- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് നേതാവ് ദീൻദയാൽ ഉപാധ്യായുടെ ജന്മശതാബ്ദി സ്‌കൂളുകളിൽ ആഘോഷിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്റുടെ സർക്കുലർ; സി.പി.എം ഭരിക്കുന്നത് ബിജെപിയുടെ അജണ്ട നടപ്പിലാക്കാനോ എന്നു വിമർശനം; സർക്കുലർ കേന്ദ്രസർക്കാരിന്റേതെന്നും കൈമാറുക മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം
തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ധി കേരളത്തിലെ സ്‌കൂളുകളിൽ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിവാദമായി. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണോ സി.പി.എം സർക്കാർ ശ്രമിക്കുന്നതെന്ന കടുത്ത വിമർശനം ഉയർന്നു. സോഷ്യൽ മീഡിയയിൽ സർക്കുലർ എത്തിയതോടെയാണ് വിമർശനം കടുത്തത്. 'പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യു.പി ക്ലാസ്സുകളിലും സെക്കന്ററി ക്ലാസ്സുകളിലും നടത്തുന്നതു സംബന്ധിച്ച സർക്കുലറും മാർഗ്ഗരേഖയും ഈ കത്തിനോടൊപ്പം അയക്കുന്നു. ആയതിലേക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുവാൻ പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകണ'മെന്നാണ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്. ജന്മശതാബ്ദി ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഡി.പി.ഐയുടെ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ, ഇതിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നത് സിപിഎമ്മും പിണറായി വിജയനുമാണ്. അതേസമയം വിമർശനം കടുത്തതോടെ വിശദീകരണവുമായി ഡിപിഐ മോഹൻകുമാർ രംഗത്
തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ധി കേരളത്തിലെ സ്‌കൂളുകളിൽ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിവാദമായി. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണോ സി.പി.എം സർക്കാർ ശ്രമിക്കുന്നതെന്ന കടുത്ത വിമർശനം ഉയർന്നു. സോഷ്യൽ മീഡിയയിൽ സർക്കുലർ എത്തിയതോടെയാണ് വിമർശനം കടുത്തത്.
'പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യു.പി ക്ലാസ്സുകളിലും സെക്കന്ററി ക്ലാസ്സുകളിലും നടത്തുന്നതു സംബന്ധിച്ച സർക്കുലറും മാർഗ്ഗരേഖയും ഈ കത്തിനോടൊപ്പം അയക്കുന്നു. ആയതിലേക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുവാൻ പ്രഥമാധ്യാപകർക്ക് നിർദ്ദേശം നൽകണ'മെന്നാണ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്.
ജന്മശതാബ്ദി ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഡി.പി.ഐയുടെ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ, ഇതിന്റെ പേരിൽ വിമർശനം കേൾക്കേണ്ടി വന്നത് സിപിഎമ്മും പിണറായി വിജയനുമാണ്. അതേസമയം വിമർശനം കടുത്തതോടെ വിശദീകരണവുമായി ഡിപിഐ മോഹൻകുമാർ രംഗത്തെത്തി. സ്‌കൂളുകളിൽ ദീൻദയാൽ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന പേരിൽ പുറത്തിറക്കിയ സർക്കുലർ കേന്ദ്രസർക്കാരിന്റേതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മോഹൻകുമാർ പ്രതികരിച്ചു.
ആർ.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്ത വന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കേരള വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുറല്ലയിതെന്നും തങ്ങളുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഡി.പി.ഐ പ്രതികരിച്ചു. സർക്കുലർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഇടാതിരുന്നത് തങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സർക്കുലർ അല്ലാത്തതുകൊണ്ടാണെന്നും എം.എച്ച്.ആർ.ഡി നൽകിയ സർക്കുലർ കവറിങ് ലെറ്ററായി ഡി.ഡി.ഇമാർക്ക് നൽകുക മാത്രമെ തന്റെ ഓഫീസ് ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സ്‌കോളർഷിപ്പ് പരീക്ഷയുടെ മറവിൽ കേരളത്തിലെ സ്‌കൂളുകളിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ വിതരണം ചെയ്തത് വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് ആർ.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ സ്‌കൂളിൽ നടത്തണമെന്ന സർക്കുലറിന്റെ വിശദാംശങ്ങളും പുറത്ത് വരുന്നത്.
വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരിൽ പുറത്തിറക്കിയ പുസ്തകമായിരുന്നു കഴിഞ്ഞദിവസം സ്‌കൂളുകളിൽ വിതരണം ചെയ്തിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ പുസ്തക വിതരണം സർക്കാർ അനുമതിയോടെയല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. ആർ.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു മാർച്ച് നടത്തുകയുണ്ടായി.