- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി ബംഗലൂരുവിൽ നിന്ന് ലഹരി മരുന്ന് എത്തിച്ചത് തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻ; പിടിയിലാകുമ്പോഴും ഫോണിലേക്ക് ആവശ്യക്കാരുടെ വിളികൾ; എംഡിഎംഎയുമായി പിടിയിലായത് ഡോ അഖിൽ മുഹമ്മദ് ഹുസൈൻ
തൃശൂർ: ലഹരിമരുന്നുമായി മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻ അഖിൽ മുഹമ്മദ് ഹുസൈൻ ആണ് പിടിയിലായത്.
ഇയാളുടെ പക്കിൽനിന്ന് പൊലീസ് രണ്ടരഗ്രാം എംഡിഎംഎയും ലഹരി സ്റ്റാമ്പുകളും പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്നാണ് അഖിൽ ലഹരി മരുന്ന് എത്തിച്ചതെന്നാണ് വിവരം. ഇന്നു രാവിലെയാണ് അഖിലിനെ പൊലീസ് പിടികൂടിയത്. രണ്ടരഗ്രാം എം.ഡി.എം.എയും ലഹരി സ്റ്റാംപുകളുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി ബംഗലൂരുവിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചത്. വിശാഖപട്ടണത്തുനിന്ന് ന്യൂജനറേഷൻ ലഹരിമരുന്ന് വ്യാപകമായി എത്തുന്നതായി സൂചനയുണ്ടായിരുന്നു. ഇതേതുടർന്ന് പൊലീസ് പരിശോധന നടത്തിവരികയായിരുന്നു. മൂന്നു വർഷമായി അഖിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഹോസ്റ്റലിൽ വച്ചാണ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. സഹപാഠികളായ ഡോക്ടർമാരും ഉപയോഗിക്കുന്നുണ്ട്.
പിടിയിലാകുന്ന സമയത്ത് ലഹരിമരുന്നിനായി പലരും ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. ഇവരുടെ നമ്പറുകൾ പരിശോധിച്ച് പിടികൂടാൻ ശ്രമം തുടരുകയാണ്. സഹപാഠികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കൗൺസിലിംഗിനുള്ള സൗകര്യമൊരുക്കാനാണ് പൊലീസ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ