- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടപ്പാളിലെ മെഡിക്കൽ ഓഫീസർ പിജി പഠനത്തിന് ചേർന്നത് ലീവെടുത്ത്; ഭർത്താവിനെയും മകനെയും സ്‌നേഹിച്ച് കൊതി തീർന്നില്ലെന്ന് കുറിപ്പെഴുതി മരണത്തെ വരിച്ചു; വിഷാദ രോഗത്തിൽ തളർന്ന് ആത്മഹത്യാ തീരുമാനം; പിജെ വിദ്യാർത്ഥിനി ഡോ ഐശ്വര്യയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. മലപ്പുറം എടപ്പാൾ പരിയപ്പുറത്ത് ആനന്ദഭവനിൽ ഐശ്വര്യ മെഡിക്കൽ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലിൽ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തൽ. രോഗം കാരണം ഞാൻ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. വിഷാദ രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നാണ് ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു താനെന്നും മരണത്തിൽ ആർക്കും പങ്കില്ലെന്നും കു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. മലപ്പുറം എടപ്പാൾ പരിയപ്പുറത്ത് ആനന്ദഭവനിൽ ഐശ്വര്യ മെഡിക്കൽ കോളേജിലെ വനിതകളുടെ പി.ജി ഹോസ്റ്റലിൽ സ്വയം മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തൽ.
രോഗം കാരണം ഞാൻ ഇവിടം വിട്ട് പോകുന്നുവെന്നും എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. വിഷാദ രോഗത്തിന് മരുന്നുകൾ കഴിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഏത് മരുന്നാണ് കുത്തിവച്ചതെന്ന് വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നാണ് ഐശ്വര്യയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു താനെന്നും മരണത്തിൽ ആർക്കും പങ്കില്ലെന്നും കുറിപ്പിലുണ്ട്. ഭർത്താവിനെയും മകനെയും സ്‌നേഹിച്ച് കൊതി തീർന്നില്ല. രോഗം കാരണം താൻ ഇവിടം വിട്ട് പോകുന്നു. എല്ലാവരും ക്ഷമിക്കണം, പൊറുക്കണം. തന്നെ മരിക്കാതെ കിട്ടുന്നുണ്ടെങ്കിൽ ജീവൻ രക്ഷിക്കാൻ ശ്രമിക്കരുതെന്ന് ഡോക്ടർമാർക്കും കുറിപ്പെഴുതി വച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് രക്തസമ്മർദ്ദം താഴ്ന്ന് അബോധാവസ്ഥയിൽ ഹോസ്റ്റൽ മുറിയിൽ കിടന്ന ഐശ്വര്യയെ സഹവിദ്യാർത്ഥിനി കണ്ടെത്തിയത്. ഉടനേ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെയും ഹോസ്റ്റൽ അധികൃതരെയും വിവരം അറിയിച്ചു. ആദ്യം അത്യാഹിതവിഭാഗത്തിലും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും രാത്രി രണ്ടരയോടെ മരിച്ചു. മലപ്പുറം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്‌കരന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ് ഐശ്വര്യ.
ഏക സഹോദരൻ അമേരിക്കയിലാണ്. എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടറായ രാഹുൽരാജ് ആണ് ഭർത്താവ്. നാല് വയസുള്ള മകനുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡോക്ടർമാർ, ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പിന്നീട് അച്ഛന്റെ സ്വദേശമായ എടപ്പാൾ വട്ടംകുളത്തേക്ക് കൊണ്ട് പോയി.
എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഐശ്വര്യ ലീവെടുത്താണ് പിജി പഠനത്തിനുചേർന്നത്. മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.