- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ അഹമ്മദിന്റെ മകളുടെ ഭർത്താവ് ഡോ. ബാബു ഷെർസാദ് അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം; വിട പറഞ്ഞത് ഇ അഹമ്മദിന്റെ മൃതദേഹത്തോട് അധികൃതർ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടു വരുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തി; അനുഭവത്തിന്റെ വെളിച്ചത്തിൽ ഇന്ത്യയിൽ രോഗികളുടെ അവകാശങ്ങൾ നിയമമാക്കണമെന്ന് വാദിച്ച് നിയമ പോരാട്ടവും നടത്തി
ദുബായ്: മുൻ കേന്ദ്രമന്ത്രിയും മലപ്പുറം എംപിയുമായിരുന്ന ഇ. അഹമ്മദിന്റെ മകളുടെ ഭർത്താവ് ഡോ. ബാബു ഷെർസാദ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ദുബായിൽ വച്ചായിരുന്നും മരണം. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയയുടെ ഭർത്താവാണ്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ഡോ. ബാബു ഷെർസാദ് വർഷങ്ങളായി കുടുംബസമേതം ദുബായിലാണ് താമസം. അമേരിക്കയിലുള്ള ഡോ. സുമയ്യ, സുഹൈൽ, യുകെയിൽ പഠിക്കുന്ന സഫീർ എന്നിവർ മക്കളാണ്. നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേർസാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മൃതദേഹത്തോട് അധികൃതർ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടു വരുന്നതിൽ മുഖ്യപങ്കുവഹിച്ചരിൽ ഇദ്ദേഹവുണ്ടായിരുന്നു. ആശുപത്രിയിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ രോഗികളുടെ അവകാശങ്ങൾ നിയമമാക്കണമെന്ന് ആവശ്യമുന്നയിച്ച
ദുബായ്: മുൻ കേന്ദ്രമന്ത്രിയും മലപ്പുറം എംപിയുമായിരുന്ന ഇ. അഹമ്മദിന്റെ മകളുടെ ഭർത്താവ് ഡോ. ബാബു ഷെർസാദ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. ദുബായിൽ വച്ചായിരുന്നും മരണം. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയയുടെ ഭർത്താവാണ്.
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ഡോ. ബാബു ഷെർസാദ് വർഷങ്ങളായി കുടുംബസമേതം ദുബായിലാണ് താമസം. അമേരിക്കയിലുള്ള ഡോ. സുമയ്യ, സുഹൈൽ, യുകെയിൽ പഠിക്കുന്ന സഫീർ എന്നിവർ മക്കളാണ്.
നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേർസാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മൃതദേഹത്തോട് അധികൃതർ കാണിച്ച അനാദരവും അനീതിയും പുറത്തു കൊണ്ടു വരുന്നതിൽ മുഖ്യപങ്കുവഹിച്ചരിൽ ഇദ്ദേഹവുണ്ടായിരുന്നു.
ആശുപത്രിയിലെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ രോഗികളുടെ അവകാശങ്ങൾ നിയമമാക്കണമെന്ന് ആവശ്യമുന്നയിച്ച് നിയമപോരാട്ടം നടത്തുന്നതിനിടെയാണ് മരണം. ഈ ആവശ്യമുന്നയിച്ച് ഡോ. ഷെർസാദും ഭാര്യ ഡോ. ഫൗസിയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ചർച്ച നടത്തി രേഖകൾ കൈമാറിയിരുന്നു. സുമയ്യ, സുസൈൽ, സഫീർ എന്നിവർ മക്കളാണ്.