാവധാനം ചവച്ചരച്ച് ഭക്ഷണം കഴിക്കണം. മീൽസിനൊപ്പം വെള്ളം കുടിക്കരുത്. ഇഫാതാറിനുശേഷം നോൺ കഫീനേറ്റഡ് ഡ്രിങ്ക് കുടിക്കുക. അധികം കോഫിയും ടീയും കുടിക്കരുത്. സ്‌പൈസിയും കൊഴുപ്പുള്ളതുമായ ഭക്ഷണം അധികം കഴിക്കരുത്. ഇഫ്താറിനുശേഷം ഉടനെ ഉറങ്ങരുത്.